Activate your premium subscription today
തിരുവനന്തപുരം ∙ പ്രതിമകളുടെ നഗരമായ തിരുവനന്തപുരത്തേക്ക് 3 ശിൽപങ്ങൾ കൂടി എത്തുന്നു. കമ്യൂണിസ്റ്റ് നേതാക്കളായ എ.കെ.ഗോപാലൻ, ഇഎംഎസ് നമ്പൂതിരിപ്പാട്, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പ്രതിമകളാണ് നഗരഹൃദയത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്നത്. മൂന്നിന്റെയും ശിൽപി ഉണ്ണി കാനായി ആണ്. ഇതോടെ നഗരത്തിൽ ഉണ്ണി കാനായിയുടേതായി 9 ശിൽപങ്ങളായി. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് പ്രതിമകൾ സ്ഥാപിക്കുന്നത്.
തലശ്ശേരി ∙ കേരള രാഷ്ട്രീയത്തിൽ കാർക്കശ്യത്തിന്റെ പ്രതീകമായിരുന്ന സി.കെ.ഗോവിന്ദൻ നായർ എന്ന സികെജി ഓർമയായിട്ട് ഇന്നലെ അറുപതാണ്ട്. ഒരുകാലത്ത് കേരളത്തിൽ കോൺഗ്രസിലെ പുരോഗമന ചിന്താഗതിയുടെ പേരായിരുന്നു സികെജി.
ആദ്യ തിരഞ്ഞെടുപ്പിൽ രാജ്യത്തിനു രണ്ട് എംപിമാരെ സംഭാവന ചെയ്ത പാലക്കാടിന് 1962ലെ തിരഞ്ഞെടുപ്പോടെ ദ്വയാംഗ പദവി ഇല്ലാതായി. 1957ൽ എംപിമാരായ പി.കുഞ്ഞനും വി.ഈച്ചരനുമാണ് 1962ൽ നേർക്കുനേർ മത്സരിച്ചത്. പി.കുഞ്ഞൻ വിജയിച്ചു. ഉറപ്പുള്ള സീറ്റിൽ എ.കെ.ഗോപാലൻ 1967ൽ ഇ.കെ.നായനാരാണു പാലക്കാട്ടു നിന്നു ....
തൃശൂർ ∙ ചിത്രൻ നമ്പൂതിരിപ്പാട് ഉറച്ച കമ്യൂണിസ്റ്റുകാരനായിരുന്നു, അത്രതന്നെ മതഭക്തനും. നന്മയിലേക്കും സ്നേഹത്തിലേക്കുമുള്ള വഴികളിലൂടെയെല്ലാം അദ്ദേഹം യാത്ര ചെയ്തു. ആ വഴിയിലെല്ലാം അദ്ദേഹം വെളിച്ചവുമായി. അഞ്ച് ഏക്കറിലുള്ള കുടുംബസ്വത്തായ സ്കൂൾ കെട്ടിടം ഒരു രൂപയ്ക്കാണ് അദ്ദേഹം സർക്കാരിനു വിട്ടുകൊടുത്തത്. 100 വയസ്സാകുന്നതുവരെ 30 വർഷം തുടർച്ചയായി അദ്ദേഹം കേദാറിലും ബദരിനാഥിലും പോയി കൊടുംതണുപ്പിൽ കുളിച്ചുതൊഴുതു. സ്കൂളും ഹിമാലയവും ചിത്രൻ നമ്പൂതിരിപ്പാടിന് ഒരുപോലെ മോക്ഷമാർഗമായിരുന്നു. പതിറ്റാണ്ടുകളായി രാഷ്ട്രീയ നേതൃത്വവുമായി പരിചയമുണ്ടായിരുന്നപ്പോഴും ഒരിക്കൽപ്പോലും ഒരു സഹായവും പറ്റിയില്ല. ഒരു നേതാവിനു മുന്നിലും തല കുനിച്ചില്ല. ശക്തമായ രാഷ്ട്രീയ നിലപാടുള്ള കാലത്താണ് സർക്കാർ ജോലി കിട്ടിയത്. സ്റ്റുഡന്റ്സ് ഫെഡറേഷൻ നേതാവും കമ്യൂണിസ്റ്റുകാരനുമായിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പിൽ ഒരു വശത്തേക്കും ചായാതെ തല ഉയർത്തിനിന്നു. സി.എച്ച്. മുഹമ്മദ് കോയ പാർട്ടിയിൽ എല്ലാം തീരുമാനിച്ചിരുന്ന കാലത്താണു ചിത്രൻ നമ്പൂതിരിപ്പാടിനെ വിദ്യാഭ്യാസ ഉപ ഡയറക്ടറാക്കിയത്. അതിനെതിരെ പാർട്ടിക്കകത്തു വിമർശനം വന്നു.
‘‘ഇയ്യിടെയായി നിന്റെ കുറുമ്പ് അൽപം കൂടുന്നുണ്ട്’’– വരവേൽപ്പ് സിനിമയിൽ ബസ് മുതലാളിയായ മോഹൻലാൽ ദേഷ്യം കടിച്ചമർത്തി, മുഖത്ത് ചിരിവരുത്തി, ഡ്രൈവറായ ഇന്നസെന്റിനോട് പറയാതെ പറയുന്ന ഈ ഡയലോഗ്പോലെയാണ് അടുത്ത കാലത്ത് യൂത്ത് കോൺഗ്രസും കെഎസ്യുവും ഉൾപ്പെടെ കേരള പൊലീസിനോട് പറയുന്നത് – ‘‘ഇയ്യിടെയായി നിങ്ങളുടെ കരുതൽ അൽപം കൂടുന്നുണ്ട്’’. വെറും കരുതലല്ല ഒപ്പം ഒരു തടങ്കലുകൂടിയുണ്ട് – കരുതൽ തടങ്കൽ. മുഖ്യമന്ത്രി പിണറായി വിജയൻ എവിടെയെങ്കിലും സന്ദർശിക്കാൻ തീരുമാനിച്ചാൽ ആ പരിസരത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസിന്റെ കരുതലിന് പാത്രമാകുന്നതാണ് അടുത്ത കാലത്തെ ട്രെൻഡ്. ഏറ്റവുമൊടുവിൽ അതു സംഭവിച്ചത് കോഴിക്കാടാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുന്നതിനു മുൻപേതന്നെ കോൺഗ്രസിന്റെ യുവജന സംഘടനാ നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി. എന്നിട്ടും കരിങ്കൊടി പ്രയോഗത്തിനു കുറവൊന്നുമുണ്ടായില്ലെന്നു മാത്രം. അഞ്ചിടത്ത് യൂത്ത് കോൺഗ്രസ്, യുവമോർച്ചാ പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കരുതൽ തടങ്കലിലായ യൂത്ത് കോണ്ഗ്രസ്, കെഎസ്യു കോഴിക്കോട് ജില്ലാ നേതാക്കളെ ഒടുവിൽ ഡിസിസി പ്രസിഡന്റ് എത്തിയാണ് പൊലീസ് സ്റ്റേഷനില്നിന്നു മോചിപ്പിച്ചത്. കരിങ്കൊടി മാത്രമല്ല, കറുത്ത മാസ്കും വസ്ത്രവും വരെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഒഴിവാക്കേണ്ട അവസ്ഥയിലായിരുന്നു പൊലീസ്. ഈ കറുപ്പു വിരോധവും കരുതൽ തടങ്കലും ചർച്ചയാകുമ്പോൾ സിപിഎം ഓർത്തിരിക്കേണ്ട ഒരു കേസുണ്ട്. എ.കെ.ഗോപാലൻ X സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന ആ കേസ് കരുതൽ തടങ്കൽ സംബന്ധിച്ച വലിയൊരു ഓർമപ്പെടുത്തലാണ്. ആ കേസിന്റെ ചുവടുപിടിച്ചായിരുന്നു പിന്നീട് സുപ്രീം കോടതിയുടെ നിർണായകമായ മറ്റൊരു വിധി. അതിൽ ഉൾപ്പെട്ടത് ബിജെപി നേതാവ് മേനകാ ഗാന്ധിയും. എന്താണ് ഈ കേസുകൾ? ഇവയെങ്ങനെയാണ് കരുതൽ തടങ്കലുമായും സിപിഎമ്മുമായും ബന്ധപ്പെട്ടിരിക്കുന്നത്? കരുതൽ തടങ്കൽ ട്രെൻഡായി മാറിയ കാലത്ത് ചരിത്രത്തിന്റെ കൈപിടിച്ച് ഒരു വിശകലനം...
ഇന്ന് ലോക മാതൃഭാഷാദിനം; സ്വന്തം നാടിന്റെ ഭാഷയെ എഴുത്തുകാർ ചേർത്തുപിടിക്കുന്നതിനെക്കുറിച്ച്, അവർ ഭാഷയ്ക്കു നൽകിയ പുതിയ പദങ്ങളെയും പദക്കൂട്ടുകളെയും കുറിച്ച്...
എന്താണ് പയ്യാമ്പലം കടൽത്തീരത്തിന് ഇത്ര പ്രത്യേകത. അവിടെ മാത്രം എന്താണ് നേതാക്കൾക്കു സ്മാരകം ഉയരുന്നത്. ആ മണ്ണിൽ ആർക്കൊക്കെ സ്മാരകമുയർത്താൻ അവകാശമുണ്ട്. അവിടെ ആരുടെയെല്ലാം സ്മാരക സ്തൂപങ്ങളുണ്ട്?....
ഗുരുവായൂരിൽ തുറന്നത് രാജ്യത്താകെ ക്ഷേത്രപ്രവേശനത്തിലേക്കുള്ള വാതിലാണ്. തൊട്ടുകൂടാത്തവർക്കുവേണ്ടി രാജ്യത്തു നടന്ന സമരങ്ങളുടെ ചരിത്രത്തിൽ എന്നും കേരളത്തിലെ ഈ സമരമുണ്ടാകും. എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടു ...Guruvayur Satyagraha, Guruvayur Satyagraham, Guruvayur Satyagraha manorama news, Guruvayur Satyagraha history,
തിരുവനന്തപുരം ∙ കണ്ണൂർ ജില്ലയിലെ ധർമടത്ത് എകെജി മ്യൂസിയം സ്ഥാപിക്കാൻ 8.92 കോടി രൂപ അനുവദിച്ചു; കെട്ടിട നിർമാണത്തിന് 5.50 കോടിയും പ്രദര്ശന സംവിധാനത്തിന് 3.42. .Manorama News
തിരുവനന്തപുരം ∙ ബിജെപിക്കും സിപിഐക്കും പിന്നാലെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സിപിഎമ്മിനു സംഭവിച്ച ‘അബദ്ധവും’ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു കുട്ടിയുടെ. CPM, Indipendence Day, EMS, AKG, Manorama News
Results 1-10 of 12