Activate your premium subscription today
കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ സീസണിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വെറ്ററൻ താരം അജിൻക്യ രഹാനെ നയിക്കുമെന്ന് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന രഹാനെയെ 1.5 കോടി രൂപയ്ക്കാണ് താരലേലത്തിലൂടെ കൊൽക്കത്ത സ്വന്തമാക്കിയത്. ട്വന്റി20 ഫോർമാറ്റിൽ നിലനിൽപ്പു
‘ടീമിന്റെ ആവശ്യം അറിഞ്ഞു കളിക്കുകയാണ് പ്രധാനം. പിഴവുകൾ അറിഞ്ഞ് തിരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ് എന്റേത്. വിമർശനങ്ങളിൽ തളരാറില്ല. കളിയിൽ ശ്രദ്ധിച്ചു മുന്നേറാനാണ് എനിക്കിഷ്ടം,’ – കരിയറിൽ ഉടനീളം വിമർശകരുടെയും ആരാധകരുടെയും പ്രവചനങ്ങളും പ്രതീക്ഷകളും വകവയ്ക്കാതെ ബാറ്റ് വീശിയിട്ടുള്ള ഋഷഭ് ‘പന്തിന്റെ’ വാക്കുകളാണിത്. ഐപിഎൽ താരലേലത്തിലെ റെക്കോർഡ് തുകയുടെ തലക്കനവും പേറി പുതിയ സീസണിനായി പുതിയ തട്ടകത്തിലേക്ക് ചേക്കേറുകയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ ഭാവി ‘നായകൻ’. 27–ാം വയസ്സിൽ 27 കോടി തിളക്കം. സമപ്രായക്കാരായ ഓരോ ഇന്ത്യക്കാരനും തെല്ലൊരു അസൂയ നിറയ്ക്കുന്ന നേട്ടം. എന്നാൽ, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പന്തിനെ തേടിയെത്തിയതല്ല ഈ നേട്ടങ്ങളൊന്നും. ഒരു പക്ഷേ ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറ്റൊരു കളിക്കാരനും അവകാശപ്പെടാനില്ലാത്ത കനൽവഴികള് താണ്ടിയാണ് പന്ത് ഇന്ന് ഇന്ത്യന് കുട്ടിക്രിക്കറ്റിലെ മഹാ‘കോടിപതി’ ആയി
മുംബൈ∙ ഐപിഎൽ താരലേലത്തിൽ വാങ്ങാൻ ആളില്ലാതെ ‘അൺസോൾഡ്’ ആയതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളിൽ പ്രതികരണവുമായി ഇന്ത്യൻ താരം പൃഥ്വി ഷാ. എന്തു തെറ്റു ചെയ്തിട്ടാണ് എല്ലാവരും തന്നെ ട്രോളുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പൃഥ്വി ഷാ പ്രതികരിച്ചു. എല്ലാവരും തന്നെ ശ്രദ്ധിക്കുന്നതുകൊണ്ടാണ്
ഇൻഡോർ∙ മെഗാ താരലേലത്തിൽ വാങ്ങാതെ ‘കണ്ണടച്ച’ ഐപിഎൽ ടീമുകളുടെ ‘മുഖമടച്ച്’ കിട്ടിയ അടി – ട്വന്റി20 ക്രിക്കറ്റിൽ പുതുചരിത്രമെഴുതി തകർത്തടിച്ച് സെഞ്ചറി നേടിയ ഗുജറാത്ത് താരം ഉർവിൽ പട്ടേലിന്റെ പ്രകടനത്തെ ഇങ്ങനെയല്ലാതെ എങ്ങനെ വിശേഷിപ്പിക്കും! സൗദിയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ താരലേലത്തിൽ ‘അൺസോൾഡ്’ ആയിരുന്ന
മുംബൈ∙ ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്താനുള്ള അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ശ്രമങ്ങളുമായി സഹകരിക്കാത്തതിനാൽ വധഭീഷണിയുണ്ടായെന്നും, അതിനാലാണ് ഇന്ത്യ വിട്ടതെന്നും വെളിപ്പെടുത്തി ഐപിഎലിന്റെ സ്ഥാപകനായ ലളിത് മോദി. രാജ് ഷമാനിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് ലളിത് മോദിയുടെ
