Activate your premium subscription today
അബുദാബി/ പാരിസ് ∙ 2024 ലെ പാരിസ് ഒളിംപിക്സിൽ അറബ് അത്ലറ്റുകൾ നേടിയത് ആകെ 17 മെഡലുകൾ. ബഹ്റൈൻ,ഖത്തർ, അൾജീരിയ, ഈജിപ്ത്, തുനീഷ്യ, മൊറോക്കോ, ജോർദാൻ, എന്നിവയാണ് മെഡൽ പട്ടികയിലെ രാജ്യങ്ങൾ. നാല് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി ബഹ്റൈനാണ് ഏറ്റവും കൂടുതൽ മെഡലുകൾ നേടിയത്. മൂന്ന് സ്വർണവും ഒരു
പാരിസ്∙ ഒളിംപിക്സിലെ വേഗചാംപ്യനായുള്ള യുഎസിന്റെ 20 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഇന്ത്യൻ സമയം ഇന്നു പുലർച്ചെ നോഹ ലൈൽസിന്റെ മിന്നൽക്കുതിപ്പ് സ്വർണത്തിലേക്കെത്തിയത്. മില്ലി സെക്കൻഡുകൾ ഫലം നിശ്ചയിച്ച പുരുഷ 100 മീറ്റർ ഫൈനലിൽ നോഹ ലൈൽസ് (9.784 സെക്കൻഡ്) ജമൈക്കയുടെ കിഷെയ്ൻ തോംപ്സനെ പിന്തള്ളിയത്
ഇത് ഇന്ത്യയ്ക്ക് എന്നോ ലഭിക്കേണ്ട മെഡലായിരുന്നു. എന്നാൽ ആ മെഡലിലേക്ക് എത്താൻ 12 വർഷം കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. ഒളിംപിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ എന്ന നേട്ടം കൈവരിക്കുമ്പോൾ ഇരുപത്തിരണ്ടു വയസ്സേ ആയിട്ടുള്ളൂ മനു ഭാകറിന്. ഇനിയും എത്രയെത്ര പോഡിയങ്ങള്‍ ആ വിജയത്തിന്റെ സ്വർണത്തിളക്കത്തിനായി കാത്തിരിക്കുന്നു. മൂന്ന് വർഷം മുൻപ് മനു ഭാകർ തന്റെ കന്നി ഒളിംപിക്സിൽ നിന്ന് വെറുംകൈയോടെയും കണ്ണീരോടെയുമാണ് മടങ്ങിയത്. ആ നഷ്ട ദിനങ്ങൾക്ക് മുകളിൽ ഇന്നവർ വിജയക്കൊടി നാട്ടിയിരിക്കുന്നു. ടോക്കിയോവിലെ തന്റെ കന്നി ഒളിംപിക്സിൽ മൂന്ന് ഇനങ്ങളിൽ മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആ നിരാശ തീർത്ത് 140 കോടി ജനങ്ങളുടെയും അഭിമാനമായി മാറിയിരിക്കുകയാണിന്ന് മനു. അചഞ്ചലമായ ശ്രദ്ധയുടെയും കൃത്യതയുടെയും പ്രകടനമാണ് ജൂലൈ 28ന് പാരിസിലെ ഷൂട്ടിങ് പോഡിയത്തിൽ ലോകം കണ്ടത്. 2021ൽ ടോക്കിയോയിലെ പരാജയം പാരിസിൽ വിജയമായി തിരുത്തിക്കുറിച്ചിരിക്കുന്നു മനു. ഒളിപിക്സ് തുടങ്ങി രണ്ടാം ദിവസം തന്നെ മെഡൽ നേടി വൻ തുടക്കവുമിട്ടിരിക്കുകയാണ് മനുവിലൂടെ ഇന്ത്യയും. മനുവിന്റെ ശാന്തമായ പ്രകടനവും സമ്മർദത്തിലും പതറാതെ പോരാടാനുള്ള ശേഷിയുമാണ് പാരിസിൽ കണ്ടത്. ഓരോ ഷോട്ടിലൂടെയും തന്റെ പേര് കായിക ചരിത്രത്തിൻ്റെ ഇടങ്ങളിൽ എഴുതിച്ചേർക്കുകയായിരുന്നു അവൾ. ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് രാജ്യാന്തര ഷൂട്ടിങ്ങിന്റെ നെറുകയിലേക്കുള്ള മനുവിന്റെ യാത്ര ഒട്ടേറെ പേർക്ക് പ്രചോദനം പകരുന്നതാണ്. ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ഗോറിയ ഗ്രാമത്തിൽ 2002 ഫെബ്രുവരി 18ന് ജനിച്ച മനു ഭാകർ ലോകത്തിലെ ഏറ്റവും മികച്ച ഷൂട്ടർമാരിൽ ഒരാളായി അതിവേഗമാണ് ഉയർന്നത്. 10 മീറ്റർ എയർ പിസ്റ്റളിലും 25 മീറ്റർ സ്പോർട്സ് പിസ്റ്റളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിശീലനം ഒടുവിൽ ഒളിംപിക് മെഡലിൽ എത്തിനിൽക്കുന്നു.
