Activate your premium subscription today
ദുബായ് ∙ ആണവപദ്ധതി സംബന്ധിച്ച് ഇറാൻ 3 യൂറോപ്യൻ രാജ്യങ്ങളുമായി ഈ മാസം 29ന് ജനീവയിൽ ചർച്ച നടത്തും. യുഎന്നിന്റെ രാജ്യാന്തര ആണവോർജ ഏജൻസി ഇറാനെതിരെ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. ഇതെത്തുടർന്നാണ് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ വൻശക്തികളുമായുള്ള ചർച്ച. യുഎസിൽ ട്രംപ് അധികാരമേൽക്കും മുൻപേ ആണവ വിഷയത്തിൽ ഒത്തുതീർപ്പുണ്ടാക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്
ഇറാനിലെ ആണവ പ്ലാന്റുകള്‍ക്കു നേരെ ആക്രമണം നടത്തരുതെന്ന് അടുത്തിടെ ഇസ്രയേലിനു മുന്നറിയിപ്പു നൽകിയവരിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമുണ്ട്. ആ പ്ലാന്റുകളിൽ എന്താണ് ഇറാന് ഒളിപ്പിച്ചിരിക്കുന്നതെന്ന കാര്യത്തിൽ അത്രയേറെ സംശയങ്ങളും ആശങ്കകളുമാണ്. അതാണ് അത്തരമൊരു മുന്നറിയിപ്പിനു പിന്നിലും. പ്ലാന്റിലെ രഹസ്യങ്ങൾ സംബന്ധിച്ച ഒട്ടേറെ വാർത്താ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അത്തരം റിപ്പോർട്ടുകളിലൂടെയാണ് ലോകം ഇതിനെപ്പറ്റി കൂടുതലറിയുന്നതും. ഒക്ടോബര്‍ ഒന്നിന് ഇറാൻ ഇസ്രയേലിനു നേരെ ആക്രമണം നടത്തിയതിനു മറുപടിയായി ഇറാന്റെ ആണവ പ്ലാന്റുകളെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു നോട്ടമിട്ടിരുന്നത്. എന്നാൽ അതൊരു വലിയ ദുരന്തത്തിലേക്കു നയിക്കുമെന്ന തിരിച്ചറിവിലാണ് വിഷയത്തിൽ പുട്ടിനും ബൈഡനും ഇടപെട്ടത്. യഥാർഥത്തില്‍ ഇറാന്റെ ആണവ നിലയങ്ങളെ ലോകം ഭയക്കേണ്ടതുണ്ടോ? അവിടെ എന്താണു സംഭവിക്കുന്നത്? രണ്ടു മാസം മുൻപ് രാജ്യാന്തര ആണവ എജൻസി (ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി– ഐഎഇഎ) പ്രതിനിധി സംഘം ഇറാന്റെ ആണവ പ്ലാന്റുകളിൽ പരിശോധന നടത്തിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള രാജ്യാന്തര ആണവ ഏജൻസിക്കു കീഴിൽ ആണവ പ്ലാന്റുകൾ നിരീക്ഷിക്കാൻ അനുമതി നല്‍കിയിട്ടുള്ള രാജ്യമാണ് ഇറാൻ. എന്നാൽ ലോകത്തെ മറ്റു രാജ്യങ്ങളിലെ ആണവ പ്ലാന്റുകൾ സന്ദർശിക്കുമ്പോൾ നേരിടേണ്ടി വരുന്നതിനേക്കാൾ
ഒക്ടോബർ 5, പ്രാദേശിക സമയം രാത്രി 10.45ന് മധ്യ ഇറാനിൽ അസാധാരണമായൊരു ഭൂചലനം രേഖപ്പെടുത്തി. അരാദാൻ നഗരമായ സെംനാനിൽ ഭൂചലനം രേഖപ്പെടുത്തിയതായി മെഹർ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഇറാൻ ആദ്യമായി അണുബോംബ് പരീക്ഷണം നടത്തി എന്ന രീതിയിൽ റിപ്പോർട്ടുകൾ പ്രചരിച്ചു. ഗൂഗിൾ സേർച്ചിൽ ഈ വിഷയം ടോപ് ട്രെൻഡിങ്ങിലെത്തി. ഇപ്പോഴും ഇതേ കാര്യം തന്നെയാണ് ഓൺലൈനിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്. 