Activate your premium subscription today
തിരുവനന്തപുരം ∙ ദേശീയ ദിനപത്രത്തിന് അഭിമുഖം നൽകുന്ന സമയത്തു പിആർ ഏജൻസി പ്രതിനിധിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നു നേരത്തേ വാർത്താ സമ്മേളനത്തിൽ സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയാതെ ഒഴിഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റേതായിരുന്നു ചോദ്യം.
തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള മിഷൻ 2025 പ്രവർത്തനങ്ങളുടെ പേരിൽ കോൺഗ്രസിലുണ്ടായ ഭിന്നതയെക്കുറിച്ച് അന്വേഷിച്ച അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എഐസിസിക്കു റിപ്പോർട്ട് നൽകി. ചില വിഷയങ്ങളിൽ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിലുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന്, ഒപ്പം നിൽക്കുന്നവർ പാർട്ടി വിരുദ്ധ വാർത്തകൾ ചോർത്തുന്ന സംഭവങ്ങളാണു പ്രധാനമായും അന്വേഷിച്ചത്. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിക്കാണു റിപ്പോർട്ട് കൈമാറിയത്.
തിരുവനന്തപുരം ∙ വയനാട് ക്യാംപിലെ തീരുമാനങ്ങൾ നടപ്പാക്കാൻ ശ്രമിച്ച തനിക്കെതിരെ ചില കെപിസിസി ഭാരവാഹികൾ വിമർശനമുന്നയിച്ചെങ്കിലും തദ്ദേശതിരഞ്ഞെടുപ്പിനുള്ള ‘മിഷൻ 2025’ പ്രവർത്തനങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നു മുതൽ സജീവമാകും. ഇന്നു മലപ്പുറത്തു ജില്ലാ ക്യാംപിൽ അദ്ദേഹം പങ്കെടുക്കുമെന്നാണു വിവരം. കെപിസിസി ഭാരവാഹിയോഗത്തിലെ വിമർശനങ്ങൾ മാധ്യമങ്ങൾക്കു നൽകിയതിൽ എഐസിസി നേതൃത്വം ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ചതു പ്രതിപക്ഷ നേതാവിനെ തണുപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ പാർട്ടിയിൽ നിന്നു വാർത്ത ചോർത്തിയവരെ കണ്ടെത്താൻ അന്വേഷണത്തിനു നിർദേശിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണച്ചുമതല. എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അയച്ച കത്തിൽ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പും നൽകി.
കോട്ടയം ∙ ‘ലഹരിക്കെതിരെ ഒരുമിച്ചു മുന്നേറാം’ എന്ന സന്ദേശവുമായി കോട്ടയം കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം ബ്രാഞ്ച്, റോട്ടറി ക്ലബ് ഓഫ് കോട്ടയം സെൻട്രൽ എന്നിവയുടെ സഹകരണത്തോടെ എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ‘സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ഫിറ്റ്നസ്’
കോട്ടയം∙ ജോസഫ് എം. പുതുശ്ശേരിയുടെ 5–ാമത്തെ പുസ്തകം ‘വോക്സ് പോപ്പുലി’ പ്രകാശനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഓർത്തഡോക്സ് സഭ മുംബൈ ഭദ്രാസന അധ്യക്ഷൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. 30 ലേഖനങ്ങളും ഉമ്മൻ ചാണ്ടി അനുസ്മരണവും ചേർന്ന പുസ്തകം, ഉമ്മൻ ചാണ്ടിക്കാണ് സമർപ്പിച്ചിരിക്കുന്നത്.
കോട്ടയം∙ കോടിമത എന്എസ്എസ് കരയോഗത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കരയോഗത്തിന്റെ 90-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് കെ.എസ്.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കോട്ടയം ∙ ആകാശപ്പാത വിഷയത്തിൽ റോഡ് സുരക്ഷാ വിഭാഗത്തിനു നൽകിയ റിപ്പോർട്ടിൽ അതു പൊളിക്കണോ വേണ്ടയോ എന്നു പറഞ്ഞിട്ടില്ലെന്നു കലക്ടർ വി.വിഘ്നേശ്വരി.പ്രസ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.കോട്ടയം ജില്ലയിലെ രാഷ്ട്രീയനേതൃത്വം നല്ലവരാണെന്നും ഇതുവരെ തലവേദനകളൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും
ഒരിക്കൽ കാബിനറ്റ് യോഗത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു: നൗ ഓർ നെവർ! തീരുമാനം ഇപ്പോൾ വേണം. അങ്ങനെ വിഴിഞ്ഞം തുറമുഖം എന്ന ചരിത്രം പിറന്നു. ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യമാണു വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നത്തെ യാഥാർഥ്യത്തിലേക്കു നയിച്ചതെന്ന് അന്നത്തെ മന്ത്രിസഭാംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫും ഒരേ സ്വരത്തിൽ പറയുന്നു. അദാനി ഗ്രൂപ്പ് മാത്രമാണ് അന്നു ബിഡ് നൽകിയത്. തമിഴ്നാട്ടിലെ കുളച്ചൽ തുറമുഖത്തിനായി വലിയ ശ്രമം നടക്കുന്ന കാലമായിരുന്നു. അന്നു വിഴിഞ്ഞം കരാർ ഒപ്പിട്ടിരുന്നില്ലെങ്കിൽ പദ്ധതി തന്നെ ഇല്ലാതായേനെ.
തിരുവനന്തപുരം∙ വിഴിഞ്ഞം പദ്ധതി വരാൻ കാരണം അന്നത്തെ യുഡിഎഫ് സർക്കാരാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പദ്ധതിക്ക് തുടക്കമിട്ടത് യുഡിഎഫാണെന്നും വിഴിഞ്ഞം പദ്ധതിയുടെ ആദ്യത്തെ ഡയറക്ടർ ബോർഡ് അംഗം കൂടിയായിരുന്ന തിരുവഞ്ചൂർ പറഞ്ഞു. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവന് മനോരമ
Results 1-10 of 173