Activate your premium subscription today
കോയമ്പത്തൂർ ∙ ആത്മഹത്യയ്ക്കു ശ്രമിച്ച ഈറോഡ് എംപി എ.ഗണേശമൂർത്തിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഡിഎംകെ നേതാവായ
ചെന്നൈ ∙ തമിഴ് സിനിമയിൽ സാധാരണക്കാരുടെ ശബ്ദമായിരുന്ന ‘കറുപ്പ് എംജിആർ’ വിജയകാന്തിന് (71) വികാരനിർഭരമായ യാത്രയയപ്പ് നൽകി തമിഴ് മക്കൾ. ഡിഎംഡികെ സ്ഥാപക നേതാവും തമിഴ്നാട് മുൻ പ്രതിപക്ഷ നേതാവുമായ വിജയകാന്തിന്റെ മൃതദേഹം കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് സംസ്കരിച്ചു.
സിനിമയിലും രാഷ്ട്രീയത്തിലും പുലികളെ അവരുടെ മടയിൽ ചെന്നു നേരിട്ട പുപ്പുലിയായിരുന്നു വിജയകാന്ത്. രജനീകാന്തും കമൽഹാസനും തിളങ്ങി നിന്ന തമിഴ് സിനിമയിലേക്ക് കടന്നുവന്ന് സ്വന്തം കസേര വലിച്ചിട്ടിരുന്നു അദ്ദേഹം. തമിഴ് രാഷ്ട്രീയത്തിലെ അതികായരായിരുന്ന ജയലളിതയും കരുണാനിധിയും അവരുടെ പ്രതാപത്തിൽ നിൽക്കെ സ്വന്തം രാഷ്ട്രീയ പാർട്ടിയുണ്ടാക്കി കളത്തിലിറങ്ങുകയും ചെയ്തു. ജയലളിതയ്ക്കു നേരെ നിയമസഭയിൽ വിരൽചൂണ്ടി വെല്ലുവിളിച്ചു. കരുണാനിധിയുടെ ഡിഎംകെയെ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി പ്രതിപക്ഷ നേതൃസ്ഥാനം സ്വന്തമാക്കി. തിരശ്ശീലയിലും ‘അരശിയലി’ലും ആടിത്തീർത്ത വേഷങ്ങൾ ബാക്കിയാക്കി എഴുപത്തിയൊന്നാം വയസ്സിൽ ക്യാപ്റ്റൻ വിടവാങ്ങുമ്പോൾ തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും ഒരു കസേര ശൂന്യമാകുന്നു. സിനിമയിൽ പിൻഗാമിയായി മകൻ ഷൺമുഖ പാണ്ഡ്യനെ വാഴിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടില്ല. മരണത്തിന് കൃത്യം രണ്ടാഴ്ച മുൻപ്, രാഷ്ട്രീയ സിംഹാസനം ഭാര്യ പ്രേമലതയ്ക്കായി വിജയകാന്ത് ഒഴിഞ്ഞുകൊടുത്തിരുന്നു. ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകത്തിന്റെ (ഡിഎംഡികെ) ജനറൽ സെക്രട്ടറി സ്ഥാനം അനുയായികളുടെ പ്രിയപ്പെട്ട ‘അണ്ണിക്ക്’ (സഹോദര ഭാര്യ) നൽകിയാണ് ക്യാപ്റ്റൻ തിരശ്ശീലയിലേക്ക് മറയുന്നത്. കോളജ് പഠന കാലത്ത് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള, ബാസ്കറ്റ് ബോൾ താരമായിരുന്ന പ്രേമലതയ്ക്ക് ഡിഎംഡികെയുടെ പ്രസക്തി വീണ്ടെടുക്കാനാകുമോ? അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴകത്ത് അങ്ങനെയൊരു ചോദ്യംകൂടി മുഴങ്ങുന്നുണ്ട്. അമ്മ അടക്കി വാണ മണ്ണ് അണ്ണി കീഴടക്കുമോ?
