Activate your premium subscription today
കൊച്ചി∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ പരാമർശം തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമല്ലേ എന്ന് വെള്ളാപ്പള്ളി ചോദിച്ചു. താനാണു രാജാവും രാജ്ഞിയും രാജ്യവുമെല്ലാം എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്റെ സംസാരം. കെപിസിസി പ്രസിഡന്റിന് ഒരംഗീകാരവും കൊടുക്കുന്നില്ല. അദ്ദേഹത്തെ മൂലയിലിരുത്തിക്കൊണ്ടല്ലേ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്?
തൃശൂർ ∙വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ ഈഴവർക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെ (എസ്എൻപിസി) കേരളത്തിലെ പ്രഥമ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ വൈജാത്യങ്ങൾക്കുമപ്പുറത്തു മനുഷ്യൻ ഒരുമയോടെ, ഏകമനസ്സോടെ, സാഹോദര്യത്തോടെ നിലകൊള്ളണമെന്ന് ഓർമിപ്പിക്കുന്നുണ്ട് ഈ കാലം. ശ്രീനാരായണഗുരുവിന്റെ നിത്യദീപ്തവും അമൂല്യവുമായ സന്ദേശങ്ങൾക്ക് അതുകൊണ്ടുതന്നെയാണു ലോകപ്രസക്തി വർധിക്കുന്നതും. ജാതിമതഭേദങ്ങളും അതുണ്ടാക്കുന്ന ദ്വേഷങ്ങളുമുള്ള ഇന്നത്തെ ലോകത്ത്, ഈ ഉൾക്കാഴ്ചയിലേക്കു മനുഷ്യരെ നയിക്കുക എന്ന ഗുരുധർമം നിർവഹിച്ചുപോരുന്ന ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തിനും ലോക മതപാർലമെന്റിനും വത്തിക്കാനിൽ ഇന്നു ശുഭാരംഭമാകുമ്പോൾ ആശംസകൾ അർപ്പിക്കുകയാണു കേരളം.
ആലപ്പുഴ∙ സിപിഎമ്മിനെ പോലെ കേഡർ പാർട്ടിയാണെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാൽ ബിജെപി അവലാതി പാർട്ടിയായി മാറിയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പേരിൽ എസ്എൻഡിപി യോഗത്തിനും യോഗ നേതൃത്വത്തിനുമെതിരെ രംഗത്തു വരണമെന്ന തീരുമാനത്തിൽ സിപിഎമ്മിൽ കടുത്ത ഭിന്നിപ്പ്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനായ നവോത്ഥാന സമിതി പിരിച്ചു വിടണമെന്നാവശ്യപ്പെട്ടു പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയും
കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ എസ്എൻഡിപി യോഗവുമായി തുറന്ന പോരിനു സിപിഎം; സമുദായാംഗങ്ങളുടെ വീടുകൾ കേന്ദ്രീകരിച്ചു വരെ സിപിഎം നടത്തുന്ന നീക്കങ്ങളോടു കടുത്ത പ്രതിഷേധവുമായി എസ്എൻഡിപി യോഗം.
സലാല ∙ എസ് എൻ ഡി പി യോഗം സലാല യൂണിയനിലെ ചെമ്പഴന്തി ശാഖയുടെ ഓണാഘോഷം ധാരിസ് ഫാമിൽ നടന്നു.
ആലപ്പുഴ ∙ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ച ആവർത്തിക്കാതിരിക്കാൻ എസ്എൻഡിപി ശാഖകളിൽ സ്വാധീനമുറപ്പിക്കാൻ സിപിഎം നീക്കം തുടങ്ങി. മുഹമ്മ മേഖലയിൽ കഴിഞ്ഞദിവസം നടന്ന ശാഖാ ഭരണസമിതി തിരഞ്ഞെടുപ്പിൽ നിലവിലുള്ള ഭരണസമിതിയുടെ പാനലിനെതിരെ സിപിഎം പ്രവർത്തകർ അവതരിപ്പിച്ച പാനൽ വിജയിച്ചു. എസ്എൻഡിപി യോഗവുമായി പാർട്ടിക്കു പ്രശ്നമൊന്നും ഇല്ലെന്നും ശാഖകൾ പിടിക്കാൻ ആലോചിക്കുന്നില്ലെന്നും ഒരു വശത്തു നേതാക്കൾ പറയുമ്പോഴാണ് അതിനു വിരുദ്ധമായി അപ്രതീക്ഷിത നീക്കമുണ്ടായത്.
തിരുവനന്തപുരം∙ എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും മുസ്ലിം ലീഗിന്റെ വര്ഗീയത തുറന്നുകാട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേര്ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് എം.വി. ഗോവിന്ദന്റെ
ചേർത്തല∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു സംസ്ഥാന രാഷ്ട്രീയത്തിലെ യാഥാർഥ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കാൻ അറിയില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗുരുനാരായണ ധർമസമന്വയ ശിബിരവും ഗുരുപൂർണിമാഘോഷവും ചേർത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Results 1-10 of 116