Activate your premium subscription today
വീണ്ടും ശരണമന്ത്രധ്വനികളുടെ നാളുകൾ. ശബരിമല മണ്ഡല- മകര വിളക്ക് തീർഥാടനകാലത്തിന് തുടക്കം കുറിച്ച് ഓരോ ഭക്തനും മലചവിട്ടുമ്പോൾ ‘സുഖദർശനമാകണേ’ എന്ന പ്രാർഥനയും ഒപ്പമുണ്ടാകും. ഈ ആഗ്രഹം നടപ്പിലാക്കാൻ കഴിഞ്ഞ തവണയുണ്ടായ കുറവുകളെല്ലാം മനസ്സിലാക്കി മാസങ്ങൾക്കു മുൻപേ കൃത്യമായ ആസൂത്രണത്തോടെയാണ് സർക്കാരും ദേവസ്വം ബോർഡും പ്രവർത്തിച്ചത്. ഓരോ അയ്യപ്പഭക്തനും മലയിറങ്ങുന്നത് മനസ്സുനിറഞ്ഞ സംതൃപ്തിയോടെ ആകണമെന്ന നിർബന്ധം മാത്രമാണ് അവരെ നയിച്ചത്. രണ്ടാം പിണറായി സർക്കാരിൽ വിഴിഞ്ഞം തുറമുഖം അടക്കമുള്ള സ്വപ്ന പദ്ധതികളുടെ അമരത്തുള്ള മന്ത്രി വി.എൻ വാസവന് ദേവസ്വം മന്ത്രിയായി ചുമതല ലഭിച്ചിട്ടുള്ള ആദ്യ മണ്ഡലകാലമാണിത്. വർഷങ്ങളായി ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്തറിയാം അദ്ദേഹത്തിന്. കോട്ടയം സ്വദേശിയാണ്. മുൻ വർഷങ്ങളിലുണ്ടായ പ്രശ്നങ്ങളെപ്പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു മന്ത്രിക്ക്. അതിനാൽത്തന്നെ ഇത്തവണ പരാതികൾക്കൊന്നും ഇടംകൊടുക്കാതെ കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് അദ്ദേഹം മണ്ഡലകാലത്തെ സമീപിച്ചത്. ഭക്തർക്ക് സുഖദർശനം ഉറപ്പാക്കുന്നതിന് എന്തെല്ലാം സൗകര്യങ്ങളാണ് ഇത്തവണ സർക്കാർതലത്തിൽ ഒരുക്കിയിരിക്കുന്നത്? എന്തെല്ലാമാണ് നേരിട്ട വെല്ലുവിളികൾ, അവയെ എങ്ങനെ മറികടന്നു? മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മന്ത്രി മനസ്സുതുറക്കുന്നു.
പെയ്തൊഴിഞ്ഞ മഴയിലും പമ്പയാറിലെ ഓളങ്ങൾക്ക് വഞ്ചിപ്പാട്ടിന്റെ താളം. പള്ളിയോടങ്ങളുടെ വരവിനായി കാത്തു നിൽക്കുന്നതുപോലെ കടവിൽ തിരുവോണത്തോണി. കുറുകുന്ന അമ്പലപ്രാവുകൾ പറന്നുയരുന്നത് പോലും വഞ്ചിപ്പാട്ടിന്റെ താളത്തിലാണോയെന്ന സംശയം ഇവിടെത്തുമ്പോൾ തോന്നാം. കാറ്റിലിളകുന്ന ദീപങ്ങളും നിറയുന്ന പറകളും പൂത്താലവും അഷ്ടമംഗല്യവും ഭഗവാന് സമർപ്പിച്ച് നിറഞ്ഞ ഭക്തിയോടെ തൊഴുതു നിൽക്കുന്ന ഭക്തർ. ഈ യാത്ര കേരളത്തിലെ പ്രധാനപ്പെട്ട മഹാവിഷ്ണു ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കാണ്. പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം വള്ളംകളിക്കും വള്ള സദ്യയ്ക്കും പേരു കേട്ടതാണ്. പാണ്ഡവരിൽ മൂന്നാമനായ അർജുനൻ പ്രതിഷ്ഠിച്ചതാണ് ഈ വിഗ്രഹമെന്നാണ് വിശ്വാസം. വനവാസകാലത്ത് പാണ്ഡവർ ചെങ്ങന്നൂരും പരിസരത്തുമായി വസിച്ചിരുന്നുവെന്നും അജ്ഞാതവാസം ആരംഭിക്കുന്നതിനു മുൻപ് ഭൃഗു മഹർഷിയുടെ ഉപദേശപ്രകാരം പാണ്ഡവർ പൂജിച്ചിരുന്ന അഞ്ചു വിഷ്ണുവിഗ്രഹങ്ങൾ അഞ്ചിടങ്ങളിലായി പ്രതിഷ്ഠിച്ചു എന്നുമാണ് ഐതിഹ്യം. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം.
