Activate your premium subscription today
കണ്ണീരല്ല ഈ അമ്മയുടെ കണ്ണിൽ നിന്നടർന്നു വീണത്, ഉള്ളിൽനിന്ന് ഉയർന്നത് നിസ്സഹായതയുടെ തേങ്ങലുമല്ല. കനൽ പോലെ എരിഞ്ഞു നിന്ന വാശിയും ഏതറ്റം വരെ പോയി പോരാടാനുള്ള നിശ്ചയദാർഢ്യവുമാണ്. മകളുടെ നിഷ്കളങ്ക മുഖം കാണുമ്പോഴെല്ലാം ഉയരുന്ന ചുടുശ്വാസം നെഞ്ചിനുള്ളിലെ നെരിപ്പോടിൽ ആ കനൽ കെടാതെ കാത്തു. ഭിന്നശേഷിക്കാരിയായ മകളെ നശിപ്പിച്ചയാളെ കണ്ടെത്തി പരമാവധി ശിക്ഷ വാങ്ങി നൽകും എന്ന നിശ്ചയദാർഢ്യം നീറിനീറി നിന്നു. നീണ്ട 16 വർഷവും നാലു മാസവും തുടർന്ന പോരാട്ടത്തിനൊടുവിൽ ആ അമ്മ ലക്ഷ്യം കണ്ടു. ആ അമ്മയുടെ പര്യായമായി കരളുറപ്പ് എന്ന് എഴുതാം. നീതി ബോധമുള്ള പൊലീസുകാർ മനസ്സുവച്ചാൽ, പ്രതികൾ കടൽ കടന്നാലും രക്ഷപ്പെടില്ലെന്നതിന്റെ സാക്ഷ്യം കൂടിയാണ് ഈ സംഭവം. ഭിന്നശേഷിക്കാരിയായ മകൾ ഉൾപ്പെടെ മൂന്നു മക്കളാണ് ഈ അമ്മയ്ക്ക്. വലിയ അല്ലലില്ലാതെ കഴിയുന്ന സാധാരണ കുടുംബം. മൂത്ത മകൻ ജനിച്ച ശേഷം പിറന്ന ഇരട്ടകളിൽ ഒന്ന് പെൺകുട്ടിയായിരുന്നു. ജനിച്ച് എട്ടാം മാസം മുതൽ അവളിൽ ചില മാറ്റങ്ങൾ കണ്ടപ്പോൾത്തന്നെ ഡോക്ടർമാരെ കാണിച്ചു. 75 ശതമാനം ഭിന്നശേഷിയാണ് അവൾക്കെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും ആ മാതാപിതാക്കൾ നിരാശരായില്ല. അവളെ പൊന്നുപോലെ നോക്കി. സംസാരം വ്യക്തമല്ലെങ്കിലും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അവളുടെ ഭാഷ മനസ്സിലാകും. ഉറുമ്പ് കൂട്ടിവയ്ക്കുന്ന പോലെ അവളുടെ ഭാവിക്കായി ചെറുസമ്പാദ്യം കൂട്ടിക്കൂട്ടി സൂക്ഷിച്ചു വച്ചാണ് അവർ അവളെ വളർത്തിയത്. എന്നാൽ
സ്വരോസ്കി ക്രിസ്റ്റലുകളും ആക്രിലിക് പൂക്കളും തുന്നിച്ചേർത്ത അതിമനോഹരമായ ഐവറി– സിൽവർ ഗൗൺ, ഇന്ദ്രനീലക്കല്ലുള്ള നെക്ലേസ്... മുംബൈ ജിയോ വേൾഡ് കൺവൻഷൻ സെന്ററിൽ മിസ് ഇന്ത്യ സിനി ഷെട്ടിയെ കണ്ടവർ പരസ്പരം പറഞ്ഞു; ‘ലോകകിരീടം ചൂടാനുള്ള മികച്ച വേഷം’. വജ്രവും ഇന്ദ്രനീലവും തിളങ്ങുന്ന ഒരു ലക്ഷം ഡോളർ മൂല്യമുള്ള (ഏകദേശം 82 ലക്ഷം ഇന്ത്യൻ രൂപ) മിസ് വേൾഡ് കിരീടം ശിരസ്സിലണിയാൻ ഒരുങ്ങിത്തന്നെയാണ് സിനി ഷെട്ടി അന്നെത്തിയത്. പക്ഷേ ആ ദിവസം 140 കോടി ഭാരതീയരുടേതായിരുന്നില്ല; സിനിയുടേതും! ഇന്ത്യയെ സംബന്ധിച്ച് ലോകത്തിനു മുന്നിൽ വളർച്ചയുടെ വലിയ കോട്ടവാതിൽ തുറന്നിടുന്ന രാജ്യാന്തരവേദിയായിരുന്നു 71–ാം മിസ് വേൾഡ് മത്സരം. ആറു തവണ ലോകകിരീടം ചൂടിയ ഇന്ത്യ, സ്വന്തം മണ്ണിൽ ഒരിക്കൽകൂടി വിജയം ആവർത്തിച്ചാൽ അതു മറ്റൊരു ചരിത്രമുഹൂർത്തം– ഏറ്റവും കൂടുതൽ തവണ ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന ബഹുമതി! 28 വർഷത്തിനു ശേഷം രാജ്യം ആതിഥ്യം വഹിക്കുന്ന ലോകസുന്ദരി മത്സരം ‘മലയാള മനോരമ’യ്ക്കു വേണ്ടി നേരിട്ടു റിപ്പോർട്ട് ചെയ്യാനെത്തിയത് ആവേശത്തോടെയായിരുന്നു. പക്ഷേ അവിടെ കണ്ട സാഹചര്യങ്ങൾ വ്യത്യസ്തവും.
