Activate your premium subscription today
Tuesday, Mar 25, 2025
ലോക്സഭാ മണ്ഡല പുനർനിർണയത്തിൽ നീതി ചോദിക്കാനുള്ള യോഗത്തിൽ മുഖ്യമന്ത്രിമാരെ മാത്രമല്ല, അധികാരമില്ലാത്ത രാഷ്ട്രീയ നേതാക്കളെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ക്ഷണിച്ചിരുന്നു. അതിനാലത് സർക്കാരുകളുടെ യോഗമല്ല, രാഷ്ട്രീയ നേതാക്കളുടേതായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഒഡീഷയിലെ പ്രതിപക്ഷ നേതാവ് നവീൻ പട്നായിക്കും പങ്കെടുത്തപ്പോളത് ആരോപിക്കപ്പെടാറുള്ള തെക്ക് – വടക്ക് വേർതിരിവിന് അതീതമായി. പുനർനിർണയത്തിൽ നഷ്ടസാധ്യതയില്ലാത്ത സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് ബംഗാൾ. എന്നിട്ടും മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിച്ചത്, നേരത്തേ സ്റ്റാലിനെ പ്രതിപക്ഷയോഗത്തിനു കൊൽക്കത്തയിലേക്കു ക്ഷണിച്ചതിനു പകരമാവാം; വിളിച്ചില്ലെങ്കിൽ മുഖം വീർപ്പിച്ചാലോ എന്ന ആശങ്കയുമുണ്ടായിരുന്നിരിക്കാം. പുനർനിർണയമല്ല, വോട്ടർ കാർഡുകളിലെ തിരിമറിയാണ് ആനക്കാര്യമെന്ന കാരണം പറഞ്ഞാണ് മമത വരാതിരുന്നതെന്നാണ് കരക്കമ്പി. വിളിച്ചതിനു നന്ദിയെന്നു പറഞ്ഞൊരു കത്തുപോലും മമത എഴുതിയതുമില്ല. മമത വരാതിരുന്നതും എൻസിപി, എസ്പി, ആർജെഡി, ഉദ്ധവിന്റെ ശിവസേന തുടങ്ങിയവയെ ക്ഷണിക്കാതിരുന്നതും ഇന്ത്യാ മുന്നണിയിലെ വിള്ളലിനു തെളിവായി ചിലർ അവതരിപ്പിക്കുന്നുണ്ട്.
ലോകരാജ്യങ്ങളുമായി ഒട്ടേറെ വിഷയങ്ങളിൽ പോര്‍മുഖങ്ങള്‍ തുറക്കുന്ന തിരക്കിനിടെ 61 വർഷമായി പൂട്ടിവെച്ചിരുന്ന ആ രഹസ്യപ്പെട്ടി ട്രംപ് തുറന്നു. മുൻ യുഎസ് പ്രസിഡന്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതായിരുന്നു ആ രേഖകൾ. ഇക്കുറി ചരിത്രകാരന്മാര്ക്ക് കൂടി താൽപര്യം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി 1963 നവംബര്‍ മാസത്തില്‍ കൊല്ലപ്പെട്ടതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട അറുപത്തിമൂവായിരത്തിലേറെ പേജുകള്‍ വരുന്ന രേഖകളാണ് ട്രംപിന്റെ നിര്‍ദേശ പ്രകാരം പരസ്യമാക്കിയത്. കൊലപാതകവും അതിനെ കുറിച്ചുള്ള അന്വേഷണവും നടന്ന് അറുപത്തിയൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ട വേളയിലാണ് ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന ഈ രേഖകള്‍ പുറത്തു വിടുന്നത്. ഇവയില്‍ നിന്ന് ഈ കൊലപാതകത്തെ സംബന്ധിച്ച് ഇതിനോടകം പുറത്തു വരാത്ത പുതിയ വിവരങ്ങള്‍ എന്തെങ്കിലും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എങ്കിലും അകാലത്തില്‍ പൊലിഞ്ഞ ചെറുപ്പക്കാരനായ കെന്നഡിയെ ഓര്‍മിക്കുവാനും അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വീണ്ടും ചർച്ച ചെയ്യാനും ട്രംപിന്റെ നടപടി വഴിതെളിച്ചു. 