Activate your premium subscription today
പത്തനംതിട്ട∙ ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ കോയിപ്രം, കോറ്റാത്തൂർ പള്ളിയോടങ്ങൾക്കു മന്നം ട്രോഫി. ഭക്തിയും ആചാരവും കായികശക്തിയും ഒന്നു ചേരുന്ന ഓളപ്പരപ്പിലെ പൂരക്കാഴ്ചയിലെ ജലഘോഷയാത്രയിൽ 51 പള്ളിയോടങ്ങൾ പങ്കെടുത്തു. കാലാവസ്ഥ അനുകൂലമായതിനാൽ ജലമേള കാണാൻ വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. നെഹ്റു ട്രോഫി
ആറന്മുള ∙ പമ്പാനദിയുടെ ഓളപ്പരപ്പിൽ ഇന്ന് ആറന്മുളേശനെഴുന്നള്ളുന്ന പള്ളിയോടങ്ങളുടെ പൂരം. എ, ബി ബാച്ചുകളിലായി 51 കരകളിലെ പള്ളിയോടങ്ങൾ ജലഘോഷയാത്രയിലും 49 പള്ളിയോടങ്ങൾ മത്സര വള്ളംകളിയിലും പങ്കെടുക്കും. ചെങ്ങന്നൂരിൽ ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവത്തിനിടെ ഇന്നലെ അപകടത്തിൽപെട്ട മുതവഴി പള്ളിയോടം
മാന്നാർ ∙ ചെന്നിത്തല തെക്ക് 93 ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നിത്തല പള്ളിയോടം ഇന്നു നടക്കുന്ന ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കാൻ ആറന്മുളയ്ക്ക് പുറപ്പെട്ടു. 130 ാമത് തിരുവാറന്മുള ഭഗവദ് ദർശനമാണ് ഇത്തവണത്തേത്. അച്ചൻകോവിലാറിലെ വലിയപെരുമ്പുഴ പള്ളിയോടക്കടവിൽ ഭക്തരിൽ
പത്തനംതിട്ട∙ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ നാളെ (സെപ്റ്റംബര്‍ 18) അവധി. എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.
റാന്നി∙ ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ വിജയികളായ കിഴക്കൻ പള്ളിയോടങ്ങൾക്ക് റാന്നി അവിട്ടം ജലോത്സവ സമിതി നൽകിയ സ്വീകരണം നാടിന്റെ മുഴുവൻ ആദരവായി മാറി. ഉത്തൃട്ടാതി ജലോത്സവത്തിൽ ബി ബാച്ചിൽ ഒന്നാം സ്ഥാനത്തെത്തി മന്നം ട്രോഫി നേടിയ ഇടക്കുളം രണ്ടാം സ്ഥാനം നേടിയ ഇടപ്പാവൂർ, എ ബാച്ചിൽ രണ്ടാം സ്ഥാനം ലഭിച്ച
ചരിത്രപ്രസിദ്ധമായ ആറന്മുള ജലമേളയുടെ നടത്തിപ്പു സംബന്ധിച്ച ആശങ്കകളെയെല്ലാം ഒഴുക്കിമാറ്റിയാണ് ഒറ്റരാത്രികൊണ്ട് പെയ്ത മേഘസ്ഫോടന സമാനമായ അതിതീവ്രമഴ, വെള്ളക്കുറവ് എന്ന വെല്ലുവിളിക്കു പരിഹാരം കണ്ടത്. നാശനഷ്ടങ്ങളും പ്രളയവുമൊക്കെയാണ് മേഘസ്ഫോടനങ്ങളുടെ അനുബന്ധമെങ്കില് ഇവിടെയുണ്ടായ ലഘു മേഘസ്ഫോടനം ഒരു നാടിന്റെ ആചാര പാരമ്പര്യത്തിനു മീതെ അനുഗ്രഹമഴയായി മാറി എന്നതാണു കൗതുകകരം. മനുഷ്യരുടെ ചെയ്തികൾ മൂലം കാലാവസ്ഥ മാറുമ്പോൾ മൺസൂണിനു പോലും താളം തെറ്റുന്നത് സ്വാഭാവികം. പക്ഷേ പ്രകൃതിതന്നെ ഇവയ്ക്കെല്ലാം ചിലപ്പോൾ കൃത്യസമയത്ത് ഉത്തരം നൽകുമ്പോൾ പുറത്തുവരുന്നതു നമ്മുടെ നിസ്സഹായത. കാലാവസ്ഥാ മാറ്റം നമ്മുടെ പരിസ്ഥിതിയെ മാത്രമല്ല, സംസ്കാരത്തെയും ജീവിത രീതികളെയും വിശ്വാസ ആചാരങ്ങളെപ്പോലും ബാധിക്കുന്നതിന് ഉദാഹരണമാണ് ഓണക്കാലത്ത് വെള്ളക്കുറവുമൂലം പമ്പാനദിപോലെ സാംസ്കാരിക പ്രാധാന്യമുള്ള ഒരു നദിയുടെ അടിത്തട്ടിലെ പാറപോലും പുറത്തു കണ്ടു എന്നത്. എങ്ങനെയാണ് മേഘസ്ഫോടനമെന്ന് അനുമാനിക്കുന്ന മഴ ആറന്മുളയെ തുണച്ചത്? എന്താണ് പൊടുന്നനെ മാറുന്ന കേരളത്തിലെ കാലാവസ്ഥാ മാറ്റങ്ങൾക്കു പിന്നിൽ?
പത്തനംതിട്ട∙ വാശിയേറിയ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയിൽ എ ബാച്ച് വിഭാഗത്തിൽ ഇടശ്ശേരിമല ജേതാക്കളായി. ബി ബാച്ച് വിഭാഗത്തിൽ ഇടക്കുളം പള്ളിയോടമാണു ജേതാവായത്. അതിനിടെ ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ പള്ളിയോടങ്ങൾ മറിഞ്ഞിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തിയതിനാൽ വലിയ അപകടം
പത്തനംതിട്ട∙ ഇന്നലെ വൈകുന്നേരം വരെ ആശങ്കയുടെ ഉഷ്ണക്കാറ്റായിരുന്നു. വൈകുന്നേരത്തോടെ ഭാവം മാറി. തണുത്തകാറ്റും കാർമേഘങ്ങളും ഇടിയും വന്നു. കാലമായില്ലെങ്കിലും തുലാമഴയുടെ പ്രതീതി ജനിപ്പിച്ച് കിഴക്കൻ വനമേഖലയിൽ മഴ തകർത്തു പെയ്തു.
പത്തനംതിട്ട∙ ആറന്മുള ഉത്തൃട്ടാതി വള്ളം കളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച ജില്ലാ കലക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.
Results 1-10 of 36