Activate your premium subscription today
ന്യൂഡൽഹി ∙ മഹാരാഷ്ട്രയിലെ റോഡ് പദ്ധതികൾക്കുള്ള ടെൻഡർ നടപടികളിൽ എൻഡിഎ സർക്കാർ 10,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. 2 പ്രത്യേക കമ്പനികൾക്ക് മാത്രം ടെൻഡർ ലഭിക്കും വിധമായിരുന്നു തട്ടിപ്പെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്മെൻ്റ് കോർപറേഷൻ മാർഗനിർദേശ പ്രകാരം ഒരു കമ്പനിക്ക് 2 പ്രോജക്ടുകൾ മാത്രമേ ലഭിക്കൂ എന്നിരിക്കെ 2 കമ്പനികൾക്ക് 4 വീതം പദ്ധതികൾ ലഭിച്ചു. 10,087 കോടിക്കു പകരം 20,990 കോടി രൂപ ചെലവഴിച്ചെന്നും പറഞ്ഞു.
ഛണ്ഡീഗഡ്: ഹരിയാനയിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ്. ഹരിയാന തോൽവി കോൺഗ്രസ് അംഗീകരിക്കില്ലെന്ന് ജയറാം രമേശും പവൻ ഖേരയും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ടിങ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും സംശയമുണ്ട്. ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും നേതാക്കൾ പറഞ്ഞു.
ന്യൂഡൽഹി ∙ രണ്ടര മണിക്കൂറോളം പ്രധാനമന്ത്രിയുടെ ശബ്ദം ഉയരാതിരിക്കാൻ ശ്രമമുണ്ടായെന്നും ഇതു ജനാധിപത്യ മര്യാദയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാഷ്ട്രീയകക്ഷികളുടേതല്ല, 140 കോടി ഇന്ത്യൻ ജനതയുടേതാണ് പാർലമെന്റ്. എംപിമാർ ഒരുമിച്ചുനിന്നു രാജ്യത്തിനു വേണ്ടി പോരാടണം. ജനങ്ങളെ സേവിക്കാനാണ് പാർലമെന്റ്. പാർട്ടികളുടെ അജൻഡ നടപ്പാക്കാനല്ല.’ പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചി ∙ കേരളത്തിൽ ബിജെപിയും സിപിഎമ്മും ഒരുമിച്ച് യുഗ്മഗാനം ആലപിക്കുകയാണെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം ചെയർമാന് പവൻ ഖേര. ബിജെപിയുടെ താളത്തിന് തുള്ളുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വർണക്കള്ളക്കടത്ത് കേസിലും എസ്എൻസി ലാവ്ലിൻ കേസിലും പുലർത്തുന്ന മൃദുസമീപനം ഇരു പാർട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.
ന്യൂഡൽഹി∙ അസമിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കലാപകലുഷിതമായ അയൽസംസ്ഥാനം മണിപ്പുർ സന്ദർശിക്കാത്തതിനെ വിമർശിച്ച്
ഹൈദരാബാദ് ∙ സനാതന ധർമവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിനു തുടക്കമിട്ടത് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. ഉയദനിധി സ്റ്റാലിന്റെ വിവാദ പരാമര്ശത്തിനു ദിവസങ്ങൾക്കു മുന്പ് ഹിന്ദുമതത്തിലെ വിവേചനത്തെപ്പറ്റി മോഹൻ ഭാഗവത് സംസാരിച്ചിരുന്നതായി പവൻ ഖേര ചൂണ്ടിക്കാട്ടി. കോൺഗ്രസ്
ന്യൂഡൽഹി∙ ഇന്ത്യ മുന്നണി എല്ലാ മതങ്ങളെയും ജാതികളെയും ബഹുമാനിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര. ഡിഎംകെ എംപി എ.രാജ സനാതന ധർമത്തെ എച്ച്ഐവിയോടും കുഷ്ഠരോഗത്തോടും ഉപമിച്ചത് വിവാദമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ന്യൂഡൽഹി∙ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനം കടുപ്പിച്ച് കോൺഗ്രസ്. പൊതുസമൂഹത്തിന്റെ ചോദ്യങ്ങളിൽനിന്നും ടിവി ചർച്ചകളിൽ നിന്നും രക്ഷിക്കുന്ന ഒരു പ്രത്യേക കവചം പ്രധാനമന്ത്രിക്കു ചുറ്റുമുണ്ടെങ്കിലും,
ന്യൂഡൽഹി ∙ ഒഡീഷ ട്രെയിൻ ദുരന്തത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടും കുറേ കാര്യങ്ങൾ ചോദിക്കാനുണ്ടെങ്കിലും ഇപ്പോൾ രക്ഷാപ്രവർത്തനത്തിനും ആശ്വാസ നടപടികൾക്കുമാണു പ്രാധാന്യമെന്ന് കോൺഗ്രസ്. രക്ഷാപ്രവർത്തനത്തിനും മറ്റു സഹായങ്ങൾക്കും മുന്നിട്ടിറങ്ങാൻ ഒഡീഷയിലെ പ്രവർത്തകരോട് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ സാഹചര്യത്തിൽ ഇന്നലെ ടിവി ചർച്ചകളിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചതായി കോൺഗ്രസ് മാധ്യമപ്രചാരണത്തലവൻ പവൻ ഖര പറഞ്ഞു. ഖർഗെയും ലോക്സഭയിലെ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുമടക്കമുള്ള കോൺഗ്രസ് നേതൃസംഘം സംഭവസ്ഥലം സന്ദർശിച്ചു.
ബെംഗളൂരു ∙ കര്ണാടകയില് വമ്പിച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നു കോൺഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽത്തന്നെ ലീഡ് നേടിയതോടെയാണു കോൺഗ്രസിന്റെ പ്രതികരണം. ‘‘വൻ ഭൂരിപക്ഷത്തോടെ ഞങ്ങൾ സർക്കാർ രൂപീകരിക്കും. അതേപ്പറ്റി സംശയം വേണ്ട. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഭജനപരവും നെഗറ്റീവുമായ
Results 1-10 of 18