1960 നവംബറില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ എതിരാളിയായ റിച്ചഡ് നിക്സനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ പ്രസിഡന്റ് ആയി കെന്നഡി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ അമേരിക്കൻ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണവും കെന്നഡിക്കു ലഭിച്ചു. ചെറുപ്പത്തിന്റെ പ്രസരിപ്പും യുവത്വത്തിന്റെ ചുറുചുറുക്കും ആരെയും ആകര്‍ഷിക്കാന്‍ പോന്ന വ്യക്തിത്വവും മികച്ച വാക്ചാതുരിയും കെന്നഡിയെ ലോക ജനതയ്ക്ക് പ്രിയങ്കരനായി. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്കി അദ്ദേഹം രൂപീകരിച്ച കാബിനറ്റ് അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഏറെ പ്രതീക്ഷയും ആവേശവും ഉണര്‍ത്തി. കര്‍ശന നിലപാടുകള്‍ എടുക്കാന്‍ വിമുഖത കാണിക്കാത്ത തന്റെ സഹോദരന് റോബര്‍ട്ട് കെന്നഡിയെ
ഈ കേന്ദ്രബജറ്റ് ഒരുപാടു പ്രതീക്ഷയോടെയാണ് ക്രിപ്റ്റോ നിക്ഷേപകർ കാത്തിരുന്നത്. കാരണം യുഎസിൽ ബിറ്റ്കോയിൻ ഇടിഎഫിന്റെ കടന്നുവരവോടെ ക്രിപ്റ്റോയ്ക്കു ലഭിച്ച സ്വീകാര്യത ഇന്ത്യയിലും പ്രതിഫലിക്കും എന്നതായിരുന്നു പ്രതീക്ഷ. എന്നാൽ ക്രിപ്റ്റോ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതൊന്നും ബജറ്റിൽ ഉണ്ടായിരുന്നില്ല. ക്രിപ്റ്റോ നിക്ഷേപത്തിൽനിന്നുള്ള ലാഭത്തിന് നിലവിലുള്ള 30% നികുതി തുടരും. അതേ സമയം മറ്റു മൂലധന നിക്ഷേപങ്ങളിലേതുപോലെ നഷ്ടം ലാഭത്തിനൊപ്പം തട്ടിക്കിഴിക്കാനോ (set-off) അടുത്ത വർഷത്തേക്കു നീട്ടാനോ (carry-forward) സാധിക്കില്ല. ക്രിപ്റ്റോകറൻസി വിൽപനയ്ക്ക് 1% ടിഡിഎസും പിടിക്കും. റിട്ടേൺ ഫയൽചെയ്യുമ്പോൾ ടിഡിഎസ് മൊത്തം നികുതിബാധ്യതയിൽനിന്നും കുറയ്ക്കാവുന്നതാണ്. എല്ലാ വർഷവും ക്രിപ്റ്റോ വിൽപന അല്ലെങ്കിൽ കൈമാറ്റം എന്നിവയുടെ വിശദാംശങ്ങൾ ടാക്സ് റിട്ടേണിന്റെ ഷെഡ്യൂൾ വിഡിഎയിൽ (Schedule VDA) റിപ്പോർട്ട് ചെയ്യണം. നികുതിബാധ്യത എങ്ങനെ കണക്കാക്കാമെന്നതിന് ഉദാഹരണം പട്ടികയിൽ കാണുക.
തിരിച്ചുവരവിന്റെ ആഘോഷം. സുനിത വില്യംസിന്റെ അനിശ്ചിതമായി നീണ്ട ബഹിരാകാശവാസത്തിനു ശേഷമുള്ള മടങ്ങിവരവു പോലെയായിരുന്നു കഴിഞ്ഞ ആഴ്ച ഓഹരി വിപണിയുടെ നേട്ടത്തിലേക്കുള്ള തിരിച്ചുവരവ്. അഞ്ചു മാസത്തിലേറെ നീണ്ട വിലയിടിവിനും അനിശ്ചിതത്വത്തിനും ശേഷമുണ്ടായ തിരിച്ചുവരവിന്റെ ആശ്വാസം അഞ്ചു വ്യാപാരദിനങ്ങളിലും വിപണിക്ക് ആഘോഷത്തിന്റേതായി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, പണപ്പെരുപ്പ നിരക്കിന്റെ താഴ്ന്ന തലത്തിലേക്കുള്ള മടക്കം, ഉയർന്ന നിലവാരത്തിലേക്കുള്ള രൂപയുടെ മടങ്ങിവരവ് എന്നിവയെല്ലാം ഒത്തുചേർന്നതിന്റെ ഫലമായിരുന്നു വിപണിയിലെ കൂട്ടക്കുതിപ്പ്. മുന്നേറ്റത്തിന് എല്ലാ വ്യവസായ മേഖലകളിൽനിന്നുമുള്ള ഓഹരികൾ പിന്തുണ നൽകിയെന്നതും ശ്രദ്ധേയം. വിപണിയിൽനിന്നു വിട്ടുനിൽക്കുകയായിരുന്ന ചില്ലറ നിക്ഷേപകരുടെ തിരിച്ചുവരവിനും വില സൂചികകളിലെ തുടർച്ചയായ ഉയർച്ച പ്രേരണയായി. വിപണിയുടെ മുന്നേറ്റത്തിനു വലിയ പ്രേരണയായതു യുഎസ് ഫെഡറൽ റിസർവ് ഈ വർഷം പലിശ നിരക്കിൽ രണ്ടു തവണ ഇളവ് അനുവദിക്കാനുള്ള സാധ്യത സൂചിപ്പിക്കപ്പെട്ടതാണ്. യൂറോപ്പിലെ പല കേന്ദ്ര ബാങ്കുകളുടെയും പലിശ നയവും വിപണിയുടെ മുന്നേറ്റത്തിന് ഉത്തേജനമേകി.