2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. എല്ലാ മേഖലയിലും ഇന്ത്യ ലോകശക്തിയായി മാറിക്കഴിഞ്ഞു,എങ്കിൽ കായികരംഗത്തും അതാകുന്നതിൽ എന്താണു കുഴപ്പം? – അനുരാഗ് ഠാക്കൂർ ഒരു ദിനപത്രത്തിലെ അഭിമുഖത്തിൽ വെളിപ്പെടുത്തി. 2036 ഒളിംപിക്സ് വേദിക്കായി ആദ്യ ഘട്ടത്തിൽ 10 നഗരങ്ങളെയാണ് പരിഗണിക്കുക.
അഫ്ഗാനിസ്ഥാന്റെ 26 വയസുള്ള വനിതാ അത് ലറ്റാണ് കീമിയ യൂസെഫി. 100 മീറ്റർ ഓട്ടക്കാരിയായ കീമിയ 2021 ജൂലൈയില്‍ ടോക്കിയോ ഒളിമ്പിക്സിനെത്തിയതാണ്. ഉദ്ഘാടനത്തിന് അഫ്ഗാന്റെ പതാകയും പിടിച്ചു. മല്‍സരത്തില്‍ അഫ്ഗാന്റെ ദേശിയ റെക്കോർഡ് തകർക്കുകയും ചെയ്തു. പക്ഷേ, ഇതിനിടെയില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം
ലണ്ടൻ ∙ ഒളിംപിക്സ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്കായി സ്വർണം നേടി ചരിത്രമെഴുതിയ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ലോക പ്രശസ്തമായ ലോറസ് കായിക പുരസ്കാരത്തിനുള്ള സാധ്യതാ പട്ടികയിൽ. ശ്രദ്ധേയമായ പ്രകടനം നടത്തിയതിനുള്ള ‘ബ്രേക്ക്ത്രൂ ഓഫ് ദി ഇയർ’ പട്ടികയിലാണു നീരജുള്ളത്. ഈ പട്ടികയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ
കൈവിട്ട ദൂരവും സമയവും അവസാന ലാപ്പിൽ ഓടിപ്പിടിക്കുന്ന അത്ലീറ്റിനെപ്പോലെയായിരുന്നു 2021. കോവിഡ് മൂലം 2020 ൽ നടക്കാതെ പോയ പല കായികമാമാങ്കങ്ങളും നടന്നത് ഈ വർഷമാണ്. അതുകൊണ്ടുതന്നെ 2021 ഒരു ‘സ്പോർട്ട് പായ്ക്ക്ഡ്’ വർഷം ആയിരുന്നു. അതിൽ ആക്ഷനും ഇമോഷനും ഒരു പോലെ ഇടകലർന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ
തിരുവനന്തപുരം∙ പ്രഥമ കേരള ഒളിംപിക്സിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയോടുള്ള ബഹുമാനാർഥം നീരജ് എന്നാണ് ഭാഗ്യ ചിഹ്നമായ മുയലിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഭാഗ്യചിഹ്നം പ്രകാശനം
ഭരണകക്ഷിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെതന്നെ (എൽഡിപി) പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫുമിയൊ കിഷിദ ജപ്പാന്റെ അടുത്ത പ്രധാനമന്ത്രിയാവുകയാണ്. ജപ്പാന്റെ നൂറാമത്തെ പ്രധാനമന്ത്രിയാണ് കിഷിഡ. 99ൽ വച്ച് ഔട്ടായി സെഞ്ചുറി നഷ്ടപ്പെട്ട ബാറ്ററുടെ അവസ്ഥയിൽ സുഗയും!....Yoshihide Suga
Results 1-10 of 378