Activate your premium subscription today
ന്യൂഡൽഹി ∙ സെപ്റ്റംബറിൽ ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസ് കഴിഞ്ഞുള്ള വിമാനയാത്രയ്ക്കിടെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ജിപിഎസ് വസ്ത്രങ്ങൾ (ജിപിഎസ് വെസ്റ്റ്) നഷ്ടപ്പെട്ടു. ഇതോടെ ഖത്തറിൽ നടന്ന എഎഫ്സി ഏഷ്യൻ കപ്പ് മത്സരങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാതെയാണു ടീം കളത്തിലിറങ്ങിയത്. ഏഷ്യൻ കപ്പിലെ 3 മത്സരങ്ങളും തോറ്റതിനു പിന്നാലെ കോച്ച് ഇഗോർ സ്റ്റിമാച്ച് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ജിപിഎസ് ഇല്ലാത്തതു ടീമിന്റെ ആത്മവിശ്വാസത്തെയും പ്രകടനത്തെയും ബാധിച്ചുവെന്നും കോച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.
‘‘തകർക്കാനാകാത്തത് (Unbreakable) എന്നാണു ഞാൻ എന്റെ ആത്മകഥയ്ക്കു പേരിട്ടത്. ബോക്സിങ്ങിൽ നേടിയ വിജയങ്ങളോ മെഡലുകളോ അല്ല അതുകൊണ്ടു പ്രധാനമായി ഉദ്ദേശിച്ചത്. വെല്ലുവിളികൾക്കോ പ്രതിസന്ധികൾക്കോ എന്നെ തളർത്താനോ തകർക്കാനോ ആകില്ല എന്നാണ്. നമ്മുടെ ആത്മവിശ്വാസത്തെ ഉലയ്ക്കുന്ന പല പ്രശ്നങ്ങളും ഉണ്ടായേക്കാം. നമുക്കുതന്നെ നമ്മളിൽ ചിലപ്പോൾ സംശയം തോന്നാം. പക്ഷേ, അതിൽ നിന്ന് അതിവേഗം പുറത്തുകടക്കണം. ആത്മവിശ്വാസത്തെ തിരികെപ്പിടിക്കണം. Rest if you must, but don't quit. Don't give up, as there is always a next time. Don't let anyone tell you you’re weak because you are a woman.’’
പാലക്കാട് ∙ അർജുന അവാർഡിന് അർഹനായെന്ന ആഹ്ലാദവാർത്ത ബാങ്കോക്കിലായിരുന്ന എം.ശ്രീശങ്കറിനെ മാതാപിതാക്കൾ അറിയിച്ചപ്പോൾ അമിത ആഹ്ലാദമൊന്നും പ്രകടിപ്പിച്ചില്ല. ഇന്നലെ വീട്ടിലെത്തിയപ്പോൾ ശങ്കു അതിനു കാരണം പറഞ്ഞു: ‘സങ്കടം മറികടക്കാൻ പഠിച്ചു, സമ്മർദം നേരിടാൻ മെഡിറ്റേഷൻ; അമിത സന്തോഷം പിറ്റിനു പുറത്ത്.’ ശങ്കു ഇന്നലെ എത്തിയതോടെ യാക്കരയിലെ വീട്ടിൽ അർജുനയും ക്രിസ്മസും പുതുവത്സരവും ഒന്നിച്ചെത്തിയ ആഹ്ലാദമായി. പുതുവർഷ പ്രതീക്ഷകൾ ശങ്കു 'മനോരമയോടു പങ്കുവച്ചു.
കായിക ലോകത്തിന്റെ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച മറ്റൊരു വർഷം കൂടി അവസാനിക്കുകയാണ്. ഏഷ്യൻ ഗെയിംസിലും ഡയമണ്ട് ലീഗിലും ഉൾപ്പെടെ ഇന്ത്യൻ കായിക താരങ്ങളുടെ മികവുറ്റ പ്രകടനത്താൽ ശ്രദ്ധേയമായിരുന്നു പോയവർഷം. ക്രിക്കറ്റിൽ ഇന്ത്യ ഏഷ്യൻ ചാംപ്യൻമാരായപ്പോൾ ഫൈനലിൽ ലോകകിരീടം കൈവഴുതി. ഐപിഎല്ലിനൊപ്പം വനിതാ
തിരുവനന്തപുരം∙ ഒടുവിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ മലയാളി താരങ്ങൾക്ക് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത സമ്മാനത്തുക ലഭിച്ചു. കായിക മന്ത്രി വി.അബ്ദുറഹിമാൻ ഒക്ടോബർ 19ന് പ്രഖ്യാപിച്ച സമ്മാനത്തുക രണ്ടു മാസത്തോളം വൈകി ഇന്നലെയാണ് ലഭിച്ചത്. ഒരാഴ്ചയ്ക്കകം തുക ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നായിരുന്നു അന്നു
തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാന സർക്കാർ, നാടിന് അഭിമാന നേട്ടം കൊയ്ത ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെയും പറഞ്ഞു പറ്റിക്കുകയാണോ?. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ 10 കേരളാ താരങ്ങൾക്കു സർക്കാർ പ്രഖ്യാപിച്ച സമ്മാനത്തുക ഒരാഴ്ചയ്ക്കുള്ളിൽ അവരുടെ ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നു കായിക –മന്ത്രി വി.അബ്ദുറഹിമാൻ ഉറപ്പുനൽകിയിട്ട് ഒന്നര മാസം കഴിഞ്ഞെങ്കിലും ഇതുവരെ ആർക്കും ഒരു രൂപ പോലും കിട്ടിയിട്ടില്ല.
