Activate your premium subscription today
ലണ്ടൻ ∙ 16 വയസ് പൂർത്തിയായോ? ഇനിയും വോട്ടർപട്ടികയിൽ പേര് ചേർത്തില്ലേ? എങ്കിൽ ഒട്ടും വൈകണ്ട, ബ്രിട്ടനിൽ ജൂലൈ 4 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ വോട്ടറാകാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് കൂടി വോട്ടർപട്ടികയിൽ പേര് ചേർക്കാം. ഇന്ന് (18/6/2024) യുകെ സമയം രാത്രി 11.59 വരെ https://www.gov.uk/register-to-vote
പൊതുതിരഞ്ഞെടുപ്പ് ജൂലൈ നാലിനു നടക്കുമെന്നു പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞദിവസം പ്രഖ്യാപിച്ചതോടെ ബ്രിട്ടനിലെ രാഷ്ട്രീയാന്തരീക്ഷം ഗൗരവപൂർണവും സംഭവബഹുലവുമായി. സുനകിന്റെ കൺസർവേറ്റീവ് പാർട്ടി 14 വർഷത്തെ തുടർഭരണത്തിൽ നിന്ന് ഇക്കുറി പുറത്താകുമെന്നാണ് ഭൂരിഭാഗം അഭിപ്രായ സർവേകളും തിരഞ്ഞെടുപ്പു പ്രവചനങ്ങളും പറയുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരനും ആദ്യത്തെ ഇന്ത്യൻ വംശജനുമായ ഋഷി സുനകിനു നിലവിൽ സ്ഥിതി ഭദ്രമല്ല. ഭരണത്തിൽ ജനങ്ങൾക്കുള്ള അസംതൃപ്തി അദ്ദേഹത്തെ ഞെരുക്കുന്നുണ്ട്. ഒരുകാലത്ത് ഭരണസ്ഥിരതയ്ക്കു പേരുകേട്ട രാജ്യമായിരുന്നെങ്കിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മൂന്നു പ്രധാനമന്ത്രിമാരെയാണു ബ്രിട്ടിഷ് ജനതയ്ക്കു കിട്ടിയത്: ബോറിസ് ജോൺസണും ലിസ് ട്രസും പിന്നെ ഋഷി സുനകും.
ലണ്ടൻ ∙ മേയ് രണ്ടിന് ബ്രിട്ടനിൽ പൊതു തിരഞ്ഞെടുപ്പ് നടത്താൽ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക്. ഇതോടെ മേയിലെ പ്രാദേശിക തിരഞ്ഞെടുപ്പിനൊപ്പം പൊതുതിരഞ്ഞെടുപ്പും നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. ഇത്തരമൊരു ആവശ്യം പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി ഉന്നയിച്ചിരുന്നു. 2024ന്റ
ലണ്ടൻ ∙ മലയാളിയായ സോജൻ ജോസഫിനെ ആഷ്ഫോർഡ് മണ്ഡലത്തിലെ പാർലമെന്ററി സ്ഥാനാർഥിയായി ലേബർ പാർട്ടി തിരഞ്ഞെടുത്തു. വിജയിക്കുകയാണെങ്കിൽ, യുകെയിൽ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ കേരളീയ വംശജനാകും ഇദ്ദേഹം. ആഷ്ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിങ് മേധാവിയുമാണ് സോജൻ ജോസഫ്. 2002 മുതൽ
സോമർസെറ്റ്∙ ബ്രിട്ടനിൽ പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടിക്ക് ഉപതിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റുകൾ നഷ്ടമായി. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അക്സ്ബ്രിഡ്ജ് സീറ്റ് മാത്രമാണ് ടോറികൾക്ക് നിലനിർത്താൻ കഴിഞ്ഞത്. അക്സ്ബ്രിഡ്ജില് ലേബർ പാർട്ടി വോട്ട് നിലയിൽ മുൻപ്
Results 1-5