Activate your premium subscription today
എല്ലാ ലോക രാജ്യങ്ങളിലും ലിംഗസമത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമായി നടപ്പാക്കണമെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രവർത്തനരീതിയിൽ വലിയ മാറ്റം വന്നെന്നും അദ്ദേഹം വിജയം അറിഞ്ഞു തുടങ്ങിയെന്നും ബിജെപി നേതാവ് സ്മൃതി ഇറാനി. രാഷ്ട്രീയത്തിൽ രാഹുൽ ഇപ്പോൾ പുതിയ തന്ത്രങ്ങളാണ് പയറ്റുന്നതെന്നും സ്മൃതി പറഞ്ഞു. പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് സ്മൃതിയുടെ പരാമർശം. ‘രാഹുൽ ഗാന്ധി
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തിരിമറി നടന്നതിന് തെളിവാണെന്ന ആരോപണവുമായി, തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് പ്രമുഖ സ്ഥാനാർഥികൾ തോറ്റത് ഒരുപോലെ 19,731 വോട്ടുകൾക്കാണ് എന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ഹിന്ദി മാധ്യമത്തിലെ ഇൻഫോഗ്രാഫിക്സ് സഹിതമാണ് പ്രചാരണം.
ന്യൂഡൽഹി∙ കേന്ദ്ര മന്ത്രിസഭയിലേക്ക് പ്രവേശനം നേടിയ ജെ.പി.നഡ്ഡ സ്ഥാനമൊഴിയുമ്പോൾ ബിജെപിയുടെ ദേശീയ അധ്യക്ഷ പദവിയിലേക്ക് എത്തുന്നത് ആരെന്ന് ഉറ്റുനോക്കി പാർട്ടി പ്രവർത്തകർ. തിരഞ്ഞെടുപ്പ് ഫലം വന്ന് ആദ്യ ഘട്ടത്തിൽ ധർമേന്ദ്ര പ്രധാൻ, ശിവ്രാജ് സിങ് ചൗഹാൻ എന്നിവരുടെ പേരുകൾ ഉയർന്നുവെങ്കിലും ഇരുവർക്കും കാബിനറ്റ് ബെർത്ത് ലഭിച്ചതോടെ അതുമങ്ങി.
കോൺഗ്രസിന്റെ കോട്ടയായിരുന്നു അമേഠി. സ്മൃതി ഇറാനിയെന്ന കൊടുങ്കാറ്റിൽ 2019ൽ ആ കോട്ട തകർന്നു; നായകൻ വീണു. സ്മൃതി കൊടുങ്കാറ്റാണെങ്കിൽ കോൺഗ്രസ് ഇക്കുറി എതിരെ നിർത്തിയിരിക്കുന്ന കിശോരിലാൽ ശർമ ഇളംകാറ്റാണ്. ഗാന്ധി കുടുംബത്തിന്റെ എക്കാലത്തെയും വിശ്വസ്തൻ. രണ്ടു പേരുടെയും പ്രചാരണങ്ങളിൽ വ്യത്യാസം വളരെ പ്രകടം. ഹിന്ദുത്വവും വികസനവും കൂട്ടിക്കലർത്തിയും പരിഹാസ ശരങ്ങളെയ്തും ആഞ്ഞടിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വോട്ടർമാരെ ഇളക്കിമറിക്കുന്ന പ്രചാരണം. മറുഭാഗത്ത് സൗമ്യമായൊരു തലോടൽ പോലെയാണ് കെ.എൽ.ശർമയുടെ പ്രചാരണം. കൂട്ടത്തിലൊരാളെന്നു തോന്നിപ്പിക്കാനുള്ള ശ്രമം. രാഹുൽ ഗാന്ധിയില്ലെങ്കിലും മത്സരത്തിന്റെ കടുപ്പം കുറഞ്ഞിട്ടില്ലെന്നാണ് അമേഠിയിലൂടെ സഞ്ചരിക്കുമ്പോൾ തോന്നുക.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതുസംവാദം നടത്താനുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാണോ എന്നായിരുന്നു സ്മൃതിയുടെ ചോദ്യം. മോദിയെ പോലുള്ള ഒരാളുമായി സംവാദം നടത്താൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമോ എന്നും അവർ ചോദിച്ചു.