തിരുവനന്തപുരം ∙ വെടിച്ചില്ലു പോലെ വന്ന ദുർവിധിക്കു മുന്നിൽ വീഴാതെ സിദ്ധാർഥ ബാബു രക്ഷപ്പെട്ടത് അപാരമായ മനക്കരുത്തു കൊണ്ടാണ്. ഇപ്പോഴിതാ അക്ഷരാർഥത്തിൽ ഒരു വെടിയുണ്ട തിരിച്ചു പായിച്ച് സിദ്ധാർഥ സ്വർണം വീഴ്ത്തിയിരിക്കുന്നു. ചൈനയിലെ ഹാങ്ചോയിൽ നടക്കുന്ന, ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കായികമേളയായ ഏഷ്യൻ പാരാ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണം നേടിയാണു തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സിദ്ധാർഥ ബാബു രാജ്യത്തിന്റെ അഭിമാനമായത്. ‘മിക്സ്ഡ് 50 മീറ്റർ റൈഫിൾസ് പ്രോൺ എസ്എച്ച്–1 മത്സരത്തിലാണ് സ്വർണനേട്ടം. ‘മിന്നുന്ന പ്രകടനം കാഴ്ച വച്ച നമ്മുടെ പാരാ ഷൂട്ടർ സിദ്ധാർഥ ബാബുവിന് അഭിനന്ദനങ്ങൾ’– പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
പൊൻമുടി(തിരുവനന്തപുരം)∙ ഇന്ത്യ ആദ്യമായി വേദിയാകുന്ന ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ്പിൽ ആദ്യ സ്വർണം ചൈനയ്ക്ക്. പൊൻമുടി മെർച്ചിസ്റ്റൺ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ പ്രത്യേകം തയാറാക്കിയ ദുർഘടമായ മൺ ട്രാക്കിൽ നടക്കുന്ന ചാംപ്യൻഷിപ്പിലെ ആദ്യ മത്സരമായ ക്രോസ് കൺട്രി റിലേയിൽ ജപ്പാനെ ഇഞ്ചോടിഞ്ച് പോരാടി കീഴടക്കിയാണ് ചൈനീസ് വിജയം. ഓരോ ടീമിലും ഒരു വനിത താരം ഉൾപ്പെടെ 5 പേർ അണിനിരന്ന മത്സരത്തിൽ 5 റൗണ്ടുകളായുള്ള 18.5 കിലോമീറ്റർ ദൂരം ചൈന 1:03.24 മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയപ്പോൾ 19 സെക്കൻഡ് വ്യത്യാസത്തിൽ ജപ്പാൻ രണ്ടാം സ്ഥാനത്തായി. കസഖ്സ്ഥാനാണ് വെങ്കലം.
ഹാങ്ചോ∙ ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ മെഡൽ പെരുക്കം തുടരുന്നു. തിങ്കളാഴ്ച 6 സ്വർണമടക്കം 17 മെഡലും ഇന്നലെ 4 സ്വർണമുൾപ്പെടെ 18 മെഡലുമാണ് ഇന്ത്യൻ താരങ്ങൾ വാരിക്കൂട്ടിയത്. വനിതകളുടെ പാരാ കനോയിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ പാരാ അത്ലീറ്റ് പ്രാചി യാദവായിരുന്നു ഇന്നലത്തെ താരം. 10 സ്വർണവും 12 വെള്ളിയും 13 വെങ്കലുമടക്കം 35 മെഡൽ നേടിക്കഴിഞ്ഞ ഇന്ത്യ ചൈന (155), ഇറാൻ (44), ഉസ്ബക്കിസ്ഥാൻ (38) എന്നീ രാജ്യങ്ങൾക്കു പിന്നിൽ നാലാം സ്ഥാനത്താണ്.
കോട്ടയം ∙ ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ സ്വപ്ന വിജയം നേടി ഉണ്ണി രേണു. ഹൈജംപിൽ വെങ്കല മെഡൽ നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ച് ട്വിറ്ററിൽ കുറിപ്പെഴുതി. ആർപ്പൂക്കര പനമ്പാലം അങ്ങാടി തെക്കേടത്ത് ഉണ്ണി രേണു മെക്സിക്കോയിലെ മോൺടുറേയിൽ കഴിഞ്ഞ വർഷം നടന്ന ലോക പാരാ അത്ലറ്റിക്
Results 1-10 of 239