Activate your premium subscription today
കൊൽക്കത്ത∙ ജയ് ഷാ ഐസിസി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ പിതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ പരിഹാസപൂർവം അഭിനന്ദിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബിജെപി. പാരിസ് ഒളിംപിക്സിൽ മികച്ച പ്രകടനം കാഴ്ചവച്ച പശ്ചാത്തലത്തിൽ ബംഗാൾ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് അജിത് ബാനർജി,
ന്യൂഡൽഹി∙ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ മേധാവി മാധബി ബുച്ചിനും ഭർത്താവിനും എതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് ആയുധമാക്കി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മാധബി രാജിവയ്ക്കണമെന്ന് മഹുവ ആവശ്യപ്പെട്ടു.
തിരുവനന്തപുരം∙ക്രിക്കറ്റ് മത്സരത്തിനെന്ന പേരില്‍ പെണ്‍കുട്ടിയെ തമിഴ്നാട്ടിലെ തെങ്കാശിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നു കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) കോച്ച് മനു സമ്മതിച്ചതായി പൊലീസ്. കന്റോണ്‍മെന്റ് പൊലീസ് തെളിവെടുപ്പിനായി തെങ്കാശിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ കുറ്റസമ്മതം. 2017-18
ന്യൂഡൽഹി∙ ഗോമാംസം കടത്താൻ കേന്ദ്ര സഹമന്ത്രി ശാന്തനു ഠാക്കൂർ ഔദ്യോഗിക അനുമതി നൽകിയെന്ന ആരോപണവുമായിതൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇന്ത്യ– ബംഗ്ലദേശ് അതിർത്തിയില്‍ ഗോമാംസം കടത്തുന്നതിനുള്ള അനുമതി പത്രം കേന്ദ്രമന്ത്രി ഔദ്യോഗിക ലെറ്റർ ഹെഡിൽ അച്ചടിച്ച് ബിഎസ്എഫിന് നൽകിയെന്നാണ് മഹുവ
ന്യൂഡൽഹി∙ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. രേഖാ ശർമയ്ക്കെതിരെ
ന്യൂഡൽഹി∙ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമയും തൃണമൂൽ എംപി മഹുവ മൊയ്ത്രയും തമ്മിൽ വാക്പോര്. രേഖാ ശർമയ്ക്കെതിരെ സമൂഹ മാധ്യമമായ എക്സിൽ മഹുവ നടത്തിയ പരാമർശമാണു വിവാദങ്ങൾക്കും വാക്പോരിനും തുടക്കം കുറിച്ചത്.
ന്യൂഡൽഹി ∙ പതിനെട്ടാം ലോക്സഭയുടെ ആദ്യപ്രസംഗത്തിൽ സർക്കാരിനെതിരെ കടുത്ത ആക്രമണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. സഭാംഗത്വവും വീടും എല്ലാം നഷ്ടമായശേഷം ഭയത്തിൽനിന്ന് മോചനം ലഭിച്ചു. ഇനി ബിജെപിയുടെ അന്ത്യം കാണും. എന്റെ ശബ്ദം ഇല്ലാതാക്കാനുള്ള തത്രപ്പാടിനിടെ ബിജെപിക്ക് 63 അംഗങ്ങളെയാണ് നഷ്ടമായത്.
ബംഗാളിൽ മറ്റാരു ജയിച്ചാലും തൃണമൂൽ കോൺഗ്രസ് നിരയിൽ നിന്ന് മഹുവ മൊയ്ത്ര ജയിക്കരുതെന്ന് ബിജെപി ആഗ്രഹിക്കുന്നു. പാർലമെന്റിൽ ബിജെപിയെയും നരേന്ദ്ര മോദിയെയും നിർഭയം ആക്രമിക്കുന്ന മഹുവയെ തോൽപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ വരെ കൃഷ്ണനഗറിലെത്തി. പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട മഹുവയുടെ വീട്ടിലും ഓഫിസിലും തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് വരെ സിബിഐ റെയ്ഡ് നടത്തി. പക്ഷേ ഇതുകൊണ്ടൊന്നും മഹുവ കുലുങ്ങുന്നില്ല. കൃഷ്ണനഗർ ബൂത്തിലേക്ക് നടക്കുമ്പോൾ മഹുവ പറയുന്നു, ‘‘ബിജെപി ഇത്തവണ ബംഗാളിൽ രണ്ടക്കം കടക്കാൻ കഷ്ടപ്പെടും. നിങ്ങൾ നോക്കിക്കോളൂ’’. സാധാരണ രാഷ്ട്രീയക്കാരുടെ പ്രചാരണം പോലെയായിരുന്നില്ല മഹുവ മൊയ്ത്ര എന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ റോക്ക് സ്റ്റാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണം. സെലിബ്രിറ്റി എന്ന സ്റ്റാറ്റസ് മഹുവയ്ക്കുണ്ട്. എന്നാൽ പത്തു വർഷത്തിലധികം കൃഷ്ണനഗറിൽ പാർട്ടി പ്രവർത്തനം നടത്തിയ പരിചയവുമുണ്ട്. മറ്റു സെലിബ്രിറ്റി രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം മണ്ഡലത്തിലെത്തി റോഡ് ഷോ നടത്തി മടങ്ങുമ്പോൾ മണ്ഡലത്തിലെ ജനങ്ങളെ പേരെടുത്ത് വിളിക്കാനുള്ള പരിചയമുണ്ട് മഹുവയ്ക്ക്. ബൂത്ത് തലത്തിൽ വരെ മഹുവ അറിയാതെ ഒന്നും നടക്കില്ല. തൃണമൂൽ ജില്ലാ പ്രസിഡന്റ് കൂടിയായ മഹുവയെ വീഴ്ത്താൻ കൃഷ്ണനഗർ രാജകുടുംബാംഗമായ രാജമാതാ എന്ന വിളിപ്പേരുള്ള അമൃത റോയിയെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്.
കൃഷ്ണനഗറിൽനിന്ന് 2 മണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന ബംഗ്ലദേശ് അതിർത്തി ഗ്രാമമായ സാദിപൂരിൽ മഹുവ മൊയ്ത്രയുടെ റോഡ് ഷോ ആരംഭിക്കുമ്പോൾ സമയം പത്തര. പൊള്ളുന്ന വെയിലിനെ അവഗണിച്ച് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിലായി ഗ്രാമീണർ റോഡ് ഷോ നടത്താൻ ഒരുങ്ങിനിൽക്കുന്നു. ബംഗാളി താത് സാരിയും സൺഗ്ലാസുമണിഞ്ഞ മഹുവ തുറന്ന
ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ ലോക്സഭാംഗവുമായ മഹുവ മൊയ്ത്രയ്ക്കെതിരെ നൽകിയ മാനനഷ്ടക്കേസ് അഭിഭാഷകൻ ജയ് ആനന്ദ് ദെഹാദ്റായ് പിൻവലിച്ചു. സമൂഹമാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുന്നുവെന്നു കാട്ടിയാണ് 2 കോടി രൂപ നഷ്ടപരിഹാരം തേടി ജയ് ആനന്ദ് കോടതിയെ സമീപിച്ചത്.
Results 1-10 of 131