Activate your premium subscription today
പാലക്കാട്∙ കൈ കൈകൊടുക്കാൻ വിസമ്മതിച്ച് വീണ്ടും നേതാക്കൾ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടാണ് കൈ കൊടുക്കൽ വീണ്ടും വിവാദമായത്. ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാർ കൈ നീട്ടിയെങ്കിലും സിപിഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ് മുഖം തിരിച്ച് പോയെന്നാണ് ആരോപണം. വോട്ട് ചെയ്യാനായി കൽപ്പാത്തിയിൽ ഇരുവരും എത്തിയപ്പോഴായിരുന്നു സംഭവം.
വെറുമൊരു ഉപതിരഞ്ഞെടുപ്പല്ല, ‘യുദ്ധകാലസാഹചര്യമാണ്’ പാലക്കാട്ട് മൂന്നു മുന്നണികൾക്കും. രാഷ്ട്രീയ മിസൈലുകളും ബോംബുകളും പലതും വീണു. തിരഞ്ഞെടുപ്പ് ഒരാഴ്ച മാറ്റിയതോടെ യുദ്ധം കൂടുതൽ കനത്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ രാഷ്ട്രീയ വിവാദങ്ങളൊന്നും ചർച്ചയാക്കാതെ, പ്രചാരണവിഷയങ്ങൾ ഓരോ ദിവസവും വിവാദങ്ങളിൽനിന്നു വിവാദങ്ങളിലേക്കു വളരുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെ യുഡിഎഫ് ഏൽപിച്ച രാഷ്ട്രീയദൗത്യമാണു പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനു കാരണമായത്. ഷാഫിയുടെ പാലക്കാട്ടെ ഊഴം പൂർത്തിയാക്കാനാണു യുഡിഎഫ് രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി വോട്ട് ചോദിക്കുന്നത്. വടകരയിലെ അപ്രതീക്ഷിത സ്ഥാനാർഥിമാറ്റവും തുടർന്ന് യുഡിഎഫ് നേടിയ വലിയ വിജയവും ഏൽപിച്ച ഷോക്കിനിടെയാണ് ഇടതുപക്ഷത്തിനു കോൺഗ്രസ് ക്യാംപിൽനിന്നു ഡോ.പി.സരിനെ ലഭിച്ചത്. ഷാഫിക്കും വി.ഡി.സതീശനുമെതിരെ ആരോപണങ്ങളുമായി രംഗത്തിറങ്ങിയ സരിനെ സ്ഥാനാർഥിയാക്കിയതിലൂടെ മറുഷോക്കാണു സിപിഎം ലക്ഷ്യമിട്ടത്. 2021ൽ ഇ.ശ്രീധരൻ നടത്തിയ വലിയ മുന്നേറ്റം ഇക്കുറി വിജയമാക്കാമെന്ന പ്രതീക്ഷയിലാണു നാട്ടുകാരനായ സി.കൃഷ്ണകുമാറിനെ ബിജെപി മത്സരത്തിനിറക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ വോട്ടു
രാഹുൽ മാങ്കൂട്ടത്തിലിന് എന്തിനാണ് ഷാഫി പറമ്പിലിന്റെ ഹെയർ സ്റ്റൈൽ? ഈ കുസൃതിച്ചോദ്യം പങ്കുവച്ചയാൾതന്നെ ഉത്തരവും പറഞ്ഞു: ഷാഫിക്കു കിട്ടുന്ന വോട്ട് അതിന്റെ പേരിൽ പോലും രാഹുൽ മാങ്കൂട്ടത്തിന് കിട്ടാതെ പോകരുത്. ഷാഫിയുമായി സെൽഫിയെടുക്കാൻ മത്സരിക്കുന്ന യുവജനതയെ നിരാശപ്പെടുത്തരുതല്ലോ. പാലക്കാട്ട് മത്സരിക്കുന്നത് ഷാഫിയല്ല, എന്നാൽ ഷാഫിയുടെ നോമിനിയാണ്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരനും വ്യക്തമാക്കി. സിപിഎമ്മിന്റെ കണ്ണിലെ കരട് ആരാണെന്ന കാര്യത്തിൽ മത്സരിക്കുന്നവരാണ് ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും. പാലക്കാട്ട് ഇവരെ വളഞ്ഞുപിടിക്കാൻ സിപിഎം ആദ്യ റൗണ്ടു മുതൽ ശ്രമം തുടങ്ങിയതിന്റെ പിന്നിലെ രാഷ്ട്രീയം അതിനാൽ വ്യക്തമാണ്. മതനിരപേക്ഷ രാഷ്ട്രീയത്തിന് പേരുകേട്ട സംസ്ഥാനത്ത് ബിജെപിയുടെ ‘തൊട്ടുകൂടായ്മ ഇല്ലാതായ’ ഘട്ടമെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്ന കാലത്താണ് അവർക്ക് സ്വാധീനമുള്ള ഇടത്ത് മത്സരം നടക്കുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ നടക്കാനിരിക്കുന്ന ‘ഡീൽ ഓർ നോ ഡീൽ’ തർക്കത്തിനുള്ള തെളിവു സമാഹരണം കൂടി
