Activate your premium subscription today
അമരാവതി ∙ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയും അദ്ദേഹത്തിന്റെ വൈഎസ്ആർ കോൺഗ്രസും ഇന്ത്യാസഖ്യത്തോടും കോൺഗ്രസിനോടും അടുക്കുന്നതായി സൂചന. അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ ജഗൻ പിതാവിന്റെ മരണശേഷം ഹൈക്കമാൻഡുമായി തെറ്റിയാണ് കോൺഗ്രസ് വിട്ടു പാർട്ടി രൂപീകരിച്ചത്. ഇതോടെ ആന്ധ്രയിൽ കോൺഗ്രസ് ഫലത്തിൽ ഇല്ലാതായി. 2014ലെ സംസ്ഥാന വിഭജനത്തിനു ശേഷം ഒരു എംഎൽഎയോ എംപിയോ കോൺഗ്രസിന് ആന്ധ്രയിൽനിന്ന് ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ജഗന്റെ സഹോദരി വൈ.എസ്.ശർമിളയെ പിസിസി അധ്യക്ഷയാക്കി തിരിച്ചുവരവിനു ശ്രമം നടത്തിയെങ്കിലും അതും വിജയംകണ്ടില്ല.
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടം നിരവധി ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കുമാണ് വഴിയൊരുക്കിയത്. ഹെലികോപ്റ്റർ എങ്ങനെ തകർന്നു, തകർക്കപ്പെട്ടതാണോ തുടങ്ങി നിരവധി
ന്യൂഡൽഹി ∙ ആന്ധ്രപ്രദേശിൽ മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്.ശർമിളയെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. സഹോദരനും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡിക്കും അദ്ദേഹത്തിന്റെ വൈഎസ്ആർ കോൺഗ്രസിനും വെല്ലുവിളി ഉയർത്തുന്നതാണ് ഇത്. ജി.ആർ.രാജുവിനു പകരമാണു നിയമനം. രാജുവിനെ പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കി. പാർട്ടിയെ സംസ്ഥാനത്തു പഴയ കീർത്തിയിലേക്കു നയിക്കാൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്നു ശർമിള പറഞ്ഞു.12 ദിവസം മുൻപാണു ശർമിള പാർട്ടിയിൽ ചേർന്നത്.
ആന്ധ്രപ്രദേശിൽനിന്ന് വൈഎസ്ആർ കുടുംബം ഒരിക്കൽ വേരോടെ പിഴുതെറിഞ്ഞതാണ് കോൺഗ്രസ് പാർട്ടിയെ. എന്നാൽ ആ പാർട്ടിക്ക് വീണ്ടും വെള്ളവും വളവും നൽകി ജീവൻ കൊടുക്കാനുള്ള ദൗത്യത്തിലാണ് ഇന്ന് വൈ.എസ്.ശർമിള റെഡ്ഡി എന്ന നാൽപത്തിയൊൻപതുകാരി. പക്ഷേ അതിന് രാഷ്ട്രീയ എതിരാളികളെ മാത്രം നേരിട്ടാൽ പോരാ, ആന്ധ്ര ഭരിക്കുന്ന സ്വന്തം സഹോദരൻ വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയെ വെല്ലുവിളിച്ചു വേണം മുന്നോട്ടു പോകാൻ. 14 വർഷം മുൻപ് ഇറങ്ങിപ്പോന്ന പാർട്ടിയിൽ, തന്റെ ‘വൈഎസ്ആർ തെലങ്കാന പാർട്ടി’യെ ശർമിള ലയിപ്പിക്കുമ്പോൾ ആന്ധ്ര രാഷ്ട്രീയത്തിൽ അതിന്റെ കോളിളക്കങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പ്.