ഇനി ശ്രീരാമഭക്തി നിറയുന്ന കാലം... രാമായണ ശീലുകളുടെയും രാമ ദർശനത്തിന്റെയും പുണ്യകാലം... രാമായണം എന്നാൽ രാമന്റെ അയനം (യാത്ര) മാത്രമല്ല, രാമനിലേക്കുള്ള യാത്ര കൂടിയാണ്. ഉത്തമ വ്യക്തിത്വത്തിലേക്കുള്ള യാത്രയാണ് രാമായണ പാരായണവും രാമക്ഷേത്ര ദർശനവും എന്നാണ് വിശ്വാസം. അതാണ് ഈ അത്യന്താധുനിക കാലത്തും രാമായണത്തിന്റെ പ്രസക്തി കൂട്ടുന്നത്. കർക്കടക മാസം മുഴുവൻ നീളുന്ന നാലമ്പല ദർശനവും മുടങ്ങാത്ത പാരായണവും രാമായണത്തെ കാലാതീതവും ഉത്കൃഷ്ടവുമാക്കുന്നു. ആദികാവ്യം എന്ന് കരുതുന്ന രാമായണം ഓരോ വായനയിലും പുത്തൻ അനുഭൂതി നൽകുന്നു. അനുഭവങ്ങളുടെ ആഴവും ചിന്തയുടെ സൗന്ദര്യവും സന്ദേശങ്ങളുടെ വിശാലതയും രാമായണത്തെ മഹത്തരമാക്കുന്നു. കർക്കടക മാസത്തിൽ നിരന്തര രാമായണ പാരായണത്തിനൊപ്പം നാലമ്പലദർശനം പുണ്യദായകമെന്നു വിശ്വാസം. ശ്രീരാമന്റെയും സഹോദരന്മാരായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നതിനെയാണു നാലമ്പലദർശനം എന്നു പറയുന്നത്. കർക്കടകത്തിലെ നാലമ്പല ദർശനം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. ഒരേദിവസം നാലമ്പലദർശനം സാധ്യമാകുന്ന ക്ഷേത്രങ്ങൾ കേരളത്തിൽ പലയിടത്തുമുണ്ട്.
ഇത്തവണ കന്നിമാസ പൂജയ്ക്കായും നിറപുത്തരിക്കായും ശബരിമല സന്നിധാനത്തേക്ക് മലകയറിയെത്തിയ ആയിരങ്ങൾക്ക് അയ്യപ്പ സ്വാമിയുടെ ദർശനത്തിനൊപ്പം മറ്റ് ചില അപൂർവ നിമിഷങ്ങൾക്കും സാക്ഷ്യം വഹിക്കാൻ സാധിച്ചു. ശബരിമലയിലെ തലമുറമാറ്റത്തിന്റെ അപൂർവ കാഴ്ചകളാണ് അവർ സാക്ഷികളായത്. സന്നിധാനത്തെ പൂജാകർമങ്ങൾക്ക് നേതൃത്വം നൽകാൻ താഴമൺ മഠത്തിലെ ഇളയ തലമുറക്കാരനായ കണ്ഠര് ബ്രഹ്മദത്തന് എത്തിയതോടെയാണ് ശബരിമലയിലെ താന്ത്രിക കർമങ്ങൾക്ക് തലമുറമാറ്റത്തിന്റെ സൂചന ലഭിച്ചത്. നിലവിലെ ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ മകനാണ് ബ്രഹ്മദത്തൻ. കർക്കടക മാസപൂജയ്ക്കും നിറപുത്തരിക്കും പിതാവ് രാജീവർക്കൊപ്പമാണ് ബ്രഹ്മദത്തൻ സന്നിധാനത്തേക്ക് പടികയറിയെത്തിയത്.
