Activate your premium subscription today
വയനാട് കൽപറ്റ സ്വദേശിനി വി.ജെ.ജോഷിതയിലൂടെ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ (ഡബ്ല്യുപിഎൽ) വീണ്ടും മലയാളിത്തിളക്കം. ഡബ്ല്യുപിഎൽ മൂന്നാം സീസണു മുന്നോടിയായി ഇന്നലെ നടന്ന മിനി താരലേലത്തിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ജോഷിതയെ 10 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചു. ഇതോടെ വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിൽ മലയാളി പ്രാതിനിധ്യം നാലായി. ആശ ശോഭന (ബെംഗളൂരു), മിന്നു മണി (ഡൽഹി), സജന സജീവൻ (മുംബൈ) എന്നിവരെ അതതു ടീമുകൾ ലേലത്തിനു മുൻപേ നിലനിർത്തിയിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിലെ കോടിക്കിലുക്കത്തിനിടെ പഠനം തുടരുകയാണെന്നു വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടേഷ് അയ്യർ. കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ 23.75 കോടി രൂപയ്ക്കാണ് വെങ്കടേഷ് അയ്യരെ കൊൽക്കത്ത സ്വന്തമാക്കിയത്. 20 ലക്ഷം രൂപ വിലയുണ്ടായിരുന്ന വെങ്കടേഷ്, ഏതാനും സീസണുകൾ കൊണ്ട് ഐപിഎല്ലിലെ തന്നെ വിലയേറിയ താരങ്ങളിലൊരാളായി മാറി.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആന്ധ്രപ്രദേശിനെ തോൽപിച്ച് ക്വാർട്ടറിൽ കടന്ന് ഭുവനേശ്വർ കുമാർ നയിക്കുന്ന ഉത്തര്‍പ്രദേശ്. ആന്ധ്ര ഉയര്‍ത്തിയ 157 റൺസ് വിജയലക്ഷ്യത്തിലേക്ക് ആറു പന്തുകള്‍ ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ യുപി എത്തുകയായിരുന്നു. ക്വാർട്ടറിൽ ഡൽഹിയാണ് ഉത്തര്‍പ്രദേശിന്റെ എതിരാളികൾ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ
സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം തുടർന്ന് ഗുജറാത്ത് ബാറ്റർ ഉർവിൽ പട്ടേൽ. ഉത്തരാഖണ്ഡിനെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഉർവിൽ സെഞ്ചറി നേടി. ടൂര്‍ണമെന്റിൽ ആറു ദിവസത്തിനിടെ താരത്തിന്റെ രണ്ടാമത്തെ സെഞ്ചറിയാണിത്. ഉത്തരാഖണ്ഡിനെതിരെ 36 പന്തുകളിൽനിന്നായിരുന്നു താരം 100 പിന്നിട്ടത്. ഇതോടെ 40 ൽ താഴെ പന്തുകളിൽ രണ്ട് ട്വന്റി20 സെഞ്ചറികൾ
ദുബായ്∙ അണ്ടർ 19 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിൽ തിളങ്ങാനാകാതെ ഇന്ത്യയുടെ 13 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശി. ഐപിഎൽ മെഗാലേലത്തിൽ കൗമാരതാരത്തെ 1.1 കോടി രൂപയ്ക്ക് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ അനുഭവ സമ്പത്തുള്ള താരങ്ങൾ വരെ ‘അൺസോള്‍ഡ്’
ഐപിഎൽ മെഗാലേലത്തിൽ ബംഗ്ലദേശ് താരങ്ങളെ ഒരു ഫ്രാഞ്ചൈസിയും വാങ്ങാത്തതിൽ പ്രതികരിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ നസ്മുൽ ആബെദിന്‍ ഫഹിം. താര ലേലത്തിൽ പങ്കെടുത്തെങ്കിലും പേസർ മുസ്തഫിസുർ റഹ്മാനുൾപ്പടെയുള്ള താരങ്ങളെയൊന്നും ഒരു ഫ്രാഞ്ചൈസിക്കും ആവശ്യമുണ്ടായിരുന്നില്ല. ബംഗ്ലദേശ് താരങ്ങളെ കളിപ്പിക്കണമെന്ന് ടീമുകളോടു പറയാൻ സാധിക്കില്ലെന്ന് നസ്മുൽ ആബെദിന്‍ ഫഹിം ഒരു രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു.
Results 1-6 of 33