Activate your premium subscription today
തിരുവനന്തപുരം ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണക്കുറ്റത്തിന് അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ കണ്ണൂർ സർവകലാശാലാ സെനറ്റിൽ അംഗമായി തുടരുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി.
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയിൽ 2022ൽ മുൻ വിസിയുടെ കാലത്തു പഠനവകുപ്പുകളിൽ 24 പ്രഫസർമാരെ നിയമിച്ചപ്പോൾ പട്ടികജാതി സംവരണ ഒഴിവുകൾ അട്ടിമറിച്ചെന്ന സിൻഡിക്കറ്റ് അംഗം ഡോ.പി.റഷീദ് അഹമ്മദിന്റെ പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി.പട്ടികജാതി സംവരണ വിഭാഗത്തിന് 3 പ്രഫസർ തസ്തികകളിൽ
തിരുവനന്തപുരം ∙ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ താൽക്കാലിക വിസി നിയമനത്തിനു മുൻപായി ഗവർണർ സർക്കാരിൽനിന്നു വ്യക്തത തേടും. ഗവർണർ രൂപീകരിച്ച സേർച് കമ്മിറ്റികൾക്കെതിരെ സർക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി നടപടികൾ തുടരുന്നുമുണ്ട്. ഈ സാഹചര്യത്തിൽ വിസി നിയമനങ്ങളിൽ സർക്കാരിന്റെ നിലപാട് വിശദീകരിക്കാനാകും ആവശ്യപ്പെടുക. അതുവരെ രണ്ടിടത്തും നിയമനം നടത്തില്ല. സർക്കാർ നൽകിയ പാനൽ ഗവർണർ ഇതുവരെ അംഗീകരിച്ചിട്ടില്ല. സ്വന്തം നിലയ്ക്ക് ആരെയും നിർദേശിച്ചിട്ടുമില്ല.
തിരുവനന്തപുരം ∙ ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി ഡോ.മോഹനൻ കുന്നുമ്മലിനു പുനർനിയമനം നൽകിയ ഗവർണറുടെ അപ്രതീക്ഷിത നീക്കത്തിൽ എതിർപ്പുണ്ടെങ്കിലും സർക്കാർ തൽക്കാലം പതിവുരീതിയിലുള്ള കടന്നാക്രമണത്തിനില്ല. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലാ വിസിമാരെ സർക്കാരിന്റെ താൽപര്യത്തിനു നിയമിച്ചുള്ള അനുരഞ്ജന നീക്കം ഗവർണർ നടത്താനാണ് സാധ്യത. ഡിജിറ്റൽ സർവകലാശാലാ വിസി സ്ഥാനത്തുനിന്ന് ഇന്നു വിരമിക്കുന്ന ഡോ.സജി ഗോപിനാഥിനെ സാങ്കേതിക സർവകലാശാലയിലും സാങ്കേതിക സർവകലാശാലയിലെ മുൻ വിസി ഡോ.എം.എസ്.രാജശ്രീയെ ഡിജിറ്റലിലും നിയമിക്കണമെന്നതാണു സർക്കാരിന്റെ താൽപര്യം. യുജിസി മാനദണ്ഡത്തിനു വിരുദ്ധമായി നിയമിച്ചെന്ന പേരിൽ മറ്റു വിസിമാരെ ഗവർണർ നീക്കിയെങ്കിലും സജിയെ നീക്കിയില്ല. ഗവർണർ–സർക്കാർ പോരിന്റെ പേരിൽ സ്ഥാനം നഷ്ടപ്പെട്ട രാജശ്രീയോടും മൃദുസമീപനം സ്വീകരിച്ചേക്കും.
ചേലക്കര∙ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നീങ്ങുന്നുവെന്ന വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി മോഹനൻ കുന്നുമ്മലിനെ നിയമിച്ചതിനെയും എം.വി.ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. കൂടിയാലോചിക്കാതെയാണ് മോഹനൻ കുന്നമ്മലിനെ നിയമിച്ചത്. ചാൻസലറുടെ നിയമനം നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്.
തിരുവനന്തപുരം∙ സർവകലാശാലയിലെ വൈസ് ചാൻസലർമാരുടെ പുനർനിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ ആഞ്ഞടിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. വിസിമാരുടെ പുനര്‍നിയമനം സംബന്ധിച്ച വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പ്രതിക്കൂട്ടിലാക്കി നിര്‍ത്തിയ ചാന്‍സലര്‍ ഇപ്പോള്‍ തന്റെ ഇംഗിതത്തിനനുസരിച്ച് നില്ക്കുന്ന വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കുകയാണെന്ന് ആർ.ബിന്ദു ആരോപിച്ചു. ഒരിക്കല്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു നിലപാട് സ്വീകരിക്കുന്ന ഈ സ്ഥിതിയാണ് ചാന്‍സലറില്‍ നിന്ന് നിരന്തരം കാണാനാകുന്നതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം∙ ഒക്ടോബർ 27ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പദവിയിൽ കാലാവധി പൂർത്തിയാക്കുന്ന ഡോ.മോഹനൻ കുന്നുമ്മലിന് വൈസ് ചാൻസലറായി പുനർനിയമനം നൽകി. ഇത് സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവ് പുറപ്പെടുവിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ. മോഹനൻ കുന്നുമ്മലിന് വൈസ് ചാൻസലറായി പുനർനിയമനം നൽകിക്കൊണ്ട് ഗവർണർ ഉത്തരവിട്ടത്. അഞ്ചുവർഷമോ 70 വയസ്സ് പൂർത്തിയാകുന്നത് വരെയോ ഡോ.മോഹനന് ആരോഗ്യ സർവകലാശാല വിസിയായി തുടരാൻ സാധിക്കും. ഇതോടെ സംസ്ഥാനത്ത് പുനർനിയമനം ലഭിക്കുന്ന രണ്ടാമത്തെ വിസിയായി ഡോ. മോഹനൻ കുന്നുമ്മൽ മാറി.
പത്തനംതിട്ട ∙ പ്രോട്ടോക്കോൾ ലംഘനമെന്നു കണ്ടതോടെ ഗാർഡ് ഓഫ് ഓണർ ഒഴിവാക്കി ഗവർണർ. ബ്യൂഗിൾ ഇല്ലാതെ ഗാർഡ് ഓഫ് ഓണർ നൽകാനെത്തി വെട്ടിലായി പൊലീസ്. പത്തനംതിട്ട പൊതുമരാമത്തു ഗെസ്റ്റ് ഹൗസിൽ പൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണറിലാണു പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊലീസിന്റെ സല്യൂട്ട് ഒഴിവാക്കിയത്.
തിരുവനന്തപുരം∙ ഡിജിറ്റൽ സർവകലാശാല വിസി സ്ഥാനത്തുനിന്നു ഡോ.സജി ഗോപിനാഥ് 26നു വിരമിക്കുന്നതോടെ ഡിജിറ്റൽ സർവകലാശാലയ്ക്കും അദ്ദേഹം വിസിയുടെ അധിക ചുമതല വഹിച്ചിരുന്ന സാങ്കേതിക സർവകലാശാലയ്ക്കും വിസിമാരില്ലാതാകും.
തിരുവനന്തപുരം∙ സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശങ്ങള്‍ പാലിച്ച സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിന്റെ പെന്ഷന് മുടക്കി പ്രതികാരം തീര്‍ക്കാന്‍ സര്‍ക്കാര്‍. സര്‍വകലാശാലയിലെ ചില രേഖകള്‍ കാണാനില്ലെന്നു പറഞ്ഞ് സിസയ്ക്കെതിരെ പൊലീസ് നടപടിക്കുളള നീക്കമാണ് നടക്കുന്നത്. സുതാര്യമായും സത്യസന്ധമായും കാര്യക്ഷമമായും കടമ നിര്‍വഹിക്കുന്ന ഒരുദ്യോഗസ്ഥന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍
Results 1-10 of 1864