ഇഷ്ടക്കാരെ ഉന്നത സ്ഥാനങ്ങളിൽ ഇരുത്താനായി അർഹരുടെ സ്ഥാനക്കയറ്റം അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന വിവാദത്തിൽപെട്ട് ആടിയുലയുകയാണ് കോസ്റ്റ്ഗാർഡ്. തന്റെ സ്ഥാനക്കയറ്റം തടയാൻ വാർഷിക രഹസ്യ റിപ്പോർട്ട് (എസിആർ- Annual Confidential Report) തിരുത്തി പോയിന്റ് കുറച്ചെന്ന കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറൽ (ഡിജി) രാകേഷ് പാൽ നൽകിയ പരാതിയിൽ മുൻ ഡിജി കെ.നടരാജനെതിരെ കേസെടുത്തു കഴിഞ്ഞു. എന്നാൽ നടരാജൻ മാത്രമല്ല മറ്റു പലരിലേക്കും അന്വേഷണം നീണ്ടേക്കും. രാകേഷ് പാൽ ഐജി ആയിരിക്കെ 2021 ജൂൺ 7നു നൽകിയ പരാതിയോടെയാണു സ്ഥാനക്കയറ്റ അട്ടിമറിയിൽ വകുപ്പുതല അന്വേഷണവും തുടർന്നു സിബിഐ കേസുമുണ്ടായത്. ഡിജി സ്ഥാനത്തു നിന്നു വിരമിച്ച കെ. നടരാജൻ, കടൽക്കൊള്ളയ്ക്കെതിരെ, സിംഗപ്പൂർ
ജനസംഖ്യാ അടിസ്ഥാനത്തിൽ കേന്ദ്രം നടത്താനൊരുങ്ങുന്ന മണ്ഡലപുനർനിർണയ നീക്കത്തെ ദക്ഷിണേന്ത്യയുടെ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കാൻ ഒരുങ്ങിയിരിക്കുകയാണു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മണ്ഡല പുനർനിർണയം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ദക്ഷിണേന്ത്യയെയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. പാർട്ടിയോട് ഇപ്പോഴും അകലം പാലിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റു കുറയുന്നതു കൊണ്ടുള്ള പൂർണ പ്രയോജനവും ബിജെപിക്കാണെന്നതും സ്റ്റാലിൻ അടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഏറെ തയാറെടുപ്പുകൾ നടത്തി 10 ടീമുകൾ മാറ്റുരയ്ക്കുന്ന ഐപിഎൽ മത്സരങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടാണ് പോയവാരം അവസാനിച്ചത്. എന്നാൽ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയാണ് ലോകരാജ്യങ്ങളിൽ ഏറെ ചർച്ചയായത്. അതേസമയം സമൂഹമാധ്യമങ്ങളിൽ വാദമുഖം തുറന്നത് സിനിമലോകത്തെ വിവാദങ്ങളും. പോയവാരവും ഒട്ടേറെ വിശേഷങ്ങളാണ് മനോരമ ഓൺലൈൻ പ്രീമിയം പ്രിയവായനക്കാർക്കായി ഒരുക്കിയത്. ‘കസിൻസ്’ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന സിനിമ ഏറെ വിവാദമായിരുന്നു. സദാചാര വിമർശനങ്ങൾക്ക് അപ്പുറം സിനിമയിൽ കാണുന്ന ബന്ധങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് അധികം ആരും ചിന്തിച്ചില്ല. ഇത്തരമൊരു ബന്ധം സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം ഉൾപ്പെടുത്തി മനോരമ ഓൺലൈൻ പ്രീമിയം നൽകിയ ലേഖനം കഴിഞ്ഞയാഴ്ച ഏറെ ജനശ്രദ്ധ നേടിയിരുന്നു.