ലക്നൗ ∙ അമേഠി ഗൗരിഗഞ്ചിലെ കോൺഗ്രസ് ഓഫിസിനു നേരെ അക്രമം. ഓഫിസിനു സമീപം നിർത്തിയിട്ടിരുന്ന ഒട്ടേറെ കാറുകളും കഴിഞ്ഞദിവസം രാത്രി നശിപ്പിച്ചു. ഏതാനും പേർക്കു പരുക്കേറ്റതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സംഭവത്തിനു പിന്നിൽ ബിജെപിയും അമേഠിയിലെ സിറ്റിങ് എംപി സ്മൃതി ഇറാനിയുമാണെന്നു കോൺഗ്രസ് ആരോപിച്ചു. പരാജയഭീതി മൂലം അക്രമിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. കോൺഗ്രസ് അമേഠിയിൽനാടകം കളിക്കുകയാണെന്നും ബിജെപി വക്താവ് രാകേഷ് ത്രിപാഠി പ്രതികരിച്ചു.
20 വർഷം നീണ്ടുനിന്ന റായ്ബറേലി എന്ന മേൽവിലാസം ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് സോണിയ ഗാന്ധി ചുവടുമാറ്റുമ്പോൾ, റായ്ബറേലിയിലെ വോട്ടർമാർക്ക് എഴുതിയ അതിവൈകാരികമായ കത്തിൽ ഒരു വരിയുണ്ടായിരുന്നു. ‘‘എന്റെ ഹൃദയവും ആത്മാവും എക്കാലവും നിങ്ങൾക്കൊപ്പമുണ്ടാകും. പഴയതുപോലെ എന്നും എനിക്കും എന്റെ കുടുംബത്തിനുമൊപ്പമുണ്ടാകണം’’. ഗാന്ധി കുടുംബത്തിൽ നിന്നു തന്നെയൊരാൾ റായ്ബറേലിയിൽ മത്സരിച്ചേക്കും എന്ന് പറയാതെ പറഞ്ഞ ആ പ്രസ്താവന ശരിവച്ചുകൊണ്ട് കോൺഗ്രസ് റായ്ബറേലിയിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിക്കും എന്ന പ്രചാരണങ്ങൾക്ക്, അമേഠിയിലെ സ്ഥാനാർഥിയായി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കെ.എൽ.ശർമ്മയെ പ്രഖ്യാപിച്ചുകൊണ്ട് കോണ്ഗ്രസ് വിരാമമിടുകയും ചെയ്തു. വരുൺ ഗാന്ധിയുടെയും റോബർട്ട് വാന്ധ്രയുടെയും പേരു വരെ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി യുപിയിലെ അമേഠിയിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹം ചൂടുപിടിക്കുന്നു. മേയ് ആദ്യം രാഹുൽ അമേഠിയിൽ നാമനിർദേശപത്രിക സമർപ്പിക്കുമെന്ന് മണ്ഡലത്തിലെ പ്രാദേശിക നേതാക്കൾ അവകാശപ്പെട്ടു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും വിഷയം ചർച്ച ചെയ്യാൻ വരും ദിവസങ്ങളിൽ യോഗം ചേരുമെന്നും കോൺഗ്രസ് ദേശീയ വൃത്തങ്ങൾ പറഞ്ഞു. വയനാട്ടിൽ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ അമേഠിയുടെ കാര്യത്തിൽ ഇനി തീരുമാനം വൈകില്ല. മേയ് 20നാണ് അവിടെ തിരഞ്ഞെടുപ്പ്.
ലക്നൗ ∙ അമേഠിയിൽ കോൺഗ്രസ് ഓഫിസിനു മുന്നിൽ റോബർട്ട് വാധ്രയ്ക്കായി പോസ്റ്ററുകൾ. ഗൗരിഗഞ്ചിലെ കോൺഗ്രസ് ഓഫിസിനു പുറത്താണ് പോസ്റ്ററുകൾ
Results 1-10 of 118