Activate your premium subscription today
ചക്കിട്ടപാറ∙ പ്ലാന്റേഷൻ കോർപറേഷൻ മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റ് മേഖലയിൽ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതായി വനം വകുപ്പ് സ്ഥിരീകരിച്ചു. കൂരാച്ചുണ്ട് കുന്ന് മേഖലയിലാണ് കടുവയുടെ കാൽപാട് കണ്ടെത്തിയത്.പുലർച്ചെ പേരാമ്പ്ര എസ്റ്റേറ്റിൽ ജോലിക്ക് എത്തുന്ന തൊഴിലാളികളും നരിനട മേഖലയിലെ ജനങ്ങളും ജാഗ്രത
കക്കറ∙ പുലി ഭീതിയിൽ കഴിയുന്ന കക്കറ മേഖലയിൽ വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. തളിപ്പറമ്പ്, കൊട്ടിയൂർ റേഞ്ചുകളിലെ വനപാലകരും ആർആർടി, എം പാനൽ ഷൂട്ടർമാർ, ജാഗ്രതാ സമിതി വൊളന്റിയർമാരും ഉൾപ്പടെ 46 അംഗ സംഘവും നാട്ടുകാരും 5 ഭാഗങ്ങളായിട്ടാണ് പുലിയുടെ സാന്നിധ്യമുണ്ടെന്ന് കരുതിയ കാടുകളിൽ
പീരുമേട് ∙ ശല്യക്കാരനായ കാട്ടാന പീരുമേട്ടിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകന്നതായി വനം വകുപ്പ്. തെർമൽ ഡ്രോൺ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് ഏതാനും മലനിരകൾ താണ്ടി ആന നീങ്ങിയതായി കണ്ടെത്തിയത്. എന്നാൽ ഈ പിൻമാറ്റം താൽക്കാലികമാണോ എന്ന സംശയവും വനം വകുപ്പിനുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ വനപാലകർ നടത്തിയ
കടയ്ക്കൽ∙ ചിതറ പഞ്ചായത്തിൽ അരിപ്പ നാട്ടുക്കല്ല് എണ്ണപ്പന തോട്ടത്തിന് സമീപം ആൾത്താമസം ഇല്ലാതിരുന്ന വീട്ടിൽ നാടൻ തോക്ക് കണ്ടെത്തി. ജസ്ന മൻസിൽ ജലാലുദീന്റെ വീട്ടിലാണ് തോക്ക് കണ്ടെത്തിയത്. ഏറെക്കാലമായി അടഞ്ഞു കിടന്നിരുന്ന വീട്ടിൽ കഴിഞ്ഞ ദിവസം ജലാലുദീൻ തേങ്ങ അടത്താൻ ജോലിക്കാരനുമായി എത്തിയിരുന്നു.
ചെറുപുഴ∙ പുലിക്കു പിന്നാലെ, കരടിയെന്നു കരുതുന്ന ജീവികൂടി ജനവാസകേന്ദ്രത്തിൽ എത്തിയതോടെ മലയോര മേഖലയിൽ ആശങ്ക. ചെറുപുഴ പഞ്ചായത്തിലെ എയ്യങ്കല്ലിൽ മരാമത്ത് റോഡരികിൽ താമസിക്കുന്ന തുമ്പുങ്കൽ കുര്യന്റെ വീടിനു പിറകിലെ കൃഷിയിടത്തിലാണു ഇന്നലെ രാവിലെ 10.30ന് കരടിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടത്. കുര്യന്റെ
തിരുവനന്തപുരം∙ ഡാമില്‍ ഇറങ്ങിയാല്‍ ആനയ്ക്കും കായലില്‍ ഇറങ്ങിയാല്‍ മീനിനും ദോഷമാണെന്നു വരുന്നതോടെ സീപ്ലെയ്ന്‍ എവിടെ ഇറക്കുമെന്നതാണ് അധികൃതരെ ആശങ്കപ്പെടുത്തുന്ന വിഷയം. ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പരീക്ഷണപ്പറക്കലിനായി സീപ്ലെയ്ന്‍ എത്തിയതോടെ എതിര്‍പ്പുകളും പറന്നുയര്‍ന്നു തുടങ്ങി. പരിസ്ഥിതിലോല മേഖലയായ (ഇഎസ്എ) മാട്ടുപ്പെട്ടി ഡാമില്‍ സീപ്ലെയ്ന്‍ ഇറക്കുന്നതില്‍ വനംവകുപ്പ് ശക്തമായ ആശങ്കയാണ് ജില്ലാ കലക്ടറെ അറിയിച്ചത്. സീപ്ലെയ്ന്‍ കായലുകളില്‍ ഇറക്കുന്നതിന് എതിരെ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉള്‍പ്പെടെ അതിശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന തരത്തില്‍ അഷ്ടമുടിയിലോ പുന്നമടയിലോ സീപ്ലെയ്ന്‍ ഇറക്കാൻ അനുവദിക്കില്ലെന്നും സിപിഐയുടെ മുന്‍നിലപാടില്‍ മാറ്റമില്ലെന്നും ആഞ്ചലോസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
മൂന്നാർ ∙ മാട്ടുപ്പെട്ടിയിൽ സീപ്ലെയ്ൻ ഇറങ്ങുന്നതു കാട്ടാനകളുടെ സ്വൈരവിഹാരത്തിനു തടസ്സമാണെന്നു വനംവകുപ്പ് അറിയിച്ചു. വനമേഖലയായ മാട്ടുപ്പെട്ടിയിൽ 10 കാട്ടാനകളാണുള്ളത്. ഇവ തീറ്റതേടുന്നതും വെള്ളം കുടിക്കുന്നതും മാട്ടുപ്പെട്ടി ഡാമിലും പരിസരത്തുമാണ്. സീപ്ലെയ്നിന്റെ പ്രൊപ്പല്ലറിന്റെ ശബ്ദം ആനകളെ പേടിപ്പെടുത്തുന്നതാണ്. ഇക്കാരണത്താൽ വിമാനം മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വനംവകുപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥർ വൈദ്യുതി വകുപ്പ്, കൊച്ചി രാജ്യാന്തര വിമാനത്താവളം, വിനോദസഞ്ചാരവകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരെ അറിയിച്ചു
പത്തനാപുരം∙ പുലിയിറങ്ങിയ തേവലക്കരയിൽ താൽക്കാലികാശ്വാസമായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ട സ്ഥലങ്ങൾ പരിശോധിച്ചാണ് കൂട് സ്ഥാപിച്ചത്. ഫാമിങ് കോർപറേഷന്റെ ചിതൽവെട്ടി എസ്റ്റേറ്റിന്റെ ഭാഗമായ വെട്ടി അയ്യം, പൊരുന്തക്കുഴി, തേവലക്കര, തൊണ്ടിയാമൺ ഭാഗങ്ങളിൽ പുലിയ ഇറങ്ങുന്നുവെന്നാണ്
ചുണ്ടേൽ ∙ ആനപ്പാറയിലെ കടുവകളെ പിടികൂടാനായി വനം വകുപ്പ് കൂട് മാറ്റി സ്ഥാപിച്ചു.കടുവ പകുതി തിന്ന പശുവിന്റെ ജഡവും കൂട്ടിൽ വച്ചിട്ടുണ്ട്. ജീവനുള്ള ഇരയെ കെണിയായി വയ്ക്കുന്ന കൂടാണ് നേരത്തേ സ്ഥാപിച്ചിരുന്നത്.ആനപ്പാറയിലെ തള്ളക്കടുവയെയും 3 കുട്ടികളെയും ഉടൻ പിടികൂടാനാകുമെന്ന വിശ്വാസത്തിലാണു വനം വകുപ്പ്. കൂട്
കോഴിക്കോട് ∙ വയനാട് വൈത്തിരി ചൂണ്ടേൽ ആനപ്പാറയിൽ ഭീതി പരത്തുന്ന കടുവക്കുടുംബത്തെ പിടികൂടാൻ അപൂർവ ഓപ്പറേഷനുമായി വനം വകുപ്പ്. കടുവക്കുഞ്ഞുങ്ങൾ നാട്ടിൽ നിന്നു തന്നെ വേട്ടയാടാൻ പഠിക്കുന്നതു തടയാൻ വലിയ കൂട് സ്ഥാപിച്ച് തള്ളക്കടുവയെയും 3 കുഞ്ഞുങ്ങളെയും ഒറ്റയടിക്കു പിടിക്കുന്ന സാഹസിക പദ്ധതിയാണ്
Results 1-10 of 1300