‘മരണത്തോട് എത്ര അടുത്തിരിക്കുന്നോ അത്ര തീവ്രമായി നിങ്ങൾ ജീവിതം അനുഭവിക്കുന്നു. പക്ഷേ, ആ നിമിഷം നിങ്ങളെ പിടികൂടുന്നതു ഭയമല്ല. ജയിക്കാനുള്ള അടങ്ങാത്ത ദാഹമാണ്.’’– ഫോർമുല വൺ കാറോട്ടത്തിന്റെ സവിശേഷതയെ ആറ്റിക്കുറുക്കിയ ഈ വാചകങ്ങൾ ബ്രിട്ടിഷ് ഡ്രൈവറായ ജയിംസ് ഹണ്ടിന്റേതാണ്. ‘റഷ്’ എന്ന സിനിമയിലൂടെ പ്രശസ്തമായ ഹണ്ടിന്റെ ഈ വാക്കുകൾക്കു സാക്ഷ്യം നിൽക്കാൻ ഏറ്റവും അർഹതയുള്ളയാൾ ട്രാക്കിൽ അദ്ദേഹത്തിന്റെ ചിരവൈരിയായിരുന്ന ഓസ്ട്രിയൻ ഡ്രൈവർ നിക്കി ലൗഡയാണ്. ഇരുവരുടെയും വൈരത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് 2013ൽ പുറത്തിറങ്ങിയ റഷ്.
‘ഭയ്യാ, കരൺ അഗർവാൾ ഇധർ രഹ്താ ഹേ? കരൺ അഗർവാൾ ഇവിടെയാണോ താമസമെന്ന ചോദ്യവുമായി ഡൽഹി തിലക് നഗറിലെ അജയ് എൻക്ലേവിനു സമീപത്തെ ഹൗസിങ് കോളനി ഗേറ്റിനു സമീപം നിൽക്കുന്നത് ഒരു പെൺകുട്ടി. പേര് ഷബീന ബാനു. വിശ്രമമുറിയിൽ നിന്നു പുറത്തേക്കു വന്ന സെക്യൂരിറ്റി ഗാർഡ് ഗേറ്റിലേക്ക് പാളി നോക്കി. കാക്കി നിറത്തിലുള്ള സൽവാറും കമ്മിസും ധരിച്ച യുവതിയെ കണ്ട് കാവൽക്കാരനു ഭയബഹുമാനം. ഗേറ്റിനരികിലേക്ക് അയാൾ ഓടിയെത്തി. ബിഹാറിച്ചുവയുള്ള ഹിന്ദിയിൽ ഉത്തരത്തിനൊപ്പം ഒരു ചോദ്യം കൂടി: ‘ഹാംജി മാഡം. ആപ് പുലീസ് സെ ഹോ ക്യാ?
ജലത്തിന്റെ കാര്യത്തിൽ കേരളം സമ്പന്നമാണ്. എങ്കിലും ശുദ്ധജലം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സ്ഥലങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ ജലം അമൂല്യവസ്തുവായി കാണുമ്പോഴും മൊത്തം ജലലഭ്യതയുടെ കേവലം 10 മുതൽ 12 ശതമാനം മാത്രമാണ് നമ്മൾ ഉപയോഗിക്കുന്നത്. കൃത്യമായ പദ്ധതികൾ ഒരുക്കി ജലം പ്രയോജനപ്പെടുത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും നമുക്ക് പദ്ധതികളില്ലെന്നതുതന്നെ കാരണം. കേരളത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ പൊതുകിണറുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കിണറുകളിൽ നെല്ലിപ്പടി സ്ഥാപിച്ച് കുടിവെള്ളം ശുദ്ധമാക്കാൻ നടത്തിയ ശ്രമങ്ങൾ വിജയകരമായിരുന്നു എന്നു ശാസ്ത്രീയമായും തെളിയിച്ചിട്ടുണ്ട്. നമ്മുടെ ജലസംരക്ഷണത്തിനെ കുറിച്ചുള്ള ചിന്തകൾ കേവലം സീസണലാണെന്ന് തുറന്നു പറയുകയാണ് 'കേരള വാട്ടർമാൻ' എന്ന വിശേഷണമുള്ള ജലശാസ്ത്രജ്ഞൻ ഡോ.ഇ.ജെ.ജയിംസ്. സംസ്ഥാനത്തെ നദികളിലെ ജലം ശാസ്ത്രീയമായി ഉപയോഗിക്കേണ്ടതിന്റെയും കാവേരിജലവിഹിതം പ്രയോജനപ്പെടുത്താനുമുളള സംസ്ഥാന ഉന്നതസമിതിയിലെ പഠനസമിതിയുടെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. ജലസംരക്ഷണം, പരിപാലനം, ഗുണനിലവാരം എന്നിവയിൽ ഒട്ടേറെ പ്രവർത്തനവും ഇടപെടലും നടത്തിയ ഡോ.ഇ.ജെ.ജയിംസ് മനോരമ ഓൺലൈൻ പ്രീമിയത്തിനു അനുവദിച്ച അഭിമുഖത്തിൽ മനസ്സുതുറക്കുന്നു.
Results 1-10 of 2312
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.