Activate your premium subscription today
മുംബൈ∙ മാനനഷ്ടക്കേസിൽ ശിവസേന (ഉദ്ധവ് താക്കറെ) നേതാവ് സഞ്ജയ് റാവുത്തിന് 15 ദിവസം തടവുശിക്ഷ വിധിച്ചതിനു പിന്നാലെ ജാമ്യം. ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധാ സോമയ്യ നൽകിയ കേസിലാണ് മസ്ഗാവ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. മേധാ സോമയ്യയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ‘യുവക് പ്രതിഷ്ഠാൻ’ ശുചിമുറി നിർമാണത്തിലൂടെ 100 കോടിയോളം രൂപയുടെ അഴിമതി നടത്തി എന്നായിരുന്നു റാവുത്തിന്റെ ആരോപണം.
ന്യൂഡൽഹി ∙ ഈമാസം 26നു നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പല വഴികൾ തേടി പ്രതിപക്ഷം. എൻഡിഎ ഘടകക്ഷിയായ ടിഡിപി സ്ഥാനാർഥിയെ നിർത്തിയാൽ ഇന്ത്യാസഖ്യം പിന്തുണയ്ക്കുമെന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. സ്പീക്കർ പദവിയിൽനിന്ന് ബിജെപിയെ അകറ്റിനിർത്തുകയും എൻഡിഎയിൽ അസ്വാരസ്യം സൃഷ്ടിക്കുകയുമാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
മുംബൈ ∙ കോൺഗ്രസിൽനിന്നു രാജിവയ്ക്കുകയും ശിവസേനയിലെ ഷിൻഡെ പക്ഷത്തു ചേരുകയും ചെയ്ത മിലിന്ദ് ദേവ്റയെ വിമർശിച്ച് ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്ത്.
മുംബൈ∙ പാർട്ടി മുഖപത്രമായ ‘സാമ്ന’യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ ലേഖനം എഴുതിയതിന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ്
മുംബൈ∙ പാർട്ടി മുഖപത്രമായ ‘സാമ്ന’യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ ലേഖനം എഴുതിയതിന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവുത്തിനെതിരെ യവത്മാൽ പൊലീസ് കേസെടുത്തു. യവത്മാൽ ബിജെപി കൺവീനർ നിതിൻ ഭൂതാഡയുടെ പരാതിയിലാണ് കേസെടുത്തത്. ‘സാമ്ന’യുടെ എക്സിക്യൂട്ടീവ് എഡിറ്ററാണ് സഞ്ജയ് റാവുത്ത്.
മുംബൈ ∙ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം ബിജെപിയുടേതല്ലെന്നും വോട്ടിങ് യന്ത്രം (ഇവിഎം) മൂലമാണെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് ആരോപിച്ചു. മൂന്ന് സംസ്ഥാനങ്ങളും ബിജെപി തൂത്തുവാരിയതിനു പിന്നാലെയാണിത്.
മുംബൈ ∙ സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ മക്കാവുവിലെ ചൂതാട്ട ക്ലബ്ബിൽ ഒറ്റരാത്രി മൂന്നരക്കോടി രൂപ ചെലവാക്കിയെന്ന ആരോപണവുമായി രാജ്യസഭാ എംപിയും ശിവസേന ഉദ്ധവ്പക്ഷ നേതാവുമായ സഞ്ജയ് റാവുത്ത് രംഗത്ത്. ചൂതാട്ട ക്ലബ്ബിൽ ബവൻകുളെ ഇരിക്കുന്ന ചിത്രങ്ങളും റാവുത്ത് പുറത്തുവിട്ടു. 3
മുംബൈ∙ ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനിടെ, ബിജെപിയെ പരിഹസിച്ച് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവുത്ത്. രാജ്യത്ത് ബിജെപി അധികാരത്തിൽ വന്നതിനു
മുംബൈ ∙ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ബിജെപിയെ വിമർശിച്ച് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. മഹുവയുടെ ആത്മവീര്യം കെടുത്താനുള്ള നീക്കമാണിതെന്നു സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. ‘‘അദാനി ഉൾപ്പെടെ ഏതെങ്കിലും വ്യവസായിയെ ചോദ്യം ചെയ്യുന്നതു ബിജെപിക്കു
മുംബൈ ∙ രാജ്യം ഉറ്റുനോക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിച്ച ശിവസേന, തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജിക്കു പിന്തുണ അറിയിച്ചു. മമതയെ ‘യഥാർഥ ബംഗാൾ കടുവ’ എന്നു വിശേഷിപ്പിച്ച സേന, ദീദിക്ക് അത്യുജ്വല വിജയം ആശംസിച്ചു. | Shiv Sena | Bengal |Mamata Banerjee | Manorama News
Results 1-10 of 70