Activate your premium subscription today
നെടുമ്പാശേരി ∙ നാലു ദിവസത്തെ കേരള സന്ദർശനത്തിനു ശേഷം പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മടങ്ങി. വിമാനത്താവളത്തിൽ വിശ്വാസികളും സഭാ ഭാരവാഹികളും മെത്രാപ്പൊലീത്തമാരും ചേർന്നു പരിശുദ്ധ ബാവായെ യാത്രയാക്കി. എല്ലാ സഹകരണങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ബാവാ നന്ദി അറിയിച്ചു.
കൊച്ചി ∙ പത്തു ദിവസത്തെ സന്ദർശനത്തിനായി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കേരളത്തിലെത്തി. ഇന്നു രാവിലെ 8.30നു ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസും സഭാ ഭാരവാഹികളും ചേർന്നു സ്വീകരിച്ചു.
ബെംഗളൂരു ∙ ആഗോള സമൂഹത്തിന് ഇന്ത്യയുടെ മതനിരപേക്ഷതയും സഹവർത്തിത്വവും സഹിഷ്ണുതയും മാതൃകയാണെന്നും രാഷ്ട്രീയ, മത നേതാക്കൾ ഇതു കൂടുതൽ ഊഷ്മളമാക്കണമെന്നും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പറഞ്ഞു. ലോകത്ത് വിവിധയിടങ്ങളിൽ യുദ്ധക്കെടുതി നേരിടുമ്പോൾ, സമാധാനം ഏറെയുള്ള ഇന്ത്യ കൂടുതൽ പുരോഗതി കൈവരിക്കട്ടെയെന്നും ആശീർവദിച്ചു.
ബെംഗളൂരു ∙ ആഗോള സുറിയാനി സഭാ അധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ ഭാരതത്തിലെ നാലാം ശ്ലൈഹീക സന്ദർശനം ആരംഭിച്ചു.
ഡമാസ്കസ് ∙ കേന്ദ്രമന്ത്രി വി.മുരളീധരൻ ഡമാസ്കസിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ സന്ദർശിച്ചു. ബാബ്തൂമയിലെ പാത്രിയർക്കാ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. സിറിയയിലെ ഇന്ത്യൻ എംബസിയുടെ ചുമതലയുള്ള വിജയ് വിമൽ പാണ്ഡെയോടൊപ്പം എത്തിയ മന്ത്രിയെ ബാവാ സ്വീകരിച്ചു.
Results 1-5