Activate your premium subscription today
അബുദാബി ∙ അബുദാബി ചെസ് ക്ലബ്ബുമായി ചേർന്ന് ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച ഐഐസി ഇന്റർനാഷനൽ ചെസ് ടൂർണമെന്റിലെ ഓപ്പൺ വിഭാഗത്തിൽ ഡിമക്ലിങ് ഒലിവറും (ഫിലിപ്പീൻസ്) അണ്ടർ-16 വിഭാഗത്തിൽ സഫിൻ സറഫുല്ലാ ഖാനും (ഇന്ത്യൻ) ജേതാക്കളായി.
ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ അർജുൻ എരിഗെയ്സി ലോക ചെസ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി. ചെന്നൈ ഗ്രാന്റ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ റഷ്യൻ താരം അലക്സി സരാനയെ തോൽപിച്ചതാണ് അർജുന് നേട്ടമായത്. നോർവേയുടെ മാഗ്നസ് കാൾസനാണ് റാങ്കിങ്ങിൽ ഒന്നാമത്. ഇരുപത്തിയൊന്നുകാരനായ അർജുന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്.
അബുദാബി ∙ അബുദാബി ചെസ് ക്ലബ്ബുമായി ചേർന്ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററർ സംഘടിപ്പിക്കുന്ന രണ്ടാമത് ഐഐസി ഇന്റർനാഷനൽ ചെസ് ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ന്യൂഡൽഹി ∙ വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ഇലോ റേറ്റിങ്ങിൽ 2800 എന്ന കടമ്പ മറികടക്കുന്ന ഇന്ത്യക്കാരനായി അർജുൻ എരിഗെയ്സി. സെർബിയയിൽ നടക്കുന്ന യൂറോപ്യൻ ചെസ് ക്ലബ് കപ്പിന്റെ അഞ്ചാം റൗണ്ടിൽ റഷ്യൻ താരം ദിമിത്രി ആൻഡ്രെയ്കിനെ തോൽപിച്ചതോടെയാണ് അർജുൻ ലൈവ് ചെസ് റേറ്റിങ്ങിൽ (2802.1) ഈ നേട്ടം കൈവരിച്ചത്.
ന്യൂഡൽഹി ∙ ലോക ചെസ് ഒളിംപ്യാഡിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയൊരുക്കിയ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കാൻ വിദിത് ഗുജറാത്തി എത്തിയത് അസെർബൈജാനിലെ ടൂർണമെന്റ് ഒഴിവാക്കി.
പതിനൊന്നാം നൂറ്റാണ്ടിൽ ഹംഗറി രാജ്യം രൂപപ്പെടുന്നതിനു വളരെമുൻപ്, ഇൻഡോ–യൂറോപ്യൻ പാരമ്പര്യമുള്ള കെൽറ്റ് ജനത ബുഡാപെസ്റ്റ് നഗരത്തിൽ അധിവസിച്ചിരുന്നു എന്നാണു ചരിത്രം. പുരാതനമായ ചതുരംഗത്തിന്റെ ജന്മനാട്ടിൽ നിന്നുവന്നവർ അതേ നഗരത്തെ കളിമികവുകൊണ്ടു കീഴടക്കി എന്നതു പുതുചരിത്രമാകുകയാണ്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടന്ന 45–ാം ലോക ചെസ് ഒളിംപ്യാഡിൽ ഓപ്പൺ, വനിതാവിഭാഗങ്ങളിൽ സ്വർണം നേടി ഇന്ത്യ ലോകജേതാക്കളാവുമ്പോൾ നമ്മുടെ കായികരംഗത്തെ സുവർണലിപികളിൽ അടയാളപ്പെടുത്തുന്ന മനോഹരവിജയമായി അതു മാറുന്നു.
