Activate your premium subscription today
കോട്ടയം∙ പീഡനക്കേസിൽ തനിക്കെതിരായി സമർപ്പിച്ച കുറ്റപത്രത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പ്രതിപക്ഷ എംഎൽഎയാകുമ്പോൾ അതിനനുസരിച്ച് ദ്രോഹിക്കും. താൻ ഭരണകക്ഷി എംഎൽഎ അല്ലല്ലോ എന്നും എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചു. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതുമായി ബന്ധപ്പെട്ട്
തിരുവനന്തപുരം ∙ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ പീഡനക്കേസിൽ ബലാത്സംഗം, വധശ്രമം, ഭീഷണി, മർദനം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരത്തു താമസിക്കുന്ന എറണാകുളം പറവൂർ സ്വദേശിയായ യുവതിയെ പല സ്ഥലത്തുവച്ച് മൂന്നു തവണ എൽദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നും ഇതു വെളിപ്പെടുത്തുമെന്നു പറഞ്ഞതിന്റെ പേരിൽ ബലം പ്രയോഗിച്ച് കോവളത്തെ കുന്നിൽ മുകളിലെത്തിച്ച് തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചെന്നും ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. എൽദോസിന്റെ രണ്ടു സുഹൃത്തുക്കളും കേസിൽ പ്രതികളാണ്.
പെരുമ്പാവൂർ ∙ കരിങ്കൊടി പ്രതിഷേധത്തെത്തുടർന്ന് ഡിവൈഎഫ്ഐ ആക്രമണം അഴിച്ചുവിട്ടതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആരോപിച്ചു. നോയൽ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ബുള്ളറ്റ് ഓടിച്ചുകയറ്റി ഗുരുതര പരുക്കേൽപ്പിച്ചു. മുഖ്യമന്ത്രി പോയിട്ടും നോയലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് തയാറായില്ല. സംഭവമറിഞ്ഞ്
കൊച്ചി∙ കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എല്ദോസ് കുന്നപ്പിള്ളിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ച കോൺഗ്രസ് പ്രവർത്തകരെ ഇന്നലെ ആശുപത്രിയിൽ സന്ദർശിക്കുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്. നവകേരള സദസ്സിന്റെ ഭാഗമായി
കൊച്ചി ∙ നവകേരള യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ അവസാനദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ കറുത്ത ഷൂ ഏറും കരിങ്കൊടിയും. ബസിനു നേരെ കരിങ്കൊടി കാണിച്ചവരെയും പ്രതിഷേധത്തിനായി എത്തിയവരെയും പലയിടത്തും നവകേരള സദസ്സിന്റെ ടി ഷർട്ടുകൾ ധരിച്ചെത്തിയവരും പാർട്ടി പ്രവർത്തകരും ചേർന്നു മർദിച്ചു.
കൊച്ചി∙ കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എല്ദോസ് കുന്നപ്പിള്ളിയ്ക്കു നേരെ കയ്യേറ്റം. ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ച കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിക്കുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് എംഎൽഎയെ കയ്യേറ്റം ചെയ്തതെന്ന് കോണ്ഗ്രസ് ആരോപിച്ചു. എംഎൽഎയുടെ ഡ്രൈവർക്ക് മുഖത്ത് മർദനമേറ്റെന്നും ആരോപണമുണ്ട്.
തിരുവനന്തപുരം ∙ പീഡന പരാതി നൽകിയ യുവതിയെ അഭിഭാഷകന്റെ ഓഫിസിൽവച്ചു മർദിച്ചെന്ന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ നൽകിയ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. മാത്രമല്ല, ജാമ്യവ്യവസ്ഥ ലംഘിച്ചു സംസ്ഥാനത്തിനു പുറത്തുപോയെന്ന സർക്കാർ പരാതിയിൽ എൽദോസ് കോടതിയിൽ മാപ്പു
തിരുവനന്തപുരം ∙ പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. എംഎൽഎ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി (ഏഴ്) കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.
കൊച്ചി∙ പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ആക്ഷേപം. കേസ് അന്വേഷണം നടക്കുന്ന കാലയളവിൽ കോടതിയുടെ അനുമതിയോടെ മാത്രമേ കേരളം വിട്ട് പുറത്ത് പോകാവൂ എന്ന വ്യവസ്ഥ എംഎൽഎ ലംഘിച്ചു. എന്നാൽ റായ്പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎ പോയിരുന്നു. ഈ യാത്രയ്ക്ക് കോടതിയിൽ മുൻകൂർ അപേക്ഷ നൽകിയിരുന്നില്ല.
തിരുവനന്തപുരം∙ പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപണം. പീഡന കേസ് പ്രതിയായ എൽദോസ്, സംസ്ഥാനം വിടരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാൽ ഇതു ലംഘിച്ച് റായ്പുരിൽ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു.
Results 1-10 of 102