Activate your premium subscription today
ഇനി ശ്രീരാമഭക്തി നിറയുന്ന കാലം... രാമായണ ശീലുകളുടെയും രാമ ദർശനത്തിന്റെയും പുണ്യകാലം... രാമായണം എന്നാൽ രാമന്റെ അയനം (യാത്ര) മാത്രമല്ല, രാമനിലേക്കുള്ള യാത്ര കൂടിയാണ്. ഉത്തമ വ്യക്തിത്വത്തിലേക്കുള്ള യാത്രയാണ് രാമായണ പാരായണവും രാമക്ഷേത്ര ദർശനവും എന്നാണ് വിശ്വാസം. അതാണ് ഈ അത്യന്താധുനിക കാലത്തും രാമായണത്തിന്റെ പ്രസക്തി കൂട്ടുന്നത്. കർക്കടക മാസം മുഴുവൻ നീളുന്ന നാലമ്പല ദർശനവും മുടങ്ങാത്ത പാരായണവും രാമായണത്തെ കാലാതീതവും ഉത്കൃഷ്ടവുമാക്കുന്നു. ആദികാവ്യം എന്ന് കരുതുന്ന രാമായണം ഓരോ വായനയിലും പുത്തൻ അനുഭൂതി നൽകുന്നു. അനുഭവങ്ങളുടെ ആഴവും ചിന്തയുടെ സൗന്ദര്യവും സന്ദേശങ്ങളുടെ വിശാലതയും രാമായണത്തെ മഹത്തരമാക്കുന്നു. കർക്കടക മാസത്തിൽ നിരന്തര രാമായണ പാരായണത്തിനൊപ്പം നാലമ്പലദർശനം പുണ്യദായകമെന്നു വിശ്വാസം. ശ്രീരാമന്റെയും സഹോദരന്മാരായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നതിനെയാണു നാലമ്പലദർശനം എന്നു പറയുന്നത്. കർക്കടകത്തിലെ നാലമ്പല ദർശനം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. ഒരേദിവസം നാലമ്പലദർശനം സാധ്യമാകുന്ന ക്ഷേത്രങ്ങൾ കേരളത്തിൽ പലയിടത്തുമുണ്ട്.
കൊൽക്കത്ത ∙ മുസ്ലിം പ്രീണനമാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്നതെന്നും മാ, മാട്ടി, മാനുഷ് (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യത്തിനു പകരം ‘മുല്ല, മദ്രസ, മാഫിയ’ ആണ് നടപ്പിലാക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. റമസാനിൽ മുസ്ലിം ജീവനക്കാർക്ക് അവധി അനുവദിച്ച മമത ദുർഗാ വിസർജൻ ചടങ്ങിന് അനുമതി നൽകിയില്ലെന്നും ഹൂഗ്ലിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഷാ പറഞ്ഞു.
ദശരഥപുത്രനായ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. ഈ വർഷം ഏപ്രിൽ 17നാണ് ശ്രീരാമനവമി.ശ്രീരാമൻ ജനിച്ചത് പുണർതം നക്ഷത്രം അവസാന പാദത്തിൽ (കർക്കടക രാശിയിൽ), തിഥി - നവമി, സൂര്യൻ, ചൊവ്വ, ഗുരു, ശുക്രൻ,
ലക്നൗ∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 2024 ഡിസംബറോടെ പൂർണ്ണമായും പൂർത്തിയാക്കുമെന്നു ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. നിലവിൽ 1500 തൊഴിലാളികളാണു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതു വേഗത്തിലാക്കാൻ 3500 തൊഴിലാളികളെ കൂടി നിയോഗിക്കുമെന്നും ക്ഷേത്ര ട്രസ്റ്റിലെ അംഗമായ അനിൽ മിശ്ര പറഞ്ഞു. രണ്ടുനിലകളിലെ നിർമാണമാണ് ഇനി പൂർത്തിയാകാനുള്ളത്. കഴിഞ്ഞവർഷം ഡിസംബറിലാണു ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം പൂർത്തിയായത്. താഴത്തെ നിലയിലാണു ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത്.
ന്യൂഡൽഹി∙ ഇന്ത്യാ സഖ്യത്തിനു അവരുടെ കുട്ടികളെ മികച്ച സ്ഥാനത്തെത്തിക്കുക മാത്രമാണു ലക്ഷ്യമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ ബിജെപിയുടെ ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യാ സഖ്യത്തിലെ പ്രധാന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് അമിത് ഷാ നടത്തിയത്.
ബെംഗളുരു∙ മഹാഭാരതത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തെ തുടർന്ന് അധ്യാപികയെ പിരിച്ചുവിട്ടു. സ്വകാര്യ സ്കൂളിലെ അധ്യാപികയ്ക്കെതിരെയാണ് നടപടി. വിദ്യാർഥികളോട് ക്ലാസ് എടുക്കുന്നതിനിടയിൽ രാമായണവും മഹാഭാരതവും സാങ്കല്പിക സൃഷ്ടികളാണെന്ന് അധ്യാപിക പറഞ്ഞതായാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അധ്യാപിക സംസാരിച്ചെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ തിങ്കളാഴ്ച കുടുംബസമേതം അയോധ്യയിലെ രാമക്ഷേത്രം
ചെറുതുരുത്തി ∙ അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്കു ശേഷം ഒഴുകിയെത്തുന്ന ലക്ഷക്കണക്കിനു ഭക്തരെ സാക്ഷിയാക്കി ക്ഷേത്രത്തിൽ ആരംഭിച്ച പല്ലക്ക് ഉത്സവത്തിനു പഞ്ചവാദ്യ അകമ്പടിക്കാരായി കേരളത്തിലെ പന്ത്രണ്ടംഗ സംഘം. 40 ദിവസം നീളുന്ന പല്ലക്ക് ഉത്സവത്തിനു കാഞ്ഞങ്ങാട്ട് മഡിയൻ രാധാകൃഷ്ണൻ മാരാർ, കലാമണ്ഡലം രാഹുൽ
ലക്നൗ∙ അയോധ്യ രാമക്ഷേത്രത്തിൽ വൻതിരക്ക് രൂപപ്പെട്ടതോടെ ദർശനസമയം നീട്ടി. ആരതി, ദർശന സമയക്രമീകരണം സംബന്ധിച്ച ഷെഡ്യൂൾ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു. പുലർച്ചെ 4.30ന് രാംലല്ല വിഗ്രഹത്തിൽ ആരതിയുണ്ടാവും
ബെംഗളൂരു∙ അയോധ്യ രാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ദിവസത്തെ വ്രതം അനുഷ്ഠിച്ചിട്ടുണ്ടോയെന്നു സംശയമുണ്ടെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ വീരപ്പ മൊയ്ലി. വ്രതമനുഷ്ഠിക്കാതെയാണു പ്രധാനമന്ത്രി ഗർഭഗൃഹത്തിൽ പ്രവേശിച്ചതെങ്കിൽ ആ സ്ഥലം അശുദ്ധമായെന്നും അവിടെനിന്ന് ഇനി ഊർജം പുറപ്പെടുവിക്കില്ലെന്നും വീരപ്പ് മൊയ്ലി പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Results 1-10 of 114