ഇക്കുറി രഥോൽസവത്തിനൊപ്പം ആവേശം നിറഞ്ഞ, പൊടിപാറുന്ന വോട്ടെടുപ്പും പാലക്കാട് നടക്കുമായിരുന്നു. എന്നാൽ വിവിധ പാർട്ടികളുടെ പരാതി ശക്തമായതോടെ വോട്ടുൽസവത്തിന് ഒരാഴ്ചകൂടി നീട്ടിനൽകാന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇത്തരത്തില്‍, പ്രചാരണത്തിന്റെ തുടക്കം മുതൽ പരിശോധിച്ചാൽ, ചർച്ചയായ വിഷയങ്ങളിൽ പലതരം മാറ്റങ്ങൾക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. ഡോ. പി. സരിനിൽ തുടങ്ങി ഏറ്റവുമൊടുവിൽ സന്ദീപ് വാരിയറിലെത്തി നിൽക്കുന്നു കാര്യങ്ങൾ! കോൺഗ്രസ്– ബിജെപി നേർക്കുനേർ പോരാട്ടത്തിൽനിന്ന് കോൺഗ്രസ്– സിപിഎം വാക്പോരിലേക്ക് മണ്ഡലം വഴിമാറിയിരുന്നു ഒരു ഘട്ടത്തിൽ. സന്ദീപിനെ കോൺഗ്രസിലേക്ക് സ്വീകരിച്ചതോടെ ആ പോരിന് കനംകൂടുകയാണ്. നിനച്ചിരിക്കാതെ സ്വന്തം കൂടാരത്തിൽനിന്നുയർന്ന ഒന്നിലേറെ വിവാദങ്ങൾ ബിജെപിയുടെ ശോഭ കെടുത്തിയപ്പോൾ പാലക്കാട്ടെ താമരക്കുളം കലങ്ങി മറിഞ്ഞ അവസ്ഥയിലാണോ? അതേസമയം അടിക്ക് തിരിച്ചടി ഉടൻ നൽകി കോൺഗ്രസും കലാശക്കൊട്ടിന് തയാറെടുക്കുകയാണ്. പാലക്കാടൻ രാഷ്ട്രീയത്തിൽ ഏറെ തഴമ്പുള്ള സിപിഎം ഇറക്കുന്ന കാർഡുകളാകട്ടെ അമ്പരപ്പിക്കുന്നതാണ്. ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയെ ‘സുരക്ഷിതമാക്കി’ വിവാദങ്ങളെയെല്ലാം പാലക്കാട്ടെ ചൂടിൽ തളച്ചിടാൻ അവർ കിണഞ്ഞു പരിശ്രമിക്കുന്നു. കാരണം ജയത്തിനും അപ്പുറം പാലക്കാട് ഒന്നിലേറെ ലക്ഷ്യങ്ങളാണ് സിപിഎമ്മിനുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലക്കാട് ചര്‍ച്ചയായ വിഷയങ്ങൾ മൂന്നു പ്രധാന പാർട്ടികളെ എങ്ങനെ ബാധിച്ചുവെന്നും പ്രചാരണത്തിൽ സംഭവിച്ച മാറ്റങ്ങൾ ഇപ്പോള്‍ എവിടെ എത്തി നിൽക്കുന്നു എന്നും വിശദമായി പരിശോധിക്കാം.
കേരളം ഉറ്റുനോക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായ സി.കൃഷ്ണകുമാറാണ് ഇത്തവണ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ കൃഷ്ണകുമാർ കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പാലക്കാട്ടെ സ്ഥാനാർഥിയായിരുന്നു. മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചു മികച്ച വോട്ടു നേടിയാണ് കൃഷ്ണകുമാർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പാലക്കാട്ടും മലമ്പുഴയിലും പാർട്ടിയുടെ വോട്ട് ഉയർത്തിയ സ്ഥാനാർഥി എന്ന നിലയിലാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് ബിജെപി കൃഷ്ണകുമാറിനെ അവതരിപ്പിച്ചതും. എന്നാൽ സ്ഥാനാർഥിത്വം തൊട്ട് ഒരു പിടി വിവാദങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു. ബിജെപിയുടെ പ്രമുഖ നേതാവായ ശോഭ സുരേന്ദ്രൻ സ്ഥാനാർഥിത്വത്തിനായി സൃഷ്ടിച്ച സമ്മർദം തൊട്ട് കുഴൽപ്പണക്കേസും കടന്ന് സന്ദീപ് വാര്യരുടെ കലാപം വരെ അത് എത്തിനിൽക്കുന്നു. ഈ വിവാദങ്ങളിൽ തനിക്കു പറയാനുള്ളത് എന്തെന്ന് ആദ്യമായി സി.കൃഷ്ണകുമാർ പങ്കുവയ്ക്കുന്നു. മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ (തിരുവനന്തപുരം) സുജിത് നായരുമായി നടത്തിയ സംഭാഷണം.
Results 1-5