മുംബൈ∙ 2022ലെ ഐപിഎൽ മെഗാ താരലേലത്തിൽ 10.75 കോടി രൂപ ലഭിച്ച പേസ് ബോളിങ് ഓൾറൗണ്ടർ. അന്ന് വൻതുക ലേലത്തിൽ സ്വന്തമാക്കി വാർത്തകളിൽ നിറഞ്ഞുനിന്ന അതേ താരം, രണ്ടു വർഷങ്ങൾക്കിപ്പുറം ആരും വാങ്ങാനില്ലാതെ ‘അൺസോൾഡ്’ പട്ടികയിൽ. ഇത് ഷാർദുൽ താക്കൂർ എന്ന ഒരു താരത്തിന്റെ മാത്രം കഥയല്ല. ഐപിഎലിൽ ഒരുകാലത്ത് മുടിചൂടാ
കോട്ടയം∙ സൂപ്പർതാരങ്ങളുടെ മാസ് മസാല സിനിമകളിൽ ക്ലൈമാക്സ് രംഗത്ത് ഗസ്റ്റ് റോളിൽ അപ്രതീക്ഷിത ‘എൻട്രി’ നടത്തി കയ്യടി നേടുന്ന ചില താരങ്ങളില്ലേ? അത്തരമൊരു അപ്രതീക്ഷിത ‘എൻട്രി’യിലൂടെ കേരള ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും ഒറ്റ ദിവസം കൊണ്ട് ചർച്ചയായ ഒരു പേരുണ്ട്; വിഘ്നേഷ് പുത്തൂർ. രണ്ടു ദിവസമായി സൗദിയിലെ ജിദ്ദയിൽ നടന്നുവന്ന ഐപിഎൽ താരലേലം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ സമകാലിക ക്രിക്കറ്റിലെ മിന്നും താരങ്ങൾ നിറഞ്ഞുനിന്ന ലേലമേശയിലേക്ക് എത്തിയ പേര്.
മുംബൈ∙ ഐപിഎൽ താരലേലത്തിൽ രാജസ്ഥാൻ റോയൽസിന്റെ പ്രകടനം എങ്ങനെയുണ്ട്? ഐപിഎൽ പ്രഥമ സീസണിൽ ഇതിഹാസ താരം ഷെയ്ൻ വോൺ ടീമിന് കിരീടം നേടിക്കൊടുത്തതിനു ശേഷം കടുത്ത കിരീട വരൾച്ച നേരിടുന്ന രാജസ്ഥാന്, ഇത്തവണ രണ്ടാം കിരീടം സമ്മാനിക്കാൻ മലയാളി താരം സഞ്ജു സാംസണിന് സാധിക്കുമോ? അതിനുള്ള ‘വക’ രാജസ്ഥാന്റെ പുതിയ
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മെഗാ താരലേലം സൗദിയിലെ ജിദ്ദയിൽ നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, താരലേലത്തിലെ ശ്രദ്ധേയ സാന്നിധ്യങ്ങളിലൊരാളായ ഇന്ത്യൻ താരത്തിന് വൻ തിരിച്ചടി. ഇന്ത്യൻ ദേശീയ ടീമിൽ ഉൾപ്പെടെ അംഗമായിരുന്ന ദീപക് ഹൂഡയെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സംശയാസ്പദമായ ബോളിങ് ആക്ഷനുള്ളവരുടെ പട്ടികയിൽ പെടുത്തിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൂഡയെ ബോളിങ്ങിൽനിന്ന് ബിസിസിഐ വിലക്കിയേക്കുമെന്നാണ് വിവരം.
ഡൽഹി∙ ഇന്ത്യൻ താരം ശിഖർ ധവാനെ സൺറൈസേഴ്സ് ഹൈദരാബാദിൽനിന്ന് ഡൽഹി ക്യാപിറ്റൽസിൽ എത്തിക്കാനുള്ള സൗരവ് ഗാംഗുലിയുടെ നീക്കങ്ങളെ, മുൻ ഓസീസ് താരം കൂടിയായ മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ് തടയാൻ ശ്രമിച്ചതായി മുഹമ്മദ് കൈഫിന്റെ വെളിപ്പെടുത്തൽ. ധവാന്റെ കാലം കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അന്ന് ഹൈദരാബാദ്
Results 1-10 of 33