ന്യൂഡൽഹി ∙ തെലങ്കാനയിലെ തകർപ്പൻ വിജയത്തിനു പിന്നാലെ ആന്ധ്രപ്രദേശിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിൽ ചേരാൻ വൈ.എസ്.ശർമിള (50) തീരുമാനിച്ചു. ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഇളയ മകളായ ശർമിള, 2021ൽ തെലങ്കാനയിൽ സ്വന്തം പാർട്ടിയുണ്ടാക്കിയിരുന്നു. ഇതു കോൺഗ്രസിൽ
ന്യൂഡൽഹി ∙ ഒരിക്കൽ താൻ മുഖ്യമന്ത്രിയാകുമെന്നു രാഷ്ട്രീയത്തിലിറങ്ങും മുൻപേ എ.രേവന്ത് റെഡ്ഡി (54) കൂട്ടുകാരോടു പറഞ്ഞുനടന്നു! എൻ.ചന്ദ്രബാബു നായിഡുവിന് ഒപ്പമായിരിക്കെ, കെസിആറിനൊപ്പം പോകുമോ എന്നും ചോദ്യമുയർന്നു. വെറും മന്ത്രിയാകാനായിരുന്നെങ്കിൽ സാക്ഷാൽ വൈഎസ്ആറിനൊപ്പം പോകുമായിരുന്നുവെന്നു മറുപടി പറഞ്ഞ ആത്മവിശ്വാസത്തിന്റെ പേരാണു രേവന്ത്.
ഹൈദരാബാദ് ∙ ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്.ഷർമിളയുടെ വൈഎസ്ആർ തെലങ്കാന പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കും. സംസ്ഥാനത്തു മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിർത്താനുള്ള തീരുമാനം അവർ പിൻവലിച്ചു. താനുൾപ്പെടെ മത്സരിക്കില്ലെന്നും എല്ലായിടത്തും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും ഷർമിള വ്യക്തമാക്കി. ബിആർഎസിനെതിരെ ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണു തീരുമാനം. കോൺഗ്രസ് നേതാക്കൾ തനിക്ക് അന്യരല്ലെന്നും വൈഎസ്ആറിന്റെ മകളെന്ന പരിഗണന സോണിയ ഗാന്ധിയും രാഹുലും എപ്പോഴും നൽകിയിട്ടുണ്ടെന്നും ഷർമിള പറഞ്ഞു.
ന്യൂഡൽഹി ∙ കോൺഗ്രസിന്റെ തീരുമാനത്തിനു വേണ്ടി 4 മാസം കാത്തിരുന്നിട്ടും മറുപടി കിട്ടാത്ത പശ്ചാത്തലത്തിൽ തെലങ്കാനയിലെ മുഴുവൻ സീറ്റിലും (119) സ്വന്തം സ്ഥാനാർഥികളെ നിർത്തുമെന്ന് വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവ് വൈ.എസ്.ഷർമിള പ്രഖ്യാപിച്ചു. ആന്ധ്ര മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളായ ഷർമിള പലൈർ മണ്ഡലത്തിൽ മത്സരിച്ചേക്കും. ഭർത്താവ് അനിൽ കുമാറും അമ്മ വിജയമ്മയും തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചനയും ഷർമിള നൽകി.
ന്യൂഡൽഹി ∙ ആന്ധ്ര മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.ഷർമിളയുടെ കോൺഗ്രസ് പ്രവേശനം അനിശ്ചിതത്വത്തിൽ. വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്ആർടിപി) നേതാവായ ഷർമിളയുടെ നീക്കം തെലങ്കാനയിലെ കോൺഗ്രസ് നേതൃത്വം തടഞ്ഞതാണു കാരണം. ആന്ധ്രയിലേക്കു പ്രവർത്തനം മാറ്റാൻ കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഷർമിളയ്ക്കു സമ്മതമല്ല. ആന്ധ്രയിൽ തന്റെ സഹോദരനെതിരെ പ്രവർത്തിക്കില്ലെന്നും തെലങ്കാനയിൽ സജീവമാകാനാണു താൽപര്യമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുന്നു. പാർട്ടി ഹൈക്കമാൻഡ് ആണ് ഇനി തീരുമാനമെടുക്കേണ്ടതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
ബെംഗളൂരു∙ മുൻ എംപി വൈ.എസ്. വിവേകാനന്ദ റെഡ്ഡി കൊലക്കേസിൽ കുടുംബാങ്ങൾക്കെതിരെ സിബിഐയ്ക്ക് നിർണായക സാക്ഷി മൊഴി നൽകി വൈ.എസ്.ശർമിള. ‘‘തന്റെ കുടുംബവും വൈ.എസ്.അവിനാഷ് റെഡ്ഡിയുടെ കുടുംബവുമായി പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് രഹസ്യ സാക്ഷിയായി വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്ആർടിപി) നേതാവായ വൈ.എസ്.ശർമിള
Results 1-10 of 15