Activate your premium subscription today
എടക്കര (മലപ്പുറം) ∙ വിവാഹ വാർഷികത്തിനു നിർധന കുടുംബങ്ങൾക്കു വീടു നിർമിക്കാൻ ഭൂമി ദാനം ചെയ്ത് ദമ്പതികൾ. എടക്കര പാർലി ശ്രീനിലയത്തിൽ വിജയ്കുമാർ ദാസും ഭാര്യ നിഷയുമാണ് 25–ാം വിവാഹ വാർഷികത്തിൽ 7 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ 5 സെന്റ് വീതം ദാനം ചെയ്തത്. പഞ്ചായത്തിലെ ജനപ്രതിനിധികളെ അറിയിച്ചാണ് അർഹരായ കുടുംബങ്ങളെ കണ്ടെത്തിയത്.
തിരുവനന്തപുരം∙ പാർട്ടി വിലക്ക് ലംഘിച്ച് ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ കെപിസിസി താക്കീത് ചെയ്തു. അച്ചടക്കസമിതിയുടെ ശുപാർശ അംഗീകരിച്ചാണു തീരുമാനം. ഫൗണ്ടേഷന്റെ കീഴ്ഘടകങ്ങൾ രൂപീകരിച്ച് പാർട്ടിക്കു സമാന്തരമായി പ്രവർത്തിക്കരുത്. ഫൗണ്ടേഷന്റെ കലാ, സാംസ്കാരിക, ജീവകാരുണ്യ പരിപാടികൾ ഡിസിസിയെ മുൻകൂട്ടി അറിയിക്കണമെന്നും നിർദേശിച്ചു. പാർട്ടിക്കു നൽകിയ വിശദീകരണത്തിനൊപ്പം ആര്യാടൻ ഷൗക്കത്ത് നടത്തിയ നിരുപാധിക ഖേദപ്രകടനം മുഖവിലയ്ക്ക് എടുക്കുന്നതായും തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കെപിസിസി നേതൃത്വം അറിയിച്ചു.
തിരുവനന്തപുരം∙ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ റാലിയിൽ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് കെപിസിസിയുടെ താക്കീത്. പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒക്ടോബർ 30ന് റാലി നടത്തിയിരുന്നു. ആ റാലിയിൽ പങ്കെടുത്തശേഷം വിഭാഗീയത
തിരുവനന്തപുരം ∙ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പാർട്ടി നടപടി ഇന്നു തീരുമാനിക്കും. ഇന്നു കെപിസിസി ആസ്ഥാനത്തു മടങ്ങിയെത്തുന്ന പ്രസിഡന്റ് കെ.സുധാകരനാണ് അച്ചടക്ക സമിതിയുടെ റിപ്പോർട്ടിൽ തീരുമാനമെടുക്കുക. പാർട്ടിയുടെ വിലക്കു മറികടന്നു മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണ്ടെന്നാണ് അച്ചടക്ക സമിതിയുടെ ശുപാർശ.
മലപ്പുറം∙ കോഴിക്കോട് ഇന്ന് കെപിസിസി സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിന് ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് വിലക്ക്. റാലിയിൽ പങ്കെടുക്കേണ്ടെന്ന് കെപിസിസി നേതൃത്വം അദ്ദേഹത്തെ അറിയിച്ചു. കെപിസിസി വിലക്ക് ലംഘിച്ച് ഈ മാസം 4ന് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചിരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായി രൂപീകരിച്ച കോൺഗ്രസ് അച്ചടക്കസമിതി വിഷമം പിടിച്ചൊരു തെളിവെടുപ്പു പ്രക്രിയയിലാണ്. സമിതിക്കു മുൻപാകെയെത്തുന്നത് മലപ്പുറം ജില്ലയിലെ പ്രധാന നേതാക്കൾ. രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മൂന്നു നിയമസഭാ മണ്ഡലങ്ങൾ മലപ്പുറം ജില്ലയിലാണ്. ആര്യാടൻ ഷൗക്കത്ത് ഒരുവശത്തും ഡിസിസി മറുവശത്തുമായാണ് ഏറ്റുമുട്ടൽ.
തിരുവനന്തപുരം ∙ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പാർട്ടി വിലക്കു ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച വിഷയത്തിൽ ഷൗക്കത്തിനെ അനുകൂലിക്കുന്നവർ കെപിസിസി അച്ചടക്ക സമിതിക്കു മുൻപിൽ ഹാജരായി. റാലിയുടെ സംഘാടക സമിതി ചെയർമാനും മുൻ എംപിയുമായ സി.ഹരിദാസ്, കൺവീനറും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ വി.എ.കരിം എന്നിവരുൾപ്പെടെ 17 നേതാക്കളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായ സമിതിക്കു മൊഴി നൽകിയത്.
തിരുവനന്തപുരം ∙ പാർട്ടി വിലക്കു ലംഘിച്ച് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയെന്ന വിഷയത്തിൽ കെപിസിസി അച്ചടക്ക സമിതിയുടെ തീരുമാനം നീളും. മലപ്പുറത്ത് ഇന്നലെ കോൺഗ്രസ് പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചതിനാൽ ഇന്നു സമിതിക്കു മുൻപിൽ ഹാജരാകാൻ അസൗകര്യമുണ്ടെന്നു ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയും ഭാരവാഹികളും സമിതിയെ അറിയിച്ചു. ഇവരോട് 13നു ഹാജരാകാൻ അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു.
തിരുവനന്തപുരം ∙ വിലക്കു ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയെന്നതിൽ പാർട്ടി അന്വേഷണം നേരിടുന്ന കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ അച്ചടക്കസമിതി 8–ാം തീയതി വീണ്ടും കേൾക്കും. ഇന്നലെ സമിതിക്കു മുൻപിൽ രണ്ടു മണിക്കൂർ വിശദീകരണം നൽകിയ ഷൗക്കത്ത് പലസ്തീൻ പരിപാടി സംബന്ധിച്ച തന്റെ നിലപാടിൽ ഉറച്ചുനിന്നു. എഴുതിത്തയാറാക്കിയ വിശദീകരണവും നൽകി. സമിതിയുടെ തീരുമാനം വരുന്നതുവരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനു വിലക്കുള്ളതിനാൽ എത്രയും വേഗം തീരുമാനമുണ്ടാകണമെന്ന് ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടതായാണു വിവരം.
തിരുവനന്തപുരം∙ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം തള്ളി കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. ഉത്തരവാദിത്തമുള്ള കോൺഗ്രസ് ഭാരവാഹിയാണെന്നു ചൂണ്ടിക്കാട്ടിയാണ് ആര്യാടൻ ഷൗക്കത്ത് സിപിഎം ക്ഷണം തള്ളിയത്. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കേണ്ട
Results 1-10 of 29