Activate your premium subscription today
ലൗഡർഹിൽ∙ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– കാനഡ മത്സരം മഴ കാരണം വൈകുന്നു. ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കു തുടങ്ങേണ്ട മത്സരം മഴ കാരണം ടോസ് പോലും ഇടാന്‍ സാധിച്ചിട്ടില്ല. രാത്രി ഒൻപതു മണിക്കാണ് അടുത്ത ഗ്രൗണ്ട് പരിശോധന. മഴ തോര്‍ന്നെങ്കിലും ഗ്രൗണ്ടിൽ ഈർപ്പം ഉള്ളതിനാലാണു കളി തുടങ്ങാൻ സാധിക്കാത്തത്.
ലോഡർഹിൽ ∙ ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നതിനു മുൻപ് ഒരു സന്നാഹ മത്സരം മാത്രം കളിക്കാനുള്ള അവസരമേ ടീം ഇന്ത്യയ്ക്ക് ലഭിച്ചുള്ളൂ. ആ പോരായ്മ മറികടന്ന്, സൂപ്പർ 8ന് ഒരുങ്ങാനുള്ള ‘സന്നാഹ മത്സരത്തിനായി’ ഇന്ത്യ ഇന്ന് കാനഡയ്ക്കെതിരെ ഇറങ്ങും. ആദ്യ 3 മത്സരങ്ങളും ജയിച്ച് സൂപ്പർ 8 ഉറപ്പിച്ച ഇന്ത്യയ്ക്ക് ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള അവസാന അവസരമാണ് കാനഡയ്ക്കെതിരായ പോരാട്ടം. മറുവശത്ത് ആദ്യ 3 മത്സരങ്ങളിൽ നിന്ന് 2 പോയിന്റ് മാത്രമുള്ള കാനഡയുടെ സൂപ്പർ 8 സാധ്യതകൾ അസ്തമിച്ചുകഴിഞ്ഞു. ഫ്ലോറിഡയിലെ ലോഡർഹിൽ സെൻട്രൽ ബ്രൊവാഡ് സ്റ്റേഡിയത്തിലാണ് മത്സരം. ടൂർണമെന്റിൽ ഇതാദ്യമായാണ് ഇന്ത്യ ഫ്ലോറിഡയിൽ കളിക്കുന്നത്. രാത്രി 8 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.
ന്യൂയോർക്ക് ∙ ട്വന്റി20 ലോകകപ്പിൽ ‘നിലനിൽപിന്റെ’ പോരാട്ടത്തിൽ പാക്കിസ്ഥാൻ ഇന്ന് കാനഡയ്ക്കെതിരെ ഇറങ്ങും. ഗ്രൂപ്പ് എയിൽ നിന്ന് സൂപ്പർ 8 സാധ്യത നിലനിർത്താൻ ഇരുടീമുകൾക്കും ജയം ആവശ്യമാണ്. ഇന്ത്യ– പാക്ക് മത്സരത്തിന് വേദിയായ നാസ കൗണ്ടി
ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്നലെ ഏറ്റുമുട്ടിയത് യുഎസും കാനഡയും തമ്മിലായിരുന്നെങ്കിലും ഗ്രൗണ്ടിലിറങ്ങിയത് 10 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ലോകകപ്പിലെ അരങ്ങേറ്റ മത്സരം കളിച്ച യുഎസിന്റെ പ്ലേയിങ് ഇലവനിൽ 6 രാജ്യങ്ങളിൽ ജനിച്ച താരങ്ങളുണ്ടായിരുന്നെങ്കിൽ കാനഡ ടീമിൽ കാനഡയിൽ ജനിച്ചവരായി ആരുമുണ്ടായിരുന്നില്ല. 2 രാജ്യങ്ങളുടെയും പ്ലേയിങ് ഇലവനുകളിലായി 7 ഇന്ത്യൻ വംശജർ ഒൻപതാം ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിനുണ്ടായിരുന്നു.
ഡാലസ്∙ ട്വന്റി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കാനഡയെ തകർത്ത് ആതിഥേയരായ യുഎസിന് ഉജ്വല വിജയം. ഏഴു വിക്കറ്റ് വിജയമാണ് മത്സരത്തിൽ യുഎസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത കാനഡ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യത്തിലേക്ക് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 14 പന്തുകൾ ബാക്കിനിൽക്കെ യുഎസ് എത്തി.
Results 1-5