Activate your premium subscription today
ഭോപാൽ∙ കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിച്ചു. മധ്യപ്രദേശിൽനിന്നാണ് അദ്ദേഹം മത്സരിക്കുക. ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന സീറ്റിലാണ് ജോർജ് കുര്യൻ മത്സരിക്കുന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയായ അദ്ദേഹം ബുധനാഴ്ച രാവിലെ ഭോപാലിൽ എത്തി പത്രിക സമർപ്പിച്ചു. സെപ്റ്റംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ്.
ന്യൂഡൽഹി ∙ രാജസ്ഥാനിൽ കെ.സി.വേണുഗോപാൽ രാജിവച്ചത് ഉൾപ്പെടെ, വിവിധ സംസ്ഥാനങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 3നു നടക്കും. മഹാരാഷ്ട്ര, അസം, ബിഹാർ എന്നിവിടങ്ങളിൽനിന്നു 2 വീതവും ഹരിയാന, മധ്യപ്രദേശ്, ത്രിപുര, തെലങ്കാന, ഒഡീഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഒന്നു വീതവും ഒഴിവുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
തിരുവനന്തപുരം∙ ജോസ് കെ മാണി (കേരളാ കോണ്‍ഗ്രസ് എം), പി.പി.സുനീര്‍ (സിപിഐ), ഹാരിസ് ബീരാന് (മുസ്ലിം ലീഗ്) എന്നിവരെ രാജ്യസഭാ എംപിമാരായി തിരഞ്ഞെടുത്തു. പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞും മൂന്ന് ഒഴിവുകളിലേക്ക് മൂന്നു പേര് മാത്രം അവശേഷിച്ച സാഹചര്യത്തിലാണ് ഇവരെ വിജയികളായി പ്രഖ്യാപിക്കുന്നത്. 25-നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
തിരുവനന്തപുരം∙ രാജ്യസഭാ തിരഞ്ഞെടുപ്പിലും ന്യൂനപക്ഷ പ്രീണനമാണ് നടന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാജ്യസഭാ സീറ്റ് മുന്നണികൾ നല്‍കിയത് ന്യൂനപക്ഷങ്ങൾക്കാണ്. ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ചിഹ്നം നോക്കി വോട്ട് ചെയ്യുന്നവർ തെരുവിലാണെന്നും ജാതി നോക്കി
തിരുവനന്തപുരം∙ രാജ്യസഭാ സീറ്റ് സിപിഐക്കും കേരളാ കോണ്‍ഗ്രസിനും (എം) നല്കി വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ പാര്‍ട്ടിക്കും മുന്നണിക്കും കൂടുതല്‍ തലവേദനയാകുന്നു. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് നിരാശരാകേണ്ടിവന്ന ആര്‍ജെഡി കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയതാണു പ്രശ്നം വീണ്ടും
തിരുവനന്തപുരം∙ യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥിയായി ഹാരിസ് ബീരാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും
തിരുവനന്തപുരം ∙ സിപിഐയുടെ രാജ്യസഭാ സ്ഥാനാർഥിയായി പി.പി.സുനീറിനെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥിത്വം
തിരുവനന്തപുരം∙ ഇടതു മുന്നണിക്ക് കീറാമുട്ടിയായി മാറിയ രാജ്യസഭ സീറ്റ് വിഭജനത്തിൽ തീരുമാനം ഇന്ന്. ജയിക്കാൻ സാധ്യതയുള്ള 2 സീറ്റിൽ ഒന്ന് സിപിഎം എടുക്കാൻ തീരുമാനിച്ചിരിക്കെ, ബാക്കി ഒരെണ്ണം സിപിഐക്കാണോ കേരള കോൺഗ്രസ് (എം)ന് ആണോ എന്നതാണ് തർക്കം. ഇരു കക്ഷികളുമായും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന
മലപ്പുറം∙ രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള മുസ്ലിം ലീഗ് നേതൃയോഗം ഇന്നു ചേരാനിരിക്കെ, ഹാരിസ് ബീരാൻ എന്ന ഒറ്റപ്പേരിലേക്ക് പാർട്ടി നേതൃത്വം എത്തിയതായി സൂചന. ഇന്നു രാവിലെ 10ന് തിരുവനന്തപുരത്താണു നേതൃയോഗം. നിയമസഭാ സമ്മേളനം ഇന്നു തുടങ്ങുന്നതിനാൽ പാർട്ടി എംഎൽഎമാർക്കു കൂടി പങ്കെടുക്കാനുള്ള സൗകര്യം
തിരുവനന്തപുരം ∙ രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച എന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് സിപിഎമ്മുമായുള്ള ചർച്ചയ്ക്കു ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സീറ്റ് കേരള കോൺഗ്രസിന്(എം) അർഹതപ്പെട്ടതാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പാർട്ടി ചെയർമാൻ ജോസ് കെ.മാണി. ഇടതുമുന്നണി നേതൃയോഗം നാളെ ചേരാനിരിക്കെ ‘രാജ്യസഭാ കുരുക്ക്’ കൂടുതൽ മുറുകി.
Results 1-10 of 112