Activate your premium subscription today
ന്യൂഡൽഹി∙ ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു. ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. ആം ആദ്മി പാർട്ടി ജനങ്ങളിൽനിന്ന് അകന്നതായി കൈലാഷ് ഗെലോട്ട് എഎപി നാഷനൽ കൺവീനർ അരവിന്ദ് കേജ്രിവാളിന് അയച്ച കത്തിൽ ആരോപിച്ചു. പാർട്ടി അംഗത്വവും രാജിവച്ച കൈലാഷ് ഗെലോട്ട്, ബിജെപിയിൽ ചേരുമെന്നാണ് പ്രചാരണം.
ആം ആദ്മി സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയിലെ മലിനജലത്തിൽ മുങ്ങിക്കുളിച്ച ഡൽഹി ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞു തടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ടിനെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ആം ആദ്മി പാർട്ടി (എഎപി) നേതാവ് അരവിന്ദ് കേജ്രിവാൾ. ‘‘ ഡൽഹിയിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്താൽ പവർകട്ട് വീണ്ടും ഉണ്ടാകും. ഉത്തർപ്രദേശിലും ബിഹാറിലും 8–10 മണിക്കൂറാണ് പവർകട്ട്. ഡൽഹിയിൽ വൈദ്യുതി സൗജന്യമാണ്. ഉ
ന്യൂഡൽഹി∙ വഖഫ് ബില്ലുമായി ബന്ധപ്പെട്ട ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) യോഗത്തിൽ കയ്യാങ്കളി. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും യോഗത്തിനിടെ ഏറ്റുമുട്ടിയതോടെ യോഗം നിർത്തിവച്ചു. വാഗ്വാദം രൂക്ഷമായതോടെ കല്യാൺ ബാനർജി ചില്ലുകുപ്പി മേശയിൽ എറിഞ്ഞുടച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വിരലുകൾക്ക് മുറിവേറ്റു.
ന്യൂഡൽഹി∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ മന്ത്രിയുമായ സത്യേന്ദ്ര ജെയിന് ജാമ്യം. രണ്ടു വർഷത്തിനു ശേഷമാണ് ജെയിനിന് ജാമ്യം ലഭിക്കുന്നത്. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2022 മെയ് 30നായിരുന്നു സത്യേന്ദ്ര ജെയിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ചണ്ഡിഗഡ് ∙ ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ആം ആദ്മി പാർട്ടിയെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം സംസ്ഥാന നേതൃത്വം നിരസിച്ചതിന്റെ തിക്തഫലം കോൺഗ്രസ് ഇപ്പോൾ അനുഭവിക്കുകയാണ്. കോൺഗ്രസ് സർക്കാർ വരുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങളെങ്കിലും അപ്രതീക്ഷിതമായിരുന്നു ബിജെപിയുടെ ഹാട്രിക് വിജയം. വോട്ടുശതമാനത്തിന്റെ അവസാന കണക്കുകൾ പരിശോധിക്കുമ്പോൾ, എഎപിയെ സഖ്യത്തിൽ എടുക്കാത്തത് കോൺഗ്രസിന് തിരിച്ചടിയായെന്നാണ് സൂചന.
ന്യൂഡൽഹി ∙ ‘തിരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നതാണ് ഈ തിരഞ്ഞെടുപ്പു നൽകുന്ന ഏറ്റവും വലിയപാഠം’. ഹരിയാനയിലെ വലിയ തോൽവിക്കും ജമ്മു കശ്മീരിലെ ഒറ്റസീറ്റ് ജയത്തിനും പിന്നാലെ ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ നടത്തിയ പ്രതികരണത്തിൽ എല്ലാം വ്യക്തം. ഹരിയാനയിൽ നഗരമേഖലയിലുൾപ്പെടെ മികച്ച പ്രകടനം പ്രതീക്ഷിച്ച പാർട്ടി അമ്പേ പരാജയമായി.
ന്യൂഡൽഹി∙ ഹരിയാന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ അട്ടിമറി വിജയത്തിൽ നിന്നും പഠിച്ച പാഠം തിരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നാണെണ് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഹരിയാന തിരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ കനത്ത തോൽവിക്ക് പിന്നാലെയാണ് കേജ്രിവാളിന്റെ പ്രതികരണം. ഡൽഹിയിൽ ആപ്പിന്റെ മുൻസിപ്പൽ കൗൺസിലർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പുകളെ ചുറുചുറുക്കോടെയും അതീവ ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും കേജ്രിവാൾ പറഞ്ഞു.
ന്യൂഡൽഹി∙ പാർട്ടി ദേശീയ കൺവീനറായ അരവിന്ദ് കേജ്രിവാളിന്റെ സംസ്ഥാനമായ ഹരിയാനയിൽ ആം ആദ്മി പാർട്ടിക്ക് നിയമസഭയിൽ പൂജ്യം സീറ്റ്. ജമ്മു കശ്മീരിൽ ആദ്യമായി പാർട്ടി അക്കൗണ്ട് തുറന്നു. ദോഡ സീറ്റിലാണ് എഎപി സ്ഥാനാർഥി മെഹ്രാജ് മാലിക് വിജയിച്ചത്. 4538 വോട്ടുകൾക്കാണ് ബിജെപിയിലെ ഗജയ് സിങ് റാണയെ പരാജയപ്പെടുത്തിയത്.
ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ ഡൽഹി സിവിൽലൈൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്ന് ഇന്നു താമസം മാറ്റും. എഎപിയുടെ പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവിലേക്കാണ് കേജ്രിവാളും കുടുംബവും താമസം മാറുന്നത്. ‘5–ഫിറോസ് ഷാ റോഡ്’ എന്നതാണു പുതിയ വിലാസം. എഎപിയുടെ ആസ്ഥാനത്തിന് അടുത്തായാണ് ഈ ബംഗ്ലാവ്.
Results 1-10 of 906