അബോർഷൻ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കി പ്രഖ്യാപിക്കുന്ന ലോകത്തെ ആദ്യ രാജ്യമെന്ന നിലയിൽ ഫ്രാൻസ് ചരിത്രം സൃഷ്ടിച്ചത് 2024 മാർച്ചിലാണ്. രാജ്യാന്തര വനിതാ ദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു ആ പ്രഖ്യാപനം. പക്ഷേ, ആ വഴിയിലേക്ക് ഫ്രാൻസ് നടന്നെത്തിയത് ഒരുപാട് സ്ത്രീകളുടെ പോരാട്ടവും മരണവും ചേരുന്ന ഓർമ്മകളിൽ ചവിട്ടിയാണെന്നതും ചരിത്രം. അബോർഷനും ഗർഭനിരോധന മാർഗങ്ങളും ക്രിമിനൽവൽക്കരിച്ചു കൊണ്ട് ഫ്രാൻസ് ആദ്യത്തെ നിയമം പാസാക്കിയത് 1920ലാണ്. ജീവനെതിരെയാണ് അത്തരം ചെയ്തികൾ എന്നായിരുന്നു വാദം. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലമായമായപ്പോഴേക്കും ഫ്രാൻസിൽ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമായി അബോർഷൻ മാറിയിരുന്നു. അൻപതുകളിലും അറുപതുകളിലും ഈ വിഷയങ്ങൾ സംബന്ധിച്ച് വലിയ ചർച്ചകളും സമരങ്ങളും നടന്നു. ഒടുവിൽ 1967ലാണ് ഗർഭനിരോധനം എന്നത് ഫ്രാൻസിൽ നിയമവിധേയമാകുന്നത്. എപ്പോൾ പ്രസവിക്കണം എന്ന് സ്വയം തീരുമാനമെടുക്കാൻ കുറച്ചു പേർക്കെങ്കിലും അത് അവസരമൊരുക്കി. പക്ഷേ, അബോർഷൻ നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ടുള്ള സമരങ്ങൾ തുടർന്നു. 1971ൽ വിവിധ മേഖലകളിൽപ്പെട്ട സ്ത്രീകളുടെ സമരം ഫ്രാൻസിനെ പിടിച്ചു കുലുക്കി.
മൂന്നു തവണ സിസേറിയൻ കഴിഞ്ഞ സ്ത്രീക്ക് വീട്ടിൽ പ്രസവിക്കാമോ? തീർച്ചയായും സാധിക്കുമെന്ന അക്യുപംക്ചർ ചികിത്സകന്റെ വാക്കു വിശ്വസിച്ചതാണ് തിരുവനന്തപുരം നേമത്ത് മുപ്പത്തിയാറുകാരിയായ ഷമീറ ബീവിയുടെയും നവജാത ശിശുവിന്റെയും മരണത്തിൽ കലാശിച്ചത്. മാതൃമരണനിരക്ക് പിടിച്ചു നിർത്തുന്നതിൽ പാശ്ചാത്യ രാജ്യങ്ങളോടു കിടപിടിക്കുന്ന കേരളത്തിൽ ഇത്തരം മരണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായി മാറുകയാണ്. ആശാവർക്കർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിരന്തര ബോധവൽക്കരണം ഉണ്ടായിട്ടു പോലും അശാസ്ത്രീയമായ ചികിത്സാ രീതികളിൽപ്പെട്ട് മരണപ്പെടുന്ന കേരളത്തിലെ അവസാനത്തെയാളാണ് ഷമീറ. യുട്യൂബ് നോക്കിയായിരുന്നു ഷമീറയുടെ പ്രസവം. ഇത്തരം പ്രസവം എടുക്കലുകൾ വ്യാപകമാകുന്നത് അത്യന്തം ആശങ്കയോടെ കാണേണ്ടതുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. പ്രസവത്തിൽ ഏത് നിമിഷവും സങ്കീർണതകൾ പ്രതീക്ഷിക്കേണ്ടതുണ്ട് എന്നതുതന്നെ കാരണം. അശാസ്ത്രീയ ചികിത്സാ രീതികൾക്കു പിന്നാലെ പോകുന്നവർ അറിയേണ്ട ആ സങ്കീർണതകൾ എന്തൊക്കെയാണ്? വൈദ്യസഹായം ഉറപ്പുവരുത്താതെ നടക്കുന്ന പ്രസവങ്ങളിൽ അമ്മയ്ക്കൊപ്പം കുഞ്ഞിനെയും കാത്തിരിക്കുന്നത് എന്തെല്ലാം അപകടങ്ങളാണ്?
