Activate your premium subscription today
തിരുവനന്തപുരം∙ പാലക്കാട്ടെ തിരഞ്ഞെടുപ്പ് കണ്വന്ഷന് എത്തിയപ്പോള്‍ കസേര പോലും നല്‍കാതെ അപമാനിച്ച ബിജെപി നേതൃത്വത്തിന് വോട്ടെടുപ്പിനു മുന്‍പ് തന്നെ മറുപടി നല്‍കണമെന്ന യുവനേതാവ് സന്ദീപ് വാരിയരുടെ തീരുമാനത്തിന് കോണ്‍ഗ്രസ് നേതൃത്വം കൈകൊടുത്തതോടെയാണ് കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമൊപ്പം കസേര ഇട്ടിരുന്നു സ്നേഹത്തിന്റെ കടയില്‍ അംഗത്വം എടുക്കുന്നുവെന്ന് പറയാന്‍ സന്ദീപിനായത്. കളംമാറി ചവിട്ടിയ പി.സരിന് വിട്ടൊഴിഞ്ഞ ഒറ്റപ്പാലത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സന്ദീപ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഇക്കുറി രഥോൽസവത്തിനൊപ്പം ആവേശം നിറഞ്ഞ, പൊടിപാറുന്ന വോട്ടെടുപ്പും പാലക്കാട് നടക്കുമായിരുന്നു. എന്നാൽ വിവിധ പാർട്ടികളുടെ പരാതി ശക്തമായതോടെ വോട്ടുൽസവത്തിന് ഒരാഴ്ചകൂടി നീട്ടിനൽകാന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇത്തരത്തില്‍, പ്രചാരണത്തിന്റെ തുടക്കം മുതൽ പരിശോധിച്ചാൽ, ചർച്ചയായ വിഷയങ്ങളിൽ പലതരം മാറ്റങ്ങൾക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. ഡോ. പി. സരിനിൽ തുടങ്ങി ഏറ്റവുമൊടുവിൽ സന്ദീപ് വാരിയറിലെത്തി നിൽക്കുന്നു കാര്യങ്ങൾ! കോൺഗ്രസ്– ബിജെപി നേർക്കുനേർ പോരാട്ടത്തിൽനിന്ന് കോൺഗ്രസ്– സിപിഎം വാക്പോരിലേക്ക് മണ്ഡലം വഴിമാറിയിരുന്നു ഒരു ഘട്ടത്തിൽ. സന്ദീപിനെ കോൺഗ്രസിലേക്ക് സ്വീകരിച്ചതോടെ ആ പോരിന് കനംകൂടുകയാണ്. നിനച്ചിരിക്കാതെ സ്വന്തം കൂടാരത്തിൽനിന്നുയർന്ന ഒന്നിലേറെ വിവാദങ്ങൾ ബിജെപിയുടെ ശോഭ കെടുത്തിയപ്പോൾ പാലക്കാട്ടെ താമരക്കുളം കലങ്ങി മറിഞ്ഞ അവസ്ഥയിലാണോ? അതേസമയം അടിക്ക് തിരിച്ചടി ഉടൻ നൽകി കോൺഗ്രസും കലാശക്കൊട്ടിന് തയാറെടുക്കുകയാണ്. പാലക്കാടൻ രാഷ്ട്രീയത്തിൽ ഏറെ തഴമ്പുള്ള സിപിഎം ഇറക്കുന്ന കാർഡുകളാകട്ടെ അമ്പരപ്പിക്കുന്നതാണ്. ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയെ ‘സുരക്ഷിതമാക്കി’ വിവാദങ്ങളെയെല്ലാം പാലക്കാട്ടെ ചൂടിൽ തളച്ചിടാൻ അവർ കിണഞ്ഞു പരിശ്രമിക്കുന്നു. കാരണം ജയത്തിനും അപ്പുറം പാലക്കാട് ഒന്നിലേറെ ലക്ഷ്യങ്ങളാണ് സിപിഎമ്മിനുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലക്കാട് ചര്‍ച്ചയായ വിഷയങ്ങൾ മൂന്നു പ്രധാന പാർട്ടികളെ എങ്ങനെ ബാധിച്ചുവെന്നും പ്രചാരണത്തിൽ സംഭവിച്ച മാറ്റങ്ങൾ ഇപ്പോള്‍ എവിടെ എത്തി നിൽക്കുന്നു എന്നും വിശദമായി പരിശോധിക്കാം.
പാലക്കാട് ∙ നാഡിമിടിപ്പു നോക്കി ഡോക്ടർ ആരോഗ്യം വിലയിരുത്തുന്നതുപോലെ ജനത്തിന്റെ മനസ്സറിഞ്ഞും വിലയിരുത്തിയുമാണ് എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിൻ വോട്ടർമാരെ സമീപിക്കുന്നത്. പാലക്കാട് വല്ലാത്തൊരു വികസന മുരടിപ്പിലാണെന്നു പറയുന്ന സ്ഥാനാർഥി അതിന്റെ കാരണവും രാഷ്ട്രീയമരുന്നും വോട്ടർമാരോടു ചുരുക്കി വിവരിക്കുന്നു. വോട്ടർമാരെ പുതിയ രാഷ്ട്രീയസാഹചര്യം വേഗത്തിൽ ബോധ്യപ്പെടുത്തി സമയബന്ധിതമായാണു പര്യടന പരിപാടി. സ്വയം പരിചയപ്പെടുത്തലിനൊപ്പം, സ്റ്റെതസ്കോപ്പ് ചിഹ്നവും വോട്ടിങ് മെഷീനിലെ തന്റെ സ്ഥാനവും ആവർത്തിക്കാൻ മറക്കുന്നില്ല. ഡോക്ടർ പരിശോധിക്കുന്ന രീതി കാണിച്ചാണു ചിഹ്നം അവതരിപ്പിക്കുന്നത്.