1912. ഇന്നത്തെ പോളണ്ടിലുള്ള ബ്രസ്ലാവിൽ റഷ്യൻ ചെസ് മാസ്റ്ററായ സ്റ്റെഫാൻ ലെവിറ്റ്സ്കിയെ നേരിടുകയായിരുന്നു യുഎസ് ചെസ് ചാംപ്യനായ ഫ്രാങ്ക് മാർഷൽ. ലെവിറ്റ്സികിയെ തോൽപിച്ച മാർഷലിന്റെ ‘ക്വീൻ സാക്രിഫൈസ്’ കണ്ട് കാണികൾ ചെസ് ബോർഡിലേക്ക് സ്വർണനാണയങ്ങളെറിഞ്ഞു എന്നാണു കഥ. കളിയും കാലവും മാറിയെങ്കിലും മറ്റൊരർഥത്തിൽ ചെസ് ബോർഡിൽനിന്ന് സ്വർണംവാരുകയാണ് ഇന്ത്യൻ ടീമുകൾ. ലോക ചെസ് ഒളിംപ്യാഡിൽ ഓപ്പൺ, വനിതാ വിഭാഗങ്ങളിലായി ഇരട്ട സ്വർണം, വ്യക്തിഗത ബോർഡുകളിൽ നാലു സ്വർണം– അവിസ്മരണീയ നേട്ടത്തോടെയാണ് ബുഡാപെസ്റ്റ് ഒളിംപ്യാഡിൽനിന്ന് ഇന്ത്യയുടെ മടക്കം. പ്രതാപകാലത്തെ സോവിയറ്റ് യൂണിയന്റെ ചെസ് പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ത്യയുടെ നേട്ടം. 1980 മുതൽ 86 വരെ സോവിയറ്റ് യൂണിയനും 2018ൽ ചൈനയും മാത്രമേ ഒളിംപ്യാഡ് ഡബിൾ നേടിയിട്ടൂള്ളൂ.
റോപ്പിൽ ആഞ്ഞടിച്ച ‘ബോറിസ്’ കൊടുങ്കാറ്റ് ഡാന്യൂബ് നദിയിൽ തീർത്ത പ്രളയം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ പാർലമെന്റിന്റെ പടവുകൾ വരെ എത്തിയ സമയം. ആ കൊടുങ്കാറ്റിനും പക്ഷേ, പോകും വഴിയെല്ലാം പ്രകമ്പനങ്ങൾ തീർത്ത് ഒറ്റ സ്റ്റേഷനിലും നിർത്താതെ കുതിച്ച ആ തീവണ്ടിയെ തടയാനായില്ല. ഇന്ത്യൻ ടീമെന്ന ആ സൂപ്പർ ഫാസ്റ്റ് ട്രെയിൻ ഒടുവിൽ ലോക ചെസ് ഒളിംപ്യാഡിൽ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു.
ബുഡാപെസ്റ്റ്(ഹംഗറി)∙ ലോക ചെസ് ഒളിംപ്യാഡിൽ ചരിത്രമെഴുതി ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. ഹംഗറിയിൽ നടക്കുന്ന ചെസ് ഒളിംപ്യാഡിൽ ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമാണ് ഇന്ത്യ സ്വർണം നേടിയത്. ഇന്ന് നടന്ന ആവേശപ്പോരാട്ടത്തിൽ അവസാന റൗണ്ടിൽ സ്ലൊവേനിയയെ തോൽപ്പിച്ചാണ് ഓപ്പൺ വിഭാഗത്തിൽ ഇന്ത്യയുടെ സ്വർണനേട്ടം. പിന്നാലെ വനിതാ വിഭാഗത്തിൽ അവസാന റൗണ്ടിൽ അസർബൈജാനെ തോൽപ്പിച്ചും സ്വർണം നേടി.
ബുഡാപെസ്റ്റ്(ഹംഗറി)∙ ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയുടെ ചരിത്ര നേട്ടം ഒരു സമനില മാത്രം അകലെ. ഓപ്പൺ വിഭാഗം പത്താം റൗണ്ടിൽ ഇന്ത്യ ടോപ് സീഡായ യുഎസിനെ അട്ടിമറിച്ചു (2.5–1.5). ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ, വെസ്ലി സോയോടു തോറ്റെങ്കിലും ലോക രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് ഡി.ഗുകേഷും ഡൊമിനിഗസ് പെരെസ് ലിനിയറിനെ തോൽപിച്ച് അർജുൻ എരിഗാസിയും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. വിദിത് ഗുജറാത്തി–ലെവൻ അരോണിയൻ മത്സരം സമനിലയായി.
Results 1-10 of 279