Activate your premium subscription today
ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അംഗീകൃത ജീവചരിത്രം പുറത്തിറങ്ങി.
ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ ചുവർച്ചിത്രം ദുബായ് ഹത്തയിൽ അനാഛാദനം ചെയ്തു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും രാഷ്ട്രശിൽപി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെയും ചിത്രങ്ങളാണ് മൊസൈക്കിൽ തയാറാക്കി സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മൊസൈക് ആർട്ട് വർക്ക് എന്ന വിഭാഗത്തിൽ
അബുദാബി ∙ രാജ്യാന്തരതലത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുഎഇ എയ്ഡ് ഏജൻസി സ്ഥാപിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
അബുദാബി ∙ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ 'വിന്റർ ബാഗ്' സംരംഭത്തിന്റെ ഭാഗമായി മംഗോളിയയിൽ ശൈത്യകാല ബാഗുകൾ വിതരണം ചെയ്യാൻ തുടങ്ങി.
ദുബായ് ∙ യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒരു മാസം നീളുന്ന ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു. പതാക ദിനമായ നവംബർ 3ന് ആരംഭിച്ച് ദേശീയ ദിനമായ ഡിസംബർ 2 വരെയുള്ള ആഘോഷ പരിപാടിക്ക് സായിദ് ടു റാഷിദ് എന്നാണ് പേര്.
അബുദാബി ∙ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ ഒന്നുമുതൽ ഫെബ്രുവരി 28 വരെ അബുദാബി അൽ വത്ബയിൽ അരങ്ങേറും.
രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിലാകും ദേശീയ മ്യൂസിയം അറിയപ്പെടുക.
ദുബായ് ∙ സായുധ സേനയെ ഏകീകരിക്കാനുള്ള 1976 മേയ് 6-ലെ തീരുമാനം യുഎഇ ചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 48-ാമത് സായുധ സേനാ ഏകീകരണ ദിനത്തോടനുബന്ധിച്ചായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ ഈ പരാമർശം.സായുധസേന
അബുദാബി∙ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് രാഷ്ട്രത്തിന്റെ സ്മരണാഞ്ജലി. മരുഭൂമിയിലെ യുഗപുരുഷൻ വിടവാങ്ങിയിട്ട് 20 വർഷം പൂർത്തിയായി. 2004 റമസാൻ 19ന് (അന്നത്തെ നവംബർ രണ്ടിന്) ആയിരുന്നു ഷെയ്ഖ് സായിദിന്റെ ദേഹവിയോഗം. അബുദാബിയുടെ കിഴക്കൻ മേഖലയിൽ ഭരണാധികാരിയുടെ പ്രതിനിധിയായി 1946
അബുദാബി ∙ അന്തരിച്ച യുഎഇ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പാരമ്പര്യം ആഘോഷിക്കാനുള്ള അവസരമാണ് സായിദ് മാനുഷിക ദിനമെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയർമാനും അൽ ദഫ്ര റീജിയനിലെ ഭരണാധികാരിയുടെ പ്രതിനിധിയുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് പറഞ്ഞു. ഇന്നാണ് (വെള്ളി) സായിദ് മാനുഷിക
Results 1-10 of 13