Activate your premium subscription today
തിരുവനന്തപുരം∙ ഒറ്റ ദിവസം രണ്ടു സെഞ്ചറിയുമായി കേരള ക്രിക്കറ്റ് ലീഗിന് (കെസിഎൽ) ഹാപ്പി ഓണം. ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനായി ക്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് സെഞ്ചറി (103) നേടിയതെങ്കിൽ, രണ്ടാം മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ഓപ്പണർ ആനന്ദ് കൃഷ്ണൻ സെഞ്ചറി നേടി. ആനന്ദിന്റെ തകർപ്പൻ സെഞ്ചറിക്കരുത്തിൽ ആലപ്പി റിപ്പിൾസിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സ് തകർപ്പൻ വിജയം സ്വന്തമാക്കി.
തിരുവനന്തപുരം∙ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റൺമഴ പെയ്യിച്ച് വിസ്മയം സൃഷ്ടിച്ചതിന്റെ തൊട്ടടുത്ത ദിവസം, റൺവരൾച്ച കൊണ്ടും ശ്രദ്ധേയമായി തൃശൂർ ടൈറ്റൻസിന്റെ മത്സരം. കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായ മത്സരത്തിൽ കടുത്ത റൺദാരിദ്ര്യം നേരിട്ടെങ്കിലും, 85 റൺസിന്റെ താരതമ്യേന ദുർബലമായ വിജയലക്ഷ്യം അവർ 13 പന്തും നാലു വിക്കറ്റും ബാക്കിയാക്കി മറികടന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് 17 ഓവറിൽ 84 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ തൃശൂർ വിറച്ചെങ്കിലും 13 പന്തു ബാക്കിയാക്കി അവർ ലക്ഷ്യത്തിലെത്തി.
തിരുവനന്തപുരം∙ സല്മാന് നിസാറിന്റെ ബാറ്റിങ് മികവില്‍ കേരളാ ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരേ മൂന്നു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി. 170 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് 19.5-ാം ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ വിജയം
തിരുവനന്തപുരം∙ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങി ക്യാപ്റ്റൻ തന്നെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ട്രിവാൻഡ്രം റോയൽസിന് രാജകീയ വിജയം. കൊച്ചി ബ്ലൂ ടൈഗേഴ്സ് മുന്നിൽ വച്ച 132 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് റോയൽസ് മറികടന്നത്. 50 റൺസുമായി ക്യാപ്റ്റൻ അബ്ദുൽ ബാസിത് പുറത്താകാതെ നിന്നു. നേരത്തേ കൊച്ചിയുടെ കരുത്തുറ്റ
തിരുവനന്തപുരം∙ കേരളാ ക്രിക്കറ്റ് ലീഗിന്റെ എട്ടാംദിവസത്തെ ആദ്യ മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് അഞ്ച് വിക്കറ്റ് ജയം. കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉയർത്തിയ 132 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ട്രിവാന്‍ഡ്രം മറികടന്നു. ട്രിവാന്‍ഡ്രത്തിനു വേണ്ടി ക്യാപ്റ്റന്‍ അബ്ദുൽ ബാസിത് പുറത്താവാതെ നേടിയ 50 റണ്‍സ് വിജയത്തിൽ നിർണായകമായി. അബ്ദുൽ ബാസിതാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
തിരുവനന്തപുരം∙ കേരളാ ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തകർത്ത് തൃശൂർ ടൈറ്റൻസ്. ഏഴു വിക്കറ്റ് വിജയമാണ് തൃശൂർ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി നാലു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. വിജെഡി നിയമപ്രകാരം 16 ഓവറില്‍ തൃശൂരിന്റെ വിജയ ലക്ഷ്യം 136 ആക്കി പുനഃക്രമീകരിക്കുകയായിരുന്നു. 15
തിരുവനന്തപുരം∙ ഏരീസ് കൊല്ലം സെയ്ലേഴ്സിന് കേരള ക്രിക്കറ്റ് ലീഗിൽ ആദ്യ തോൽവി. തുടർച്ചയായ നാലാം വിജയം തേടി ഇറങ്ങിയ കൊല്ലത്തെ കൊച്ചി ബ്ലൂ ടൈഗേഴ്സ് 18 റൺസിനാണു തകർത്തത്. ആദ്യം ബാറ്റു ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊല്ലത്തിന് 18.1 ഓവറിൽ 129
തിരുവനന്തപുരം∙ തുടർച്ചയായി രണ്ടു മത്സരങ്ങൾ തോറ്റ, കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഇതുവരെ ഒരു ജയം പോലും നേടാനാകാത്ത ഏക ടീം എന്ന നാണക്കേട് ഒറ്റ മത്സരം കൊണ്ട് തിരുത്തിയെഴുതി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് തകർപ്പൻ തുടക്കം കുറിച്ച ആലപ്പി റിപ്പിൾസിനെതിരെ കൂറ്റൻ വിജയവുമായി ബ്ലൂ ടൈഗേഴ്സ് ഇതാദ്യമായി വിജയവഴിയിൽ. കെസിഎലിൽ ഇതുവരെ പിറന്ന ഉയർന്ന സ്കോർ, റൺ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം എന്നീ റെക്കോർഡുകളുടെ അകമ്പടിയോടെയാണ് ബ്ലൂ ടൈഗേഴ്സിന്റെ വിജയക്കുതിപ്പ്.
Results 1-8