Activate your premium subscription today
ഹൈദരാബാദ് ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെ കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ 20 കോടി രൂപയുടെ തിരിമറിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. നിയമവിദഗ്ധർക്കൊപ്പമാണ് അസ്ഹറുദ്ദീൻ ചോദ്യം ചെയ്യലിനെത്തിയത്.
ഹൈദരാബാദ് ∙ തെലങ്കാനയിലെ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ കോൺഗ്രസിന്റെ താരപ്രചാരകനായിരുന്ന മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ ജൂബിലി ഹിൽസിൽ ബിആർഎസിന്റെ മഗന്തി ഗോപിനാഥിനോട് 16,337 വോട്ടുകൾക്കു പരാജയപ്പെട്ടു. ഇവിടെ നിന്ന് 2 തവണ ജയിച്ച വി.വിഷ്ണുവർധൻ റെഡ്ഡിയെന്ന പിവിആറിനെ ഒഴിവാക്കിയാണ് അസ്ഹറിനു സീറ്റ് നൽകിയത്. കോൺഗ്രസിന്റെ പഴയകാല നേതാവ് ജനാർദൻ റെഡ്ഡിയുടെ മകനാണ് പിവിആർ. 2009 ൽ 2.80 ലക്ഷം വോട്ടുകൾക്കു ജയിച്ച പിവിആർ തെലങ്കാന രൂപീകരണത്തിനു ശേഷമുള്ള 2 തിരഞ്ഞെടുപ്പിലും മഗന്തി ഗോപിനാഥിനോടു തോറ്റു. യുപിയിലെ മൊറാദാബാദിൽ നിന്ന് 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച അസ്ഹറുദ്ദീൻ 2014ൽ രാജസ്ഥാനിലെ സവായ്മധോപ്പുർ മണ്ഡലത്തിൽ പരാജയപ്പെട്ടു.
അസ്ഹറുദീനെ കണ്ടാൽ ആദ്യം എന്തു ചോദിക്കും? തിരഞ്ഞെടുപ്പു പ്രചാരണവേദിയിലാണെങ്കിലും ലോകകപ്പിലെ ഇന്ത്യൻ പ്രകടനത്തെക്കുറിച്ചു ചോദിക്കാതെ എങ്ങനെ? മുഹമ്മദ് അസ്ഹറുദ്ദീനെ പണ്ടു കളിക്കളത്തിൽ കണ്ടിട്ടുള്ളവർക്കറിയാം, ജയിച്ചാലും തോറ്റാലും ‘ബോയ്സ് പ്ലേയ്ഡ് വെൽ’ എന്നു പറഞ്ഞേ അസ്ഹറുദ്ദീൻ തുടങ്ങൂ. പുതിയ താരങ്ങളുടെ പ്രകടനത്തെക്കുറിച്ചും അതു തന്നെ ഉത്തരം. ‘ഐ ആം വെരി ഹാപ്പി’ എന്ന ഭാവം. സ്വന്തം തട്ടകമായ ഹൈദരാബാദിലെ ജൂബിലി ഹിