Activate your premium subscription today
തിരുവനന്തപുരം ∙ ദേശീയ സെക്രട്ടറി ഡി. രാജ പങ്കെടുത്ത സിപിഐ സംസ്ഥാന കൗൺസിലിൽ ആനി രാജയ്ക്കെതിരെ പരോക്ഷ വിമർശനം. സംസ്ഥാന വിഷയങ്ങളിൽ ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് ഇക്കാര്യം തീരുമാനിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
തിരുവനന്തപുരം∙ സിപിഐ ദേശീയ നേതാവ് ആനിരാജയ്ക്കെതിരെ സംസ്ഥാന നേതൃത്വം. വിവാദ വിഷയങ്ങളിൽ ആനി രാജ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കുന്നില്ലെന്നു കാട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ സെക്രട്ടറി ഡി.രാജയ്ക്ക് കത്തയച്ചു. ഡി.രാജയുടെ ഭാര്യയാണ് ആനി.
തിരുവനന്തപുരം ∙ കേരള പൊലീസിൽ ആർഎസ്എസ് ഗാങ് ഉണ്ടെന്ന സിപിഐ ദേശീയ സെക്രട്ടറി ആനി രാജയുടെ വിമർശനത്തെ തള്ളിപ്പറഞ്ഞ സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന ഘടകങ്ങളാണ് ഇപ്പോൾ എഡിജിപി എം.ആർ.അജിത്കുമാറിന്റെ ആർഎസ്എസ് ബന്ധത്തിൽ വിയർക്കുന്നത്.
ന്യൂഡൽഹി ∙ ബംഗാളിലെ ഇടതുഭരണത്തിൽ സിംഗൂർ – നന്ദിഗ്രാം പ്രശ്നകാലത്തുണ്ടായ സ്ത്രീപീഡനങ്ങൾ ചോദ്യം ചെയ്തതിന് തന്നെ ഒതുക്കാൻ സിപിഎം ശ്രമിച്ചെന്ന് സിപിഐ ദേശീയ സെക്രട്ടറി ആനി രാജ വെളിപ്പെടുത്തി. സ്ത്രീവിഷയങ്ങളിൽ സിപിഎമ്മും സിപിഐയും സ്വീകരിച്ചിട്ടുള്ള നിലപാടുകളെ മലയാള മനോരമ വാർഷികപ്പതിപ്പിലെ അഭിമുഖത്തിൽ ആനി വിമർശിച്ചു.
ന്യൂഡൽഹി∙ ഇടതുപക്ഷം എന്നാൽ സ്ത്രീപക്ഷമാണെന്നും മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ആവർത്തിച്ച് ആനി രാജ. മുകേഷ് എംഎൽഎക്കെതിരെയുള്ള നിലപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ തള്ളിയാണ് ആനി രാജ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം ∙ ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടൻ എം.മുകേഷ് എംഎൽഎയുടെ രാജി ചോദിച്ചുവാങ്ങണമെന്ന ആവശ്യം സിപിഎമ്മിൽ ശക്തമായി. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് തന്നെ സ്വരം കടുപ്പിച്ചതോടെ, ഇന്നു ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം നിർണായകം. കൊല്ലം ജില്ലാ നേതൃത്വത്തോടുകൂടി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാമെന്ന ധാരണയാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. മുകേഷിന്റെ അഭിപ്രായവും തേടും. അദ്ദേഹത്തെ കൈവിട്ടേക്കാമെന്ന സൂചനകളാണു ശക്തം. രാജിയാണ് ഉചിതമെന്ന് സിപിഎം നേതൃത്വത്തെ സിപിഐ അറിയിച്ചുകഴിഞ്ഞു.
തിരുവനന്തപുരം ∙ അന്തരിച്ച കാനം രാജേന്ദ്രന്റെ ഒഴിവിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് ആനി രാജയെ നിർദേശിക്കാൻ സിപിഐ ദേശീയ നിർവാഹകസമിതി യോഗത്തിൽ ധാരണയായി. ഡൽഹിയിൽ നാളെ സമാപിക്കുന്ന ദേശീയ കൗൺസിൽ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നിലവിൽ ദേശീയ നിർവാഹകസമിതി അംഗങ്ങളായ ആനി രാജ, കെ.പ്രകാശ് ബാബു എന്നിവരുടെ പേരുകളാണു കാനത്തിനു പകരം ചർച്ചകളിൽ ഉണ്ടായിരുന്നത്. രാജ്യസഭാ സ്ഥാനാർഥിത്വത്തിൽനിന്നു തഴയപ്പെട്ടതിനു പിന്നാലെ സംഘടനാ പദവിയിലും പ്രകാശ് ബാബുവിനു പരിഗണന ലഭിച്ചില്ല.
കൽപറ്റ ∙ ശക്തയായ ദേശീയനേതാവ് എന്ന പ്രതിച്ഛായയുമായെത്തി നല്ലൊരു മത്സരം കാഴ്ചവയ്ക്കുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും എൽഡിഎഫ് സ്ഥാനാർഥി ആനി രാജയ്ക്കു പ്രതീക്ഷിച്ചത്ര നേട്ടമുണ്ടായില്ല. 2014ൽ സത്യൻ മൊകേരി നേടിയ 3,56,165 വോട്ടുകൾക്കടുത്തുപോലും ഇക്കുറി ആനി രാജയ്ക്കെത്താനായില്ല. എങ്കിലും കഴിഞ്ഞ
കോണ്ഗ്രസ് പാര്ട്ടിക്ക് വോട്ട് ചെയ്ത ശേഷമുള്ള ആനിരാജയുടെ ചിത്രമെന്ന അവകാശവാദത്തോടെ ആനി രാജ വോട്ട് നല്കിയതിന് ശേഷം പോളിങ് കേന്ദ്രത്തിന്റെ മുന്നില് നിന്ന് എടുത്ത ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റില് ആനി രാജ പോളിങ് കേന്ദ്രത്തിന്റെ മുന്നില് നിന്ന് പോസ് ചെയുന്നതായി കാണാം.
വയനാട്ടിലെ രാഹുലിന്റെ എതിർ സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ ആനി രാജ രാഹുൽ ഗാന്ധിക്ക് വേണ്ടി റായ്ബറേലിയിൽ പ്രചാരണം നടത്തുന്നെന്ന അവകാശവാദത്തോടെ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമാകുന്നുണ്ട്.
Results 1-10 of 91