ചോദിച്ചു വാങ്ങിയ ജനറൽ ഷിഫ്റ്റ് ഒരുവിധം തീർത്ത് ബാഗുമെടുത്ത് ആരോടും യാത്രപോലും പറയാതെ ഇറങ്ങിയോടിയ ഒരു വൈകുന്നേരം. രാത്രി എട്ടരയ്ക്കുള്ള ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ആലോചിച്ച് പ്ലാൻ ചെയ്ത് ബുക്ക് ചെയ്തു വച്ചിരിക്കുന്ന ടിക്കറ്റല്ല. എല്ലാ യാത്രകളിലും കൃത്യമായി ടിക്കറ്റ് ബുക്ക് ചെയ്ത് കയ്യിലെത്തിക്കുന്ന ഏജന്റിനോട് നാളെ മൂകാംബികയ്ക്ക് ഒരു ടിക്കറ്റ് കിട്ടുമോ എന്നല്ല, കിട്ടണം എന്ന് നിർബന്ധം പറഞ്ഞതാണ്. എന്തായാലും അദ്ദേഹം ടിക്കറ്റ് സംഘടിപ്പിച്ചു വച്ചതിനാൽ ഓഫിസിൽ നിന്നുള്ള ഓട്ടത്തിനിടയിൽ അത് വാങ്ങാനായി. ഇന്നത്തെപ്പോലെ സ്മാർട്ട്ഫോൺ കൊണ്ടു ജീവിക്കാനാകില്ല. പത്ത് പതിനഞ്ച് വർഷം മുമ്പാണ്. വാട്ട്സ് ആപ്പും ഗൂഗിൾ പേയുമൊന്നും ഫോണിലില്ല. റൂമിലെത്തി അത്യാവശ്യം ഡ്രസൊക്കെ എടുത്ത് എന്തോ കഴിച്ചെന്ന് വരുത്തി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തി. കാണുന്ന ആരോടെങ്കിലും ട്രെയിനിന്റെ സമയമോ പ്ലാറ്റ്ഫോമോ ചോദിക്കുന്ന പതിവില്ല. കൗണ്ടറിൽ അന്വേഷിച്ച് ട്രെയിൻ സമയത്ത് തന്നെയാണോ എന്നും പ്ലാറ്റ്ഫോം ഏതാണെന്നും മനസ്സിലാക്കിയതോടെ ആശ്വാസമായി. ഒരു സോളോ ട്രിപ്പിന്റെ ആദ്യഘട്ടമാണ് പറഞ്ഞുവരുന്നത്. എന്നിട്ടോ എന്ന് ചോദിച്ചാൽ ‘എന്നിട്ട് ആ രാജകുമാരനും രാജകുമാരിയും സുഖമായി ജീവിച്ചു’ എന്നു പറഞ്ഞു കഥ അവസാനിപ്പിക്കുന്നത് പോലെ ദേവിയെ തൊഴുത് കുടജാദ്രി കയറിയിറങ്ങി രണ്ട് ദിവസം കഴിഞ്ഞു സുഖമായി തിരിച്ചെത്തി എന്നു പറഞ്ഞ് തൽകാലം ഈ കഥയും അവസാനിപ്പിക്കാം. കാരണം അക്കാലത്ത് ആയിരങ്ങളിലൊരാൾ നടത്തുന്ന അത്തരം യാത്രകൾ ജീവിതത്തിന്റെ ഭാഗമാക്കിയ പെൺകുട്ടികൾ ഇപ്പോൾ ഒന്നോ രണ്ടോ ഒന്നുമല്ല. അതിലും ത്രസിപ്പിക്കുന്ന എത്രയോ കഥകളുണ്ട് അവർക്ക് പറയാൻ.
കേരളത്തിന്റെ അറുപത്തിയേഴാം ജന്മദിനത്തിൽ അരങ്ങേറിയ ‘കേരളീയം’ ആഘോഷവേദിയിലെ രണ്ടു ചിത്രങ്ങൾ രണ്ടു കാരണങ്ങളാൽ വൈറലായി. അതിലൊന്ന് മോഹൻ ലാൽ ഉദ്ഘാടനവേദിയിൽ സെൽഫിയെടുക്കുന്ന ചിത്രമായിരുന്നു. മലയാളത്തിന് ഏറെ പ്രിയപ്പെട്ട താരങ്ങൾ മുഖ്യമന്ത്രിക്കൊപ്പം സെൽഫിക്കു പോസ് ചെയ്തതിന്റെ കൗതുകം വൈറൽ വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ‘ലവും ലൈക്കും’ വാരിക്കോരി വാങ്ങിയ ആ ചിത്രം പൊടുന്നനെയാണ് മറ്റൊരു വിഷയത്തിന്റെ ചർച്ചാ കേന്ദ്രമായത്. സെൽഫിക്കു പോസ് ചെയ്തപ്പോൾ ഒരു താരം മറ്റൊരു താരത്തെ ചേർത്തു പിടിച്ചതായിരുന്നു ചർച്ചയുടെ വിഷയം. സ്പർശനത്തിന്റെ രാഷ്ട്രീയശരികളെക്കുറിച്ചുള്ള ചർച്ച ഒരു വശത്ത് ചൂടു പിടിച്ചു. മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയെ സ്പർശിച്ചതിനെ തുടർന്ന് സുരേഷ് ഗോപിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതിന്റെ ചൂടാറുന്നതിനു മുൻപായിരുന്നു കേരളീയം വേദിയിലെ ആ വൈറൽ ചിത്രമെന്നതും സംവാദങ്ങൾക്ക് ആക്കം കൂട്ടി. അതേ വേദിയിലെ മറ്റൊരു ചിത്രവും അടുത്ത ദിവസം വേറിട്ടൊരു ചർച്ചയ്ക്ക് തുടക്കമിട്ടു.
യാത്ര ചെയ്യുക, സ്ഥലങ്ങൾ കാണുക, പല തരത്തിലുള്ള മനുഷ്യരോട് സംസാരിക്കുക. ആർക്കും ഉണ്ടാവുന്ന ആഗ്രഹങ്ങളല്ലേ ഇതൊക്കെ? എന്നിട്ടും പെണ്ണായിപ്പിറന്നതുകൊണ്ട് വീട്ടിലേക്കും നാട്ടിലെ ജംക്ഷനിലേക്കും വരെ മാത്രം നീളുന്ന യാത്രകൾക്കേ പല പെൺകുട്ടികൾക്കും കഴിയാറുള്ളൂ. പറക്കുകയൊന്നും വേണ്ട, ഇഷ്ടമുള്ളയിടത്തേക്ക് ഒന്നു നടന്നെങ്കിലും പോകാന് കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന എത്രയോ ജീവിതങ്ങൾ ഉണ്ടായിരിക്കാം. കാര്യങ്ങൾ ഇങ്ങനെയെല്ലാം ആയിരിക്കെ, ലോകം മുഴുവൻ കാണാൻ ആഗ്രഹിക്കുകയും ആ രാജ്യങ്ങളിലേക്ക് ഒറ്റയ്ക്ക് യാത്ര പോവുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ കണ്ടാൽ ആരായാലും ‘ആഹാ, കൊള്ളാമല്ലേ..’ എന്നു പറഞ്ഞുപോകില്ലേ. അങ്ങനെ ആരെയും അമ്പരപ്പിക്കുന്ന പെൺകുട്ടിയാണ് അരുണിമ. ഇതിനോടകം ഇന്ത്യ മുഴുവൻ കണ്ടു, 12 രാജ്യങ്ങളും സന്ദർശിച്ചു. നാടുകള് കാണുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ലാദമാക്കിയ ഈ പെൺകുട്ടി കെനിയൻ യാത്രയിലാണിപ്പോൾ. ആരുംകൊതിക്കുന്ന ജീവിതാനുഭവങ്ങളാണ് അരുണിമയ്ക്ക് യാത്രകൾ സമ്മാനിച്ചതും. യാത്രാനുഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് അരുണിമ...
