Activate your premium subscription today
കൊച്ചി ∙ മുൻവിധികളില്ലാതെ സഹോദരങ്ങളെപ്പോലെ ചർച്ചയ്ക്കു ഓർത്തഡോക്സ് സഭ തയാറാണെങ്കിൽ സഹകരിക്കാമെന്നു യാക്കോബായ സഭാ നിയുക്ത ശ്രേഷ്ഠ കാതോലിക്കാ ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി.
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ തിരുബാല സഖ്യം "ലഞ്ച് വിത്ത് സാന്റാ" എന്ന ക്രിസ്മസ് ആഘോഷ പരിപാടി സംഘടിപ്പിച്ചു.
കത്തോലിക്കാ സഭയിൽ അപൂർവനേട്ടത്തിലാണ് ചങ്ങനാശേരി അതിരൂപത. മാർ കൂവക്കാട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നതോടെ പാരമ്പര്യത്തിലും വിസ്തൃതിയിലും കേരള കത്തോലിക്കാ സഭയിൽ മുൻനിരയിൽ നിൽക്കുന്ന ചങ്ങനാശേരി അതിരൂപത ഇപ്പോൾ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്; കത്തോലിക്കാ സഭയ്ക്കു 3 കർദിനാൾമാരെ സമ്മാനിച്ച അതിരൂപതയെന്ന അപൂർവഭാഗ്യം. പൗരസ്ത്യസഭകൾ അപൂർവമായി മാത്രം കൈവരിക്കുന്ന നേട്ടമെന്നും ഇതിനെ വിലയിരുത്താം. ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് ഡിസംബർ 7നു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ചങ്ങനാശേരിയും കത്തോലിക്കാ സഭയിൽ അഭിമാനഗോപുരമായി തലയുയർത്തി നിൽക്കും. അതിരൂപതയിൽനിന്നു കർദിനാൾ പദവിയിലേക്ക് എത്തുന്ന മൂന്നാമത്തെയാളാണു മാർ കൂവക്കാട്. മാർ ആന്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവരാണു ചങ്ങനാശേരിയിൽനിന്നുള്ള മറ്റു കർദിനാൾമാർ. കർദിനാൾ പദവിയിലേക്കു നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികനെന്ന ഖ്യാതി മാർ കൂവക്കാടിനു സ്വന്തം. 214 ഇടവകകളിലെ 80,000 കുടുംബങ്ങളിൽ പെട്ട 4,60,000 വിശ്വാസികളുടെ സമൂഹമാണു ചങ്ങനാശേരി അതിരൂപത. സിറോ മലബാർ സഭയിലാകെ 35 രൂപതകളിലായി 45 ലക്ഷം വിശ്വാസികളുള്ളതിൽ, അതിന്റെ പത്തിലൊന്നും ചങ്ങനാശേരി അതിരൂപതയിലെ അംഗങ്ങളാണ്.
റോം ∙ കത്തോലിക്കാ സഭയുടെ 2025 ജൂബിലിവർഷത്തിനായുള്ള ഔദ്യോഗിക ചിഹ്നം വത്തിക്കാൻ പുറത്തിറക്കി. ഇറ്റാലിയൻ ഭാഷയിൽ ‘വെളിച്ചം’ എന്നർഥമുള്ള ‘ലൂചെ’എന്നാണ് ഔദ്യോഗിക ചിഹ്നത്തിനു പേരിട്ടിരിക്കുന്നത്.
ഏപ്രിലില്‍ കാര്‍ലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. 2025 ഏപ്രില്‍ 25 മുതല്‍ 27 വരെയുള്ള റോമിൽ നടക്കുന്ന കൗമാരക്കാരുടെ ജൂബിലി ആഘോഷത്തിലായിരിക്കും പ്രഖ്യാപനം.
അമേരിക്കയിലെ ഷിക്കാഗോ രൂപതയുടെ കീഴിൽ, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ സ്റ്റാറ്റൻ ഐലൻഡിലെ ബ്ലെസ്ഡ് കുഞ്ഞച്ചൻ സിറോ മലബാർ കത്തോലിക്കാ മിഷനിൽ 27ന് ആഘോഷിക്കുന്നു. ഞായറാഴ്ച വൈകിട്ട് നലുമണിക്ക് കുർബാന ആരംഭിക്കും. തിരുന്നാളിനു മിഷൻ ഡയറക്ടറും, വികാരിയുമായ ഫാ.സോജു വർഗ്ഗീസ് നേതൃത്വം വഹിക്കും. തിരുന്നാൾ കുർബാനയിൽ ഫാ. ജേക്കബ് കിഴക്കേപള്ളിവാതുക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. സിന്റോ കരോട്ടുമലയിൽ തിരുനാൾ സന്ദേശം നൽകും.
ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡൽഫിയ (ഐഎസിഎ) ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
സെന്റ് ജോസഫ് സിറോ മലബാർ കാത്തലിക് പാരിഷിന്റെ ധനശേഖരണാർഥം നവംബർ 9ന് സ്നേഹസംഗമം നടക്കും.
ബര്‍ലിന്‍ ∙ മലങ്കര കത്തോലിക്കാസഭയുടെ 94ാം പുനരൈക്യ വാര്‍ഷികം ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിക്കുന്നു.
ബര്‍ലിന്‍∙ ഫ്രാൻസിസ് മാർപാപ്പയുടെ ലക്സംബര്‍ഗ്, ബല്‍ജിയം സന്ദര്‍ശനം ഇന്നു മുതൽ. ഇന്ന് ലക്സംബര്ഗിലെത്തുന്ന മാർപാപ്പ ലക്സംബര്‍ഗിന്റെ തലവന്‍ ഗ്രാന്‍ ഡ്യൂക്ക് ഹെന്റി, പ്രധാനമന്ത്രി, പൗരസമൂഹപ്രതിനിധി തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്തും. വ്യഴാഴ്ച വൈകുന്നേരം ലക്സംബര്‍ഗിലെ നോത്രെദാം കത്തീഡ്രലില്‍
Results 1-10 of 62