Activate your premium subscription today
ന്യൂഡൽഹി, കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ നവീൻ ബാബുവിന് അറിയാമായിരുന്നോയെന്ന് അൻവർ ചോദിച്ചു. ശശിയുടെയടക്കം സമ്മർദം താങ്ങാനാകാതെയാണ് താൻ സ്ഥലംമാറിപ്പോകുന്നതെന്ന് നവീൻ അടുപ്പക്കാരോട് പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയോട് യാത്രയയപ്പ് സമ്മേളനത്തിൽ പോയി പ്രസംഗിക്കാൻ ആവശ്യപ്പെട്ടത് ശശിയാണെന്നും അൻവർ ആരോപിച്ചു. കേസിൽ കക്ഷി ചേരാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി നൽകിയ മാനഷ്ടക്കേസിൽ പി.വി.അൻവർ എംഎൽഎയ്ക്ക് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നോട്ടിസ് അയച്ചു. ഡിസംബർ മൂന്നിന് അൻവർ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടിസിൽ പറയുന്നത്.
കണ്ണൂർ ∙ സിപിഎം മാടായി ഏരിയ കമ്മിറ്റിയിൽനിന്നു മുൻ എംഎൽഎ സി.കെ.പി.പത്മനാഭനെ ഒഴിവാക്കിയേക്കും. ഏരിയ സമ്മേളനത്തിൽ ഇന്ന് അവതരിപ്പിക്കുന്ന ഔദ്യോഗിക പാനലിൽ സി.കെ.പിയെ ഉൾപ്പെടുത്താനിടയില്ല. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാകും ഒഴിവാക്കൽ. ഏരിയ കമ്മിറ്റിയിൽനിന്നു നീക്കിയാൽ പാർട്ടി അംഗം മാത്രമായി തുടരേണ്ടിവരും. വൃക്കരോഗത്തിനു ചികിത്സയിലുള്ള അദ്ദേഹം ഇന്നലെ ഏരിയ സമ്മേളനത്തിൽ പങ്കെടുത്തില്ല. ഡയാലിസിസിനു പോകേണ്ടതാണ് കാരണമായി പറയുന്നത്.
കണ്ണൂർ∙ പി.വി.അൻവർ എംഎൽഎയ്ക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. കണ്ണൂർ, തലശേരി കോടതികളിലാണ് കേസ് ഫയൽ ചെയ്തത്. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്. പി.വി.അൻവറിന് പിന്നിൽ അധോലോകമാണെന്നും തനിക്കെതിരായ ആരോപണങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നുമാണ് ശശി പറയുന്നത്.
തിരുവനന്തപുരം ∙ രാപകൽ നീണ്ട ചർച്ചകൾക്കൊടുവിലാണ് അജിത്കുമാറിനെ നീക്കാനുള്ള തീരുമാനം മുഖ്യമന്ത്രി സ്വീകരിച്ചത്. തീരുമാനത്തിനു മുന്നോടിയായി പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി അടക്കമുള്ള പഴ്സനൽ സ്റ്റാഫ് അംഗങ്ങളുമായി അദ്ദേഹം ഇന്നലെ രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
തിരുവനന്തപുരം∙ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പി.വി.അൻവർ എംഎൽഎ നടത്തിയ ആക്ഷേപം അൻവറിന്റെ ശീലത്തിൽപെട്ട കാര്യങ്ങളാണെന്നു മുഖ്യമന്ത്രി. ശശി സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുവെന്നും ഓഫിസിലെത്തുന്ന സ്ത്രീകളോടു പരിധിവിട്ടു പെരുമാറുന്നുവെന്നും അൻവർ സിപിഎം സെക്രട്ടറിക്കു നൽകിയ പരാതിയിലുണ്ടല്ലോ എന്നു വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരം∙ നിലമ്പൂർ എംഎൽഎ പി.വി.അൻവറിന് വക്കീൽ നോട്ടിസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടിസ്. ശശിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് വക്കീൽ നോട്ടിസിൽ ആവശ്യപ്പെടുന്നത്.
കോട്ടയം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയെ ചതിക്കാനല്ല, സംരക്ഷിക്കാനാണ് പി.ശശി അവിടെ ഇരിക്കുന്നതെന്നു സജി ചെറിയാർ പറഞ്ഞു.
തിരുവനന്തപുരം∙ പി.വി.അന്‍വര്‍ എംഎൽഎ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തള്ളിക്കളഞ്ഞതാണെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവിട്ട് പി.വി.അൻവർ എംഎൽഎ. ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ കച്ചവടക്കാർ തമ്മിലുള്ള സാമ്പത്തിക തർക്കത്തിൽ ഒരു കക്ഷിക്കൊപ്പം നിന്ന് പി.ശശി ലക്ഷങ്ങൾ പാരിതോഷികം വാങ്ങുന്നതായി പരാതിയിൽ ആരോപിക്കുന്നു.
Results 1-10 of 41