Activate your premium subscription today
ന്യൂഡൽഹി ∙ ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഡൽഹിയിലെ വായുമലിനീകരണം അതിരൂക്ഷമായതിൽ സങ്കടപ്പെടുന്ന തലസ്ഥാനവാസികൾക്ക് ‘ആശ്വാസവാർത്ത’. ലോകത്തിലെ ഏറ്റവും മോശം വായുനിലവാര സൂചികയുള്ള നഗരം ഡൽഹിയല്ല; അതു പാക്കിസ്ഥാനിലാണ്. പാക്ക് നഗരമായ ലഹോറിൽ ഡൽഹിയേക്കാൾ 6 മടങ്ങ് മോശം വായുവാണ് എന്നാണു റിപ്പോർട്ട്. ലഹോറിൽ ഞായറാഴ്ച വായുഗുണനിലവാര സൂചിക (എക്യുഐ) 1,900 ആയി ഉയർന്നു, ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്.
ദീപാവലി ദിനത്തിൽ ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ദീപാവലി ആശംസകൾ നേർന്നിരിക്കുകയാണ് ബഹ്റൈൻ കിരീടാവകാശിയും രാജകുടുംബാംഗങ്ങളും.
ദുബായ് ∙ ഗ്ലോബൽ വില്ലേജിൽ ദീപാവലി ആഘോഷങ്ങൾ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടിതോരണങ്ങളും ചാർത്തി ഞായറാഴ്ച വരെ ആഘോഷങ്ങൾ തുടരും. മെയിൻ സ്റ്റേജിൽ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യൻ പവിലിയനിൽ ദിവസവും സാംസ്കാരിക പരിപാടികളും നടക്കും.
ദീപങ്ങളുടെ ഉത്സവമാണു ദീപാവലി. തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവം. ചാന്ദ്രപക്ഷ രീതിയിലുള്ള ആശ്വിനമാസത്തിലെ കറുത്ത പക്ഷ ചതുർദശി വരുന്ന ദിവസം ദീപാവലി എന്നതാണു കേരളീയരീതി.
വിളക്കു കത്താൻ എണ്ണ വേണം; എന്നാൽ തിരി എണ്ണയിൽ മുങ്ങാനും പാടില്ല. എണ്ണയിൽ മുങ്ങിക്കിടന്നാൽ തിരി കത്തില്ല. വിളക്കിലെ തിരി പോലെയാണു ജീവിതവും. ലോകസുഖങ്ങളിൽ മുഴുകി ജീവിക്കുമ്പോൾ തന്നെ അതിനോട് അകലംപാലിക്കാനും കഴിയണം. ഭൗതികതയിൽ ആണ്ടുപോയാൽ ജീവിതത്തിൽ ആനന്ദവും ജ്ഞാനവും നിറയ്ക്കാൻ അശക്തരാവും.
മുംബൈ∙ മുംബൈയിൽ ദീപാവലി ആഘോഷിച്ച് സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചസും ഭാര്യ ബെഗോന ഗോമസും. ഗുജറാത്തിലെ വഡോദര ടാറ്റ എയർക്രാഫ്റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് ഇരുവരും മുംബൈയിൽ എത്തിയത്. പൂത്തിരി കത്തിച്ചും മധുര പലഹാരങ്ങൾ പങ്കുവച്ചും ദീപാവലി ആഘോഷത്തിൽ പങ്കുചേർന്നു. ചിത്രങ്ങളും പങ്കുവച്ചു.
ബെംഗളൂരു ∙ ദീപങ്ങളുടെ ഉത്സവത്തെ വരവേൽക്കാൻ നഗരം അവസാനവട്ട ഒരുക്കത്തിലാണ്. നാളെമുതൽ അപ്പാർട്മെന്റുകളിലും റസിഡന്റ്സ് അസോസിയേഷനുകളിലും ആഘോഷങ്ങൾ അരങ്ങ് തകർക്കും. രംഗോലി മത്സരം, വിവിധ കലാപരിപാടികൾ, ഭക്ഷ്യമേള, കരിമരുന്ന് പ്രകടനം എന്നിവ പലയിടത്തും ഒരുക്കിയിട്ടുണ്ട്. അപ്പാർട്മെന്റ് കോംപ്ലക്സുകളിൽ പടക്കം
ചെന്നൈ ∙ കനത്ത സുരക്ഷാവലയത്തിലും ദീപാവലി ആഘോഷമാക്കാനൊരുങ്ങുകയാണ് നഗരം. വ്യാപാരകേന്ദ്രങ്ങളിലെ തിരക്കു നിയന്ത്രിക്കാൻ നഗരത്തിൽ 18,000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുണ്ട്. പടക്കം പൊട്ടിക്കാനുള്ള മാർഗനിർദേശങ്ങളും പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. രാവിലെ 6 മുതൽ 7 വരെയും വൈകിട്ട് 7 മുതൽ 8 വരെയുമാണ് പടക്കം
മറയൂർ ∙ ദീപാവലിയെ വരവേൽക്കാൻ കേരളത്തിലെ അതിർത്തി ഗ്രാമങ്ങളും ഒരുങ്ങി. മൺചെരാതുകളിൽ ദീപങ്ങളുടെ നിരയൊരുക്കിയും മധുരപലഹാരങ്ങൾ സമ്മാനിച്ചും പടക്കം പൊട്ടിച്ചും നാടും നഗരവും വ്യാഴാഴ്ച ദീപാവലി ആഘോഷിക്കും.തമിഴ്നാട്ടിലെ പ്രധാന ഉത്സവമായ ദീപാവലിയോടനുബന്ധിച്ച് ഉദുമൽപേട്ട ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധ ടൗണുകളിലെ
ഉത്തരേന്ത്യക്കാർ ധന്വന്തരിദേവനെ ആരാധിക്കുന്ന ഒരു ഉത്സവമാണ് ധൻതേരസ്. ധന്വന്തരി ഭഗവാൻ സന്തോഷവും സമൃദ്ധിയും നൽകുന്നു. എല്ലാ വർഷവും കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിലാണ് വിശ്വാസികൾ ഈ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നത്.ഈ വർഷം ധൻതേരസ് വരുന്നത് 2024 ഒക്ടോബർ 29നാണ്. ത്രയോദശി തിഥി ഒക്ടോബർ 29 ന് രാവിലെ
Results 1-10 of 44