തിരുവനന്തപുരം ∙ തമിഴ്നാട്ടുകാരുടെ പ്രിയപ്പെട്ട നടൻ ‘ക്യാപ്റ്റൻ’ വിടവാങ്ങുമ്പോള്‍ ഓര്‍മയാകുന്നത് വിജയകാന്തും തിരുവനന്തപുരവുമായുള്ള ആത്മബന്ധം. തലസ്ഥാന നഗരത്തിൽ വിജയകാന്ത് ഗോൾഡ് കവറിങ് ജ്വല്ലറി നടത്തിയിട്ടുണ്ട്. സിനിമകൾ കണ്ടും മ്യൂസിയത്തും കോവളത്തും കറങ്ങിയും തിരുവനന്തപുരം ജീവിതം വിജയകാന്ത്
തൊണ്ണൂറുകളുടെ തുടക്കം. തമിഴ് സിനിമയില്‍ വിജയകാന്ത് കത്തിനില്‍ക്കുന്ന കാലം. രജനീകാന്ത്, കമൽഹാസന്, വിജയകാന്ത്... അങ്ങനെയാണ് അക്കാലത്ത് തമിഴിലെ താരക്രമം. വിജയകാന്തിന്റെ നൂറാമത്തെ പടമായ 'ക്യാപ്റ്റന്‍ പ്രഭാകര'ന്റെ ഷൂട്ടിങ് ചാലക്കുടിക്കു സമീപം അതിരപ്പിള്ളി കാടുകളില്‍ പുരോഗമിക്കുന്നു. ഷൂട്ടിങ് കാണാന്‍ വന്ന ഒരു സംഘം ചെറുപ്പക്കാര്‍ കൂട്ടംകൂടിയിരുന്ന് ഉച്ചത്തില്‍ പാട്ടുപാടുന്നതു വിജയകാന്ത് കണ്ടു. ഇരുണ്ടു മെലിഞ്ഞൊരു ചെറുപ്പക്കാരനാണ് പാട്ട് പാടിക്കൊടുക്കുന്നത്. കൂട്ടുകാര്‍ കൂടെപ്പാടുന്നു. നല്ല താളമുള്ള പാട്ട്. വിജയകാന്തിന് ആ പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടു. ഉടന്‍ സഹായിയെ വിട്ട് പാട്ട് ടേപ് റിക്കോര്‍ഡറില്‍ പകര്‍ത്തി. ‘ക്യാപ്റ്റന്‍ പ്രഭാകരന്’ പുറത്തുവന്ന് വമ്പന്‍ ഹിറ്റായതിനു പിന്നാലെ വിജയകാന്തിന്റെ അടുത്ത പടം പുറത്തിറങ്ങി: ‘മൂന്ട്രെഴുത്തില് എന്‍ മൂച്ചിരുക്കും’. പിന്നീടു നടനായ, സമീപകാലത്ത് അന്തരിച്ച മനോബാല സംവിധാനം ചെയ്ത ആ പടം കേരളത്തില്‍ അധികമാരും കണ്ടുകാണില്ല. പക്ഷേ, കണ്ടവരെല്ലാം അതിലെ ‘ചന്ദനക്കിളി രണ്ട് തകതിമി തക്കോം എന്ട്ര്’ എന്ന പാട്ടു കേട്ട് ഞെട്ടി: ‘ഇത് ആ പാട്ടല്ലേ?’. യശശ്ശരീരനായ വാഴപ്പള്ളി മുഹമ്മദ് എഴുതി വി.എം.കുട്ടി ഈണമിട്ട് യേശുദാസ്പാടിയ ‘സംകൃത പമഗിരി’ എന്ന സൂപ്പര്‍ഹിറ്റ് മൈലാഞ്ചിപ്പാട്ടിന്റെ ഈണമായിരുന്നു വിജയകാന്തിന്റെ പുതിയ പടത്തിലെ പുതിയ പാട്ടിന് (ആദ്യകാലത്ത് വി.എം. കുട്ടിതന്നെ പാടി ജനപ്രിയമാക്കിയ പാട്ട് പിന്നീട് തരംഗിണി കസെറ്റ്സിനു വേണ്ടി യേശുദാസ് പാടി കൂടുതല്‍ പ്രശസ്തമാവുകയായിരുന്നു). അതിരപ്പിള്ളിയില്‍ ഷൂട്ടിങ് കാണാന്‍ വന്ന ചെറുപ്പക്കാരില്നിന്നു കേട്ടു പകര്‍ത്തിയ പാട്ടിന്റെ ഈണം അതേപടി വിജയകാന്ത് പുതിയ പടത്തില്‍ ഉപയോഗിച്ചതാണ്. യേശുദാസിനെക്കൊണ്ടുതന്നെ പാടിക്കുകയും ചെയ്തു.
ചെന്നൈ∙ തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതർ
ചെന്നൈ ∙ നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. പനി ബാധിച്ച് കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ച നടന് 23 ദിവസത്തെ ചികിത്സ വേണ്ടിവന്നിരുന്നു.
ചെന്നൈ∙ നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം ചികിത്സയുടെ ഭാഗമായി ഇനിയും
ചെന്നൈ∙ അണ്ണാ ഡിഎംകെ – ബിജെപി സഖ്യത്തിന് തിരിച്ചടിയായ നടൻ വിജയകാന്തിന്റെ ഡിഎംഡികെ സഖ്യം വിട്ടു. സീറ്റു ചർച്ചയിൽ തീരുമാനമാകത്തതിനെ തുടർന്നാണ് അവർ സഖ്യം വിട്ടത്. അടുത്തമാസം തിരഞ്ഞെടുപ്പു നടക്കാനിരിക്കെ.. AIADMK, DMDK, BJP, NDA, Tamil Nadu Assembly Elections 2021
ചെന്നൈ∙ തമിഴ്നാട്ടില്‍ സീറ്റ് വിഭജനത്തെ ചൊല്ലി അണ്ണാഡിഎംകെ നേതൃത്വം നല്കുന്ന എന്‍ഡിഎയില്‍ പ്രതിസന്ധി തുടരുന്നു. നടന് വിജയ്കാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ മുന്നണി വിടുമെന്ന് ഏതാണ്ട് ഉറപ്പായി. Vijayakanth, DMDK, Tamil Nadu Assembly Election, Malayala Manorama, Manorama Online, Manorama News
Results 1-10