തമിഴ്നാടിന്റെ നെല്ലറയാണ് തഞ്ചാവൂർ. കാവേരി നദിയുടെ ഡെൽറ്റ. വർഷങ്ങൾക്കു മുൻപ് അവിടെനിന്ന് അവർ യാത്ര ആരംഭിച്ചു. ആ യാത്ര എത്തിയത് നിളയുടെ തീരങ്ങളിലാണ്. കേരളത്തിന്റെ നെല്ലറകളിലൊന്നായ പാലക്കാട്. പുഴയോരങ്ങളിലും നിളയുടെ കൈവഴികളിലും അവർ നിരവീടുകൾ നിർമിച്ചു, ഒരുമിച്ചു ജീവിച്ചു. ചിട്ടയോടെ വേദം പഠിച്ചു, ശുദ്ധ സംഗീതം ആലപിച്ചു, അഗ്രഹാരങ്ങളിൽ ഗ്രാമദേവതയെ പ്രതിഷ്ഠിച്ച് ഉപാസിച്ചു. അങ്ങനെ തമിഴ് സമൂഹം കേരളത്തിന്റെ ഭാഗമായി. കൽപ്പാത്തിക്കും ചുറ്റുമായി 96 അഗ്രഹാരങ്ങൾ കേരളത്തിന് സ്വന്തമായി. വീടിനുള്ളിൽ തമിഴും വീടിനു പുറത്ത് മലയാളവും അവർ സംസാരിച്ചു. എല്ലാ വർഷവും തമിഴ്നാട്ടിൽ തങ്ങളുടെ വേരുകളിലേക്ക് അവർ തിരിച്ചു യാത്ര ചെയ്യുന്നു. കൽപ്പാത്തിയിൽ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമിയെ ഉപാസിക്കുന്നവർ രഥോത്സവത്തിന് മുന്പ് കൽപ്പാത്തിയുടെ പൂർവദേശമായ മായാവരത്തെത്തി മയൂരനാഥനെ വണങ്ങുന്നു. മയൂരനാഥൻ രഥത്തിൽ മായാവരത്തെ ഗ്രാമവീഥികളിൽ എഴുന്നള്ളുമ്പോൾ വിശാലാക്ഷീ സമേത വിശ്വനാഥൻ കൽപ്പാത്തിയുടെ വീഥികളിൽ അനുഗ്രഹം ചൊരിയുന്നു.
കുഞ്ഞുന്നാളിലെ വീരനായകൻ! മുതിരുമ്പോഴും വളരുന്നതേയുള്ളൂ ഹനുമാനോടുള്ള വീരാരാധന!! പിറന്നുവീണപ്പോൾതന്നെ, ചുവന്ന പഴമെന്നു കരുതി സൂര്യനെ പിടിക്കാനുള്ള ചാട്ടം. അതു സാധിച്ചേക്കുമെന്നു ഭയന്നാണ് പ്രപഞ്ചരക്ഷയ്ക്കായി ഇന്ദ്രൻ വായൂതനയനു നേരെ വജ്രായുധം പ്രയോഗിച്ചത്. ഹനുവിൽ ആയുധമേറ്റ മകന്റെ ദുരവസ്ഥയിൽ നിശ്ചലനായ വായുഭഗവാനെ സമാധാനിപ്പിച്ച്, ഹനുമാന് ചിരഞ്ജീവി വരം നൽകിയല്ലോ ത്രിമൂർത്തികൾ! എല്ലാറ്റിനെയും നിസ്സാരമെന്നു നിനച്ചുള്ള ഹനുമാന്റെ ജൈത്രയാത്ര ഭക്തഹൃദയങ്ങളെ കീഴടക്കിത്തുടങ്ങുകയാണിവിടെ. സീതാന്വേഷണത്തിനിറങ്ങിയ രാമലക്ഷ്മണന്മാരെ ദൂരെക്കാണുമ്പോൾ ഋശ്യമൂകാചലത്തിൽ ആശങ്കാകുലനാകുന്ന സുഗ്രീവൻ, അപരിചിതർ ആരെന്നറിഞ്ഞുവരാൻ തന്റെ നാലു മന്ത്രിമാരിൽ ഹനുമാനെയാണ് ആശ്രയിക്കുന്നത്. അദ്ദേഹത്തിന്റെ വാക്സാമർഥ്യത്തിലും നയചാതുരിയിലും അത്രമേൽ വിശ്വാസമുണ്ട് അരചന്. വജ്രകാന്തിയുള്ള വാക്കുകൾ, വ്യാകരണം ശുദ്ധം, സ്വരം മധുരം; ശ്രീരാമചന്ദ്രൻ പോലും അതിശയിച്ചുപോകുന്നു. ലോകത്തെ ഏറ്റവും ദൃഢമായ ആത്മബന്ധങ്ങളിലൊന്നിന്റെ തുടക്കം. പ്രപഞ്ചത്തിന്റെ വ്യാകരണം നിർണയിക്കുന്ന സൂര്യദേവനിൽനിന്നു വ്യാകരണശാസ്ത്രം പഠിച്ചയാളാണ് ഹനുമാൻ. തികഞ്ഞ സംഗീതകാരൻ. ബാലിവധത്തിനുശേഷം സുഗ്രീവൻ തന്റെ കടമ മറക്കുകയാണോ എന്ന് സൂചിപ്പിക്കാൻ മടികാണിക്കാത്ത ഉത്തമസചിവനാണ് ഹനുമാൻ. ഇക്കാര്യത്തിൽ സുഗ്രീവനോടുള്ള ലക്ഷ്മണന്റെ കോപം ശമിപ്പിക്കുന്നതും മറ്റാരുമല്ല. സമുദ്രലംഘന ചിന്താവേളയിൽ അംഗദൻ ഉൾപ്പെടെ ഓരോരുത്തരും തങ്ങളാൽ എത്ര സാധ്യമെന്നറിയിക്കുമ്പോഴും ഹനുമാൻ മൗനത്തിലാണ്. അദ്ദേഹത്തിന്റെ വീര്യം ജ്വലിപ്പിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നു ജാംബവാൻ...
ഒരു വശത്ത് സന്നിധാനം, മറുവശത്ത് പൊന്നമ്പലമേട്. ഒരേ സമയം മകരജ്യോതിയും അയ്യപ്പനെയും കണ്ടു തൊഴാൻ എന്തു സുകൃതം ചെയ്യണം? പുൽമേട് എന്ന പുണ്യസ്ഥാനത്തെ പോകണം. പുല്ലുമേട് നിന്നു നോക്കിയാൽ ഒരേ സമയം സന്നിധാനവും പൊന്നമ്പല മേടും കാണാം. എല്ലാ വർഷവും ഭക്ത ലക്ഷങ്ങൾ പുല്ലുമേട് എത്തുന്നു. ഭക്തിയും പ്രകൃതിയും ഒന്നായി മാറുന്നതാണ് പൂങ്കാവനത്തിലൂടെ ശബരിമല സന്നിധാനത്തിലേക്കുള്ള കാനനപാതകൾ. വലിയൊരു അനുഭൂതിയാണ് ആ തീർഥാടന യാത്ര. അതിന്റെ മുഴുവൻ ഭക്തിസൗന്ദര്യം പുൽമേട് വഴിയുള്ള യാത്രയിൽ അനുഭവിക്കാം. ഒരിക്കൽ യാത്ര ചെയ്താൽ ആരും മറക്കില്ല പുല്ലുമേട് വഴിയുള്ള ആ യാത്ര. മനസ്സുകൊണ്ട് ഒന്നു യാത്ര ചെയ്താലോ. ഒപ്പം പുല്ലുമേടിന്റെ കാഴ്ചകളും കാണാം. മലയാള മനോരമ സീനിയർ ഫൊട്ടോഗ്രാഫർ അരവിന്ദ് ബാലയും ജി. ഹസ്താമലകനും നടത്തിയ യാത്രയിലൂടെ...
Results 1-7