വിവാഹ സദ്യയിലെ തൂശനിലയിൽ ഇടതു വശത്തെ തൊടുകറികളെ മറച്ച് ഇരിപ്പുറപ്പിക്കുന്ന ഭീമൻ പപ്പടം മുതൽ പനിച്ചു പൊരിഞ്ഞു കിടക്കുമ്പോൾ കഞ്ഞിക്കൊപ്പം ഉപ്പുരസം പകരുന്ന ചുട്ട പപ്പടം വരെ... ഏത് ആഹാരമാവട്ടെ അതുമായി പപ്പടം വളരെ വേഗം കൂട്ടാവും. ഇതുപോലെ ഇന്ത്യയിലെ അരലക്ഷത്തോളം സ്ത്രീകളുടെ ജീവിതത്തിൽ കൂട്ടായി മാറിയ ലിജ്ജത്ത് പപ്പടത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? 1959 ൽ ഏഴ് ഗുജറാത്തി സ്ത്രീകൾ അവരുടെ വീടുകളിൽ ആരംഭിച്ച ‘പപ്പടക്കമ്പനി’ പിന്നീട് വലിയൊരു പ്രസ്ഥാനമായി മാറുകയായിരുന്നു. ഇന്നത് 42,000 ത്തോളം സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന 1600 കോടി രൂപ ആസ്തിയുള്ള ഭക്ഷ്യനിർമാണ കമ്പനിയായി വളർന്നിരിക്കുന്നു. കേരളത്തിലുള്ളവർ ലിജ്ജത്ത് പപ്പടത്തെക്കുറിച്ച് അധികം കേട്ടിട്ടില്ലെങ്കിലും ഉത്തരേന്ത്യയിൽ കുറച്ച് നാളെങ്കിലും താമസിച്ചിട്ടുള്ളവർ ഈ പേര് മറക്കാൻ സാധ്യത കുറവാണ്.
‘‘ബന്ധുക്കൾക്കൊക്കെ പേടിയുണ്ട്. ഞാൻ എൻജിനീയറിങ് ബിരുദം നേടിയ വാർത്ത വിദേശ മാധ്യമങ്ങളിലൂടെ ഇവിടെയൊക്കെ അറിഞ്ഞിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും താലിബാൻ നേതൃത്വം നൽകുന്ന സർക്കാർ എന്നെയും കുടുംബത്തെയും തേടിയെത്തുമെന്ന പേടിയിലാണ് അവർ.’’ ബെഹ്ഷിത ഖൈറുദ്ധീൻ പറയുന്നു. ഇനി രാജ്യത്തെ പെൺകുട്ടികളാരും പഠിക്കേണ്ട എന്നു പ്രഖ്യാപിച്ച താലിബാന്റെ മൂക്കിൻ തുമ്പത്തിരുന്നാണ് അഫ്ഗാൻ സ്വദേശിനി ബെഹ്ഷിത എംടെക് നേടിയത്. അതും ഇന്ത്യയിൽനിന്ന്.
‘‘എങ്ങനെ മുന്നോട്ടു പോകുമെന്നത് അറിയില്ല. എന്നാൽ, അച്ഛനും അമ്മയും പഠിപ്പിക്കുമെന്നാണു പ്രതീക്ഷ.’’– പൈലറ്റാകുക എന്ന ചിറകുവിരിക്കുന്ന സ്വപ്നത്തെ കുറിച്ചു പറയുമ്പോൾ ധന്യയുടെ കണ്ണുകളിൽ നക്ഷത്രത്തിളക്കം. കോട്ടയം വാകത്താനം സ്വദേശിയായ ധന്യ ആദിവാസിവിഭാഗത്തിൽനിന്നുള്ള കേരളത്തിലെ ആദ്യത്തെ പൈലറ്റ് വിദ്യാർഥിയാണ്. പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് പൈലറ്റാകണമെന്ന മോഹം ധന്യ മാതാപിതാക്കളോട് പറയുന്നത്. അന്നു കൂലിപ്പണിക്കാരനായിരുന്ന വാലുപറമ്പിൽ മഹേഷിനു മകളുടെ ആഗ്രഹം സങ്കൽപിക്കാവുന്നതിലും അപ്പുറമായിരുന്നു. അന്നത്തെ സാഹചര്യത്തിൽ ‘അച്ഛനെക്കൊണ്ടു സാധിക്കില്ലാ’യെന്നു മകളോടു പറയുമ്പോഴും ഉള്ളിലെ വേദന മഹേഷ് മറച്ചുവച്ചില്ല.
Results 1-10 of 13