Activate your premium subscription today
കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പിനു ശേഷം പാർട്ടി ശേഖരിക്കുന്ന കണക്കും വോട്ടെണ്ണലിനു ശേഷമുള്ള കണക്കും തമ്മിലുള്ള വൻ വ്യത്യാസത്തിൽ ‘കണ്ണുതള്ളി’ സിപിഎം. ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ 2009 മുതലുള്ള ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ ജില്ലാ സെക്രട്ടറി എസ്. സുദേവൻ പ്രവർത്തന റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നു. 2009 മുതൽ കൊല്ലത്തു തുടർച്ചയായി പരാജയപ്പെടുന്ന സ്ഥിതിക്കു മാറ്റമില്ലെന്നും എടുത്തു പറയുന്നു.2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനു ശേഷം ജില്ലയിലാകെ എൽഡിഎഫിനു കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്ന വോട്ട് 6,63,992 ആയിരുന്നു. യുഡിഎഫിന് 562076 വോട്ട്, ബിജെപി ക്ക് 184469 വോട്ട് എന്നിങ്ങനെയുമായിരുന്നു പാർട്ടി ശേഖരിച്ച കണക്ക്.
കൊല്ലം∙ രാവിലെ മുതൽ ഡിസിസി ഒാഫിസിൽ നേതാക്കളുടെയും പ്രവർത്തകരുടെയും വലിയ സാന്നിധ്യമായിരുന്നു. രാവിലെ 8ന് മുൻപേ എഐസിസി നിർവാഹക സമിതി അംഗം ബിന്ദു കൃഷ്ണ, നേതാക്കളായ എ.ഷാനവാസ്ഖാൻ, എം.എം.നസീർ ,ജ്യോതികുമാർ ചാമക്കാല, ഡിസിസി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ എന്നിവർ ഡിസിസി ഒാഫിസിൽ എത്തിയിരുന്നു. ഡിസിസി
കൊല്ലം∙ ജനഹിതം രേഖപ്പെടുത്തിയ വോട്ടിങ് യന്ത്രങ്ങൾ കേന്ദ്രസേനയുടെ കാവലിൽ സ്ട്രോങ് മുറിയിൽ. 39 ദിവസം സ്ട്രോങ് മുറിയിൽ കഴിയുന്ന യന്ത്രങ്ങൾ വോട്ടെണ്ണൽ ദിവസമായ ജൂൺ 4ന് പുറത്തെടുത്ത് ഫലം പ്രഖ്യാപിക്കും.കൊല്ലം ലോക് സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന 7 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളാണ് വോട്ടെണ്ണൽ
പൂതക്കുളം∙ തിരഞ്ഞെടുപ്പ് സുരക്ഷയൊരുക്കാൻ പൊലീസിനൊപ്പം കോട്ടയം മെഡിക്കൽ കോളജിലെ എംബിബിഎസ് അവസാന വർഷ വിദ്യാർഥിനിയും. പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തുകൾക്ക് സുരക്ഷ നൽകുവാനാണ് പൂതക്കുളം പ്രഭാ ഭവനത്തിൽ ഡി.ആതിര പഠന തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയിരിക്കുന്നത്. സ്കൂളിലെ പൂർവ
കനത്ത പോരാട്ടം നടക്കുന്ന കൊല്ലം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥികൾ തമ്മിലുള്ള വാക്പോരുകളും വാദപ്രതിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.ഇടത് സ്ഥാനാർഥിയായി എം.മുകേഷും യുഡിഎഫിന് വേണ്ടി എൻ.കെ.പ്രേമചന്ദ്രനും ബിജെപിയുടെ ജി കൃഷ്ണ കുമാറുമാണ് കൊല്ലത്ത് മല്സര രംഗത്തുള്ളത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണ കുമാറിന്റെ ചിത്രം വൈറലാണ്.
കുണ്ടറ ∙ ആവേശകരമായ കലാശക്കൊട്ടോടെ ഒരു മാസത്തോളം നീണ്ട് നിന്ന പ്രചാരണത്തിനു സമാപനമായി. ഇന്നത്തെ നിശ്ശബ്ദ പ്രചാരണവും കഴിഞ്ഞ് നാളെ ബൂത്തിലേക്ക്. വൈകിട്ട് 5.30ഓടെ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രചാരണത്തിനു പോയിരുന്ന മൂന്നു മുന്നണികളുടെയും പ്രവർത്തകർ മുക്കടയിൽ എത്തിച്ചേർന്നു.അനിഷ്ട സംഭവങ്ങൾ
കൊല്ലം ∙ ജില്ലയെ തിരഞ്ഞെടുപ്പ് ചൂടിലമർത്തിയ പരസ്യ പ്രചാരണത്തിനു തിരശീല. കരുനാഗപ്പള്ളിയിലെ അനിഷ്ട സംഭവങ്ങളും പത്തനാപുരത്തെ നേരിയ സംഘർഷവും ഒഴിച്ചാൽ ജില്ലയിൽ സമാധാനപരം. കരുനാഗപ്പള്ളിയിൽ യുഡിഎഫ്, എൽഡിഎഫ്, ബിജെപി പ്രവർത്തകർക്കു പരുക്കേറ്റു. പത്തനാപുരത്ത് യുഡിഎഫ്–എൽഡിഎഫ് സംഘർഷത്തിൽ 3 പേർക്ക്
തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടന്ന ആവേശപ്രകടനത്തിനിടെ സംസ്ഥാനത്തു പലയിടത്തും അടിപൊട്ടി. കരുനാഗപ്പള്ളിയിൽ കല്ലേറിലും തുടർന്നുണ്ടായ പൊലീസ് ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും കോൺഗ്രസ് നേതാവ് സി.ആർ മഹേഷ് എംഎൽഎ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി, 2 പൊലീസുകാർ, 4 ബിജെപി പ്രവർത്തകർ എന്നിവരടക്കം അനവധി പേർക്കു പരുക്കേറ്റു. കേന്ദ്ര സായുധ സേന സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
അഞ്ചാലുംമൂട് ∙ 67-ാം വയസിൽ കന്നി വോട്ട് ചെയ്യുന്നതിന്റെ ത്രില്ലിലാണ് അഷ്ടമുടി തെങ്ങിവിളയിൽ ജി. ശ്രീകുമാർ. 40 വർഷം നീണ്ട പ്രവാസ ജീവിതത്തെ തുടർന്നാണ് ഇത്രയും നാളത്തെ സമ്മതിദായക അവകാശം നഷ്ടപ്പെട്ടമായത്. 1984 ൽ ആദ്യമായി മസ്കറ്റിലേക്ക് യാത്ര തിരിക്കുമ്പോൾ ശ്രീകുമാറിന് 27 വയസ്. 80 കളിൽ 21 വയസായിരുന്നു വോട്ട് ചെയ്യാനുള്ള പ്രായം. അന്നൊന്നും വോട്ട് വോട്ട് ചെയ്യാനും ചെയ്യിപ്പിക്കാനും ഇന്നത്തെ...
ലോക്സഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ നാടും നഗരവും ഇളക്കിമറിച്ച് യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ പ്രചാരണം .അവസാന ലാപ്പിലേക്ക്, കളം കൊഴുപ്പിച്ച് സ്ഥാനാർഥികളും, പ്രവർത്തകരും. മലയോര മേഖലയും തിരഞ്ഞെടുപ്പ് ആവേശത്തിന്റെ കൊടി മുടിയിലേക്ക്. സ്വീകരണ പരിപാടികൾ അവസാനിച്ച
Results 1-10 of 87