പാലക്കാട് ∙ ‘ഇരുട്ടിവെളുക്കും മുൻപു മറുകണ്ടം ചാടിയ ആൾ’ എന്ന് പാലക്കാട്ടെ ഇടതു സ്ഥാനാർഥി ഡോ.പി.സരിനെ ആത്മകഥയിൽ വിശേഷിപ്പിച്ചെന്ന് ആക്ഷേപമുയർന്നതിന്റെ തൊട്ടടുത്ത ദിവസം ഇ.പി.ജയരാജൻ മറുകണ്ടം ചാടി. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിലെത്തി സരിനെ വാനോളം പുകഴ്ത്തിയായിരുന്നു ‘തെറ്റുതിരുത്തൽ’. ഉത്തമനായ ചെറുപ്പക്കാരൻ, ജനസേവനത്തിന്റെ മാതൃക, പാലക്കാടിന്റെ മഹാഭാഗ്യം തുടങ്ങി ‘ഊതിക്കാച്ചിയ പൊന്ന്’ എന്നുവരെ വിശേഷണം നീണ്ടു.
പാലക്കാട്∙ സാമൂഹ്യ രാഷ്ട്രീയ സേവനരംഗത്ത് ഡോ. സരിന് ഇടതുപക്ഷ മനസ്സ് എന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. പാലക്കാട്ട് സരിന് വോട്ടഭ്യർഥിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മകഥ വിവാദത്തിനു പിന്നാലെ പാർട്ടി നിർദേശ പ്രകാരമാണ് ജയരാജൻ പാലക്കാട് എൽഡിഎഫ് പ്രചാരണത്തിനെത്തിയത്.
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പിന് 5 ദിവസം ശേഷിക്കെ വോട്ടര്‍ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസും സിപിഎമ്മും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം ഉണ്ടെന്നും പിന്നിൽ ബിജെപിയും സിപിഎമ്മുമാണെന്നും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റിനും സംസ്ഥാന വൈസ് പ്രസിഡന്റിനും രണ്ടിടത്ത് വോട്ടുണ്ടെന്നാണ് ശ്രീകണ്ഠന്റെ ആരോപണം.
പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാർഥിയായ പി.സരിനെ കുറിച്ചുള്ള അഭിപ്രായം തുറന്നുപറഞ്ഞ ഇ.പി.ജയരാജനെ സിപിഎം ഭീഷണിപ്പെടുത്തിയാണു പാലക്കാട്ട് എത്തിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭീഷണിപ്പെടുത്തിയാണു ജയരാജൻ എഴുതിയതിന് എതിരായി അദ്ദേഹത്തെക്കൊണ്ടു സംസാരിപ്പിക്കുന്നത്. പിണറായി വിജയന് കഴിഞ്ഞാല്‍ എം.വി.ഗോവിന്ദനേക്കാള്‍ സീനിയര്‍ നേതാവാണ് ഇ.പി.ജയരാജന്. പുസ്തകം എഴുതിയത് ഇ.പി തന്നെയാണെന്ന് എല്ലാവര്ക്കും അറിയാം.
പാലക്കാട്∙ എൽഡിഎഫിന്റെ പാലക്കാട്ടെ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ പൊതുസമൂഹത്തോടു പ്രതിജ്ഞാബദ്ധനായ ചെറുപ്പക്കാരനാണെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. സരിൻ ഉത്തമ സ്ഥാനാർഥിയാണ്. ജനസേവനത്തിനായി ജോലി പോലും രാജിവച്ചുവെന്നും ജയരാജൻ പറഞ്ഞു. ആത്മകഥയിൽ സരിനെക്കുറിച്ചു മോശം പരാമർശമുണ്ടെന്നു പുറത്തുവന്നതിനു പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇ.പി രംഗത്തെത്തിയത്. താനെഴുതിയ ആത്മകഥ വൈകാതെ പുറത്തിറക്കുമെന്നും അദ്ദേഹം പാലക്കാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാലക്കാട്∙ ആത്മകഥ വിവാദത്തിനു പിന്നാലെ പാലക്കാട്ട് പി.സരിന്റെ പ്രചാരണത്തിനായി ഇ.പി. ജയരാജൻ എത്തുന്നു. നാളെയാണ് ജയരാജൻ പാലക്കാട്ടെത്തുന്നത്. വൈകിട്ട് പാലക്കാട്ട് മുൻസിപ്പിൽ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജയരാജൻ പങ്കെടുക്കും. നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഇ.പി. ജയരാജൻ പ്രചാരണത്തിന് എത്തുന്നതെന്നാണ് ജില്ലാ കമ്മിറ്റി നൽകുന്ന വിശദീകരണം.
പാലക്കാട് ∙ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ മണ്ഡലത്തിൽ സജീവമായി പ്രചാരണ രംഗത്താണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി.സരിൻ. ഇന്നലെ മാത്തൂർ പഞ്ചായത്തിൽ നിന്നു പ്രചാരണം ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലൊരുക്കിയ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു. അവിടെയെത്തിയ കുട്ടികളും സ്ത്രീകളും
Results 1-10 of 62