Activate your premium subscription today
ന്യൂഡൽഹി ∙ ഭക്ഷ്യസുരക്ഷാ സൂചികയിൽ ദേശീയതലത്തിൽ തുടർച്ചയായ രണ്ടാം വർഷവും കേരളത്തിന് ഒന്നാം സ്ഥാനം. ട്രോഫിയും പ്രശസ്തി ഫലകവുമടങ്ങിയ പുരസ്കാരം ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡയിൽ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മിഷണർ അഫ്സാന പർവീൺ ഏറ്റുവാങ്ങി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഭക്ഷ്യസുരക്ഷാ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
ന്യൂഡൽഹി ∙ 70 വയസ്സിനു മുകളിലുള്ളവർക്കുള്ള ‘ആയുഷ്മാൻ ഭാരത്’ ഇൻഷുറൻസ് പദ്ധതി അടുത്തമാസം പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ലോകത്ത് ഏറ്റവുമധികം ആളുകൾ ഉൾപ്പെടുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി മാറുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു. മുതിർന്ന പൗരർക്കു പ്രത്യേകം കാർഡ് ലഭ്യമാക്കും.
രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി പ്രസ്താവനകളിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. രാഹുൽ ദേശ വിരുദ്ധ ശക്തികൾക്കൊപ്പം നിൽക്കുന്നുവെന്നാണ് കത്തിൽ നഡ്ഡയുടെ ആരോപണം. മോദിയെ രാഹുൽ അധിക്ഷേപിക്കുന്ന കാര്യത്തിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും നഡ്ഡ കത്തിൽ ചോദിക്കുന്നു.
ന്യൂഡൽഹി ∙ ആയുഷ് ബ്ലോക്ക് ഉൾപ്പെടെ സൗകര്യങ്ങളോടുകൂടിയ എയിംസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പു നൽകിയതായി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്കുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ന്യൂഡൽഹി ∙ പുതുവർഷാരംഭത്തിൽ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി ബിജെപി സംഘടനാ തിരഞ്ഞെടുപ്പു നടപടികളിലേക്ക് കടന്നു. അതിന്റെ ഭാഗമായുള്ള അംഗത്വവിതരണ ക്യാംപെയ്നായി നേതാക്കൾക്ക് സംസ്ഥാനങ്ങളുടെ ചുമതല നൽകി. കേരളത്തിന്റെ ചുമതല പാർട്ടി ആന്ധ്രപ്രദേശ് അധ്യക്ഷയും മുൻ കേന്ദ്രമന്ത്രിയുമായ ഡി. പുരന്ദേശ്വരിക്കായിരിക്കുമെന്നാണു സൂചന. പുതുച്ചേരി, തമിഴ്നാട് സംസ്ഥാനങ്ങളുടെ ചുമതലയും പുരന്ദേശ്വരിക്കു നൽകിയേക്കും.
തിരുവനന്തപുരം ∙ പകർച്ചവ്യാധിയായ എംപോക്സ് 116 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളവും ജാഗ്രതയിൽ. ഇന്ത്യയിൽ ആദ്യമായി, 2022 ജൂലൈ 14നു കേരളത്തിലും എംപോക്സ് റിപ്പോർട്ട് ചെയ്തിരുന്നു. യുഎഇയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുള്ള പുരുഷനാണു രോഗലക്ഷണം കണ്ടെത്തിയത്. ഇദ്ദേഹം രോഗമുക്തനായെങ്കിലും സംസ്ഥാനത്ത് രോഗം വീണ്ടും കണ്ടെത്താനുള്ള സാധ്യത ഒഴിവാകുന്നില്ല. ഒട്ടേറെ രാജ്യാന്തര യാത്രക്കാർ എത്തുന്നതാണു കാരണം. യാത്ര ചെയ്യുന്നവരും അവരുമായി സമ്പർക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ന്യൂഡൽഹി ∙ കേരളത്തിന് എയിംസ് വേണമെന്ന ആവശ്യവുമായി പാർലമെന്റ് പരിസരത്ത് കേരളത്തിൽ നിന്നുള്ള യുഡിഎഫ്, എൽഡിഎഫ് എംപിമാർ ധർണ നടത്തി. സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ഉറപ്പുനൽകാത്തതിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള അംഗങ്ങൾ കഴിഞ്ഞ ദിവസം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. നഡ്ഡ 2014 ൽ ആരോഗ്യമന്ത്രിയായിരുന്നപ്പോൾ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് പറഞ്ഞിട്ടും ചെയ്തില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.
ന്യൂഡൽഹി ∙ സംസ്ഥാനത്ത് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനൽകാത്തതിനാൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് എയിംസുകളെക്കുറിച്ച് മന്ത്രി ജെ.പി.നഡ്ഡ പരാമർശിച്ചത്. ഇതോടെയാണ് കേരളത്തിലെ എയിംസിനെക്കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ എഴുന്നേറ്റത്. വികാരത്തെ പൂർണമായും മാനിക്കുന്നുവെന്നും പ്രസംഗിക്കാൻ അനുവദിക്കണമെന്നും നഡ്ഡ ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ നീറ്റ്–പിജിക്കു തയാറെടുക്കുന്നവർക്ക് അവരുടെ സംസ്ഥാനങ്ങളിലോ അയൽസംസ്ഥാനങ്ങളിലോ പരീക്ഷാകേന്ദ്രം ലഭ്യമാക്കിയേക്കും. ദേശീയ പരീക്ഷാ ബോർഡ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുകയാണെന്നും 2 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നുമാണു വിവരം.
ന്യൂഡൽഹി ∙ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ബിജെപിയിൽ വിമതനീക്കം ശക്തം; സഹമന്ത്രി പദവിയുള്ള കിന്നർ കല്യാൺ ബോർഡ് (ട്രാൻസ്ജൻഡർ വെൽഫെയർ ബോർഡ്) ഉപാധ്യക്ഷ സോനം ചിസ്തി രാജിവച്ചു. ഇതോടെ, വിഷയത്തിൽ ഇടപെടാൻ ബിജെപി കേന്ദ്ര നേതൃത്വത്തിനു മീതെ സമ്മർദമേറി. സംഘടനയാണു വലുതെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റ തിരിച്ചടിയുടെ ഉത്തരവാദിത്തമേറ്റെടുത്താണു രാജിവയ്ക്കുന്നതെന്നു ഗവർണർക്കു നൽകിയ കത്തിൽ പറയുന്നു.
Results 1-10 of 191