181 മിസൈലുകൾ തൊടുത്ത് ആക്രമണം നടത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇസ്രയേലിന്റെ ഭാഗത്തു നിന്ന് കാര്യമായ പ്രത്യാക്രമണം ഉണ്ടായിട്ടില്ല. ഈ ദിവസങ്ങളിലെല്ലാം ഇറാൻ, ഇസ്രയേൽ, യുഎസ് എന്നിവിടങ്ങളിൽ നിശ്ശബ്ദതയും പ്രകടമാണ്. യഥാർഥത്തിൽ ഇറാൻ ആണവ പരീക്ഷണം നടത്തിയോ? പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന മിക്ക വിദഗ്ധരുടെയും നിരീക്ഷണപ്രകാരം ഇറാന്റെ ആയുധപ്പുരയിൽ അണ്വായുധം ഉണ്ടാകാമെന്നാണ്. ഇസ്രയേലും ഇറാനും തമ്മിലുള്ള കടുത്ത ശത്രുതയുടെ പശ്ചാത്തലത്തിൽ പരീക്ഷണം നടന്നിരിക്കാമെന്നും പറയുന്നു. അതേസമയം, ഇറാൻ ഒരു ഭൂഗർഭ ആണവ പരീക്ഷണം നടത്തിയതായി ഔദ്യോഗികമായി അവകാശപ്പെടുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. ഇതിനാലാണ് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അണുബോംബ് പരീക്ഷണത്തിന്റെ സംശയങ്ങളിലേക്ക് നീങ്ങുന്നത്. മാത്രവുമല്ല, സെംനാൻ പ്രദേശത്ത്
ഒക്ടോബർ 1ന് വൈകിട്ട് തൊടുത്തുവിട്ട ആ 181 ഇറാനിയൻ മിസൈലുകൾക്ക് അതുക്കും മേലെ എണ്ണിയെണ്ണി തിരിച്ചടി നല്‍കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയും സൈനിക മേധാവികളും ഒന്നടങ്കം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യമിട്ട് വൻ ആക്രമണം നടത്താനാണ് ഇസ്രയേൽ നീക്കമെന്നാണ് റിപ്പോർട്ടുകൾ. മുൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ഇറാനെതിരായ നിർണായക നടപടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇറാന്റെ ആണവ ശക്തി നശിപ്പിക്കണമെന്നും അവരുടെ പ്രധാന ഊർജ സംവിധാനങ്ങൾ തകർക്കണമെന്നും ഈ ഭീകര ഭരണകൂടത്തിന് ശക്തമായ പ്രഹരമേൽപ്പിക്കണമെന്നുമായിരുന്നു ബെന്നറ്റിന്റെ വാക്കുകൾ. ആണവായുധ ശേഷി ഇല്ലെങ്കിലും ഇറാന്റെ ആണവ പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്. അതേസമയം, ഇസ്രയേൽ അപ്രഖ്യാപിത ആണവായുധ ശക്തിയായി ഇറാനെ കണക്കാക്കുകയും ചെയ്യുന്നു. 2015ലെ ആണവ കരാറിൽ നിന്ന് ട്രംപ് ഭരണകൂടം പിൻവലിഞ്ഞതിനു ശേഷം ഇറാൻ ആണവ പദ്ധതിയിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 60 ശതമാനം സംപുഷ്ടമായ യുറേനിയം ഉൽപാദിപ്പിക്കുന്ന ഒരേയൊരു ആണവ ഇതര രാജ്യമാണ് ഇറാൻ, കൂടാതെ മൂന്ന് ബോംബുകളെങ്കിലും നിർമിക്കാൻ ആവശ്യമായ ആയുധ നിലവാരമുള്ള ആണവ ഇന്ധനം ഇറാന്റെ കൈവശമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി ചർച്ചകളും ഊഹാപോഹങ്ങളും തുടരുന്ന ഇറാന്റെ ആണവ പദ്ധതി പതിറ്റാണ്ടുകളായി രാജ്യാന്തര സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്. ആണവായുധ വികസനത്തിന് ഇറാന് എത്രമാത്രം സാധിക്കും എന്നതിലാണ് ചർച്ചകളേറെയും. അത്രയേറെ രഹസ്യാത്മകമാണ് അവരുടെ പ്രവൃത്തികളും. ആണവ പ്രവർത്തനങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണെന്ന് ഇറാൻ വാദിക്കുന്നുണ്ടെങ്കിലും ആണവ കേന്ദ്രങ്ങളുടെ സ്ഥാനവും സ്വഭാവവും ആശങ്കകൾ ഉയർത്തുന്നതാണ്
റഷ്യ– യുക്രെയ്ൻ, ഇസ്രയേൽ– ഹമാസ് സംഘർഷങ്ങള്‍ ലോക സമ്പദ്വ്യവസ്ഥയുടെ ഉൾപ്പെടെ നടുവൊടിച്ചു മുന്നേറുമ്പോഴായിരുന്നു ആ ആക്രമണം. 2024 ഏപ്രിൽ 13ന് രാത്രിയിൽ. അന്ന് മുന്നൂറിലേറെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ഇസ്രയേലിനു നേരെ ഇറാൻ തൊടുത്തുവിട്ടത്. അതിനും രണ്ടാഴ്ച മുൻപ്, ഏപ്രിൽ ഒന്നിന്, സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു അത്. അന്നത്തെ ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടിരുന്നു. രഹസ്യ ഓപറേഷനുകളും സൈബർ ആക്രമണങ്ങളും നേരത്തേ നടത്തിയിട്ടുണ്ടെങ്കിലും ഇസ്രയേലിനു നേരെ ഇറാൻ പ്രത്യക്ഷത്തിൽ നടത്തുന്ന ആദ്യത്തെ ആക്രമണമായിരുന്നു ഏപ്രില്‍ 13നു രാത്രി ലോകം കണ്ടത്. അന്ന് ഇറാൻ ആഞ്ഞടിക്കുമ്പോൾ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെയും അന്നത്തെ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും മൗനാനുവാദമുണ്ടായിരുന്നു. ഇസ്രയേലിന്റെ ഭാഗത്തുനിന്നു ഉടനടി തിരിച്ചടിയുണ്ടാകുമെന്നും ലോകം പ്രതീക്ഷിച്ചു.
പെട്രോളിയം ഉല്പന്നങ്ങള് ഇറക്കുമതി ചെയ്ത വകയില്‍ ചില രാജ്യങ്ങള്‍ ഇറാനു ശതകോടിക്കണക്കിനു ഡോളര്‍ നല്‍കാനുണ്ട്. ആണവ പ്രശ്നത്തിന്റെ പേരില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം കാരണം അതു ആ രാജ്യങ്ങളുടെ ബാങ്കുകളില്‍ മരവിക്കപ്പെട്ടുകിടക്കുകയാണ്. ഇവയില്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഏഴു ശതകോടി ഡോളറും ഇറാഖില്‍ നിന്നുള്ള ആറു ശതകോടി ഡോളറും സൈനിക കാര്യങ്ങള്‍ക്കൊന്നും ഉപയോഗിക്കില്ലെന്ന നിബന്ധനയോടെ ഇറാനു വിട്ടുകൊടുക്കാന്‍ ഇപ്പോള്‍ തീരുമാനമായി. മസ്ക്കത്തില്‍ നടന്നുവന്ന ചര്‍ച്ചകളെ തുടര്‍ന്നാണിത്.
വൈറ്റ് ഹൗസിൽനിന്ന് ഡോണൾഡ് ട്രംപ് പടിയിറങ്ങിയതു മുതൽ ഇറാന്റെ എണ്ണവ്യാപാരം തകൃതിയാണ്. കഴിഞ്ഞ രണ്ടു മാസമായി റെക്കോർഡ് അളവിലുള്ള ക്രൂഡ് ഓയിലാണ് ഇറാൻ....US, Iran, India, Crude Oil
യൂറോപ്യൻ യൂണിയന്റെ മധ്യസ്ഥതയിൽ പശ്ചിമേഷ്യയിൽ വീണ്ടും സമാധാനം പുലരുമോ? ഇറാൻ ആണവക്കരാറിലേക്ക് യുഎസിനെ തിരിച്ചുകൊണ്ടുവരുന്നതിനാണ് യൂറോപ്യൻ യൂണിയന്റെ..Iran, USA, Nuclear Deal
വാഷിങ്ടൻ ∙ ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. 2015ലെ ആണവക്കരാർ അംഗീകരിക്കാതെ ഉപരോധം നീക്കാനാകില്ല.Iran, United States, Jo Biden, World News, Manorama News, Breaking News, Iran sanctions, negotiating table, Manorama Online.
ടെഹ്റാൻ ∙ യുഎസ് ഉപരോധങ്ങൾക്കെതിരെ അന്ത്യശാസനവുമായി ഇറാൻ. ഫെബ്രുവരി 21നകം ഉപരോധങ്ങൾ നീക്കിയില്ലെങ്കിൽ ഐക്യരാഷ്ട്ര സംഘടനയുടെ നിരീക്ഷണ സമിതിയായ രാജ്യാന്തര ആണവോർജ ഏജൻസിയെ (ഐഎഇഎ) രാജ്യത്തുനിന്നു പുറത്താക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അണ്വായുധം നിർമിക്കുന്നതിലേക്കു | Iran | US Sanctions | Nuclear Weapons | Manorama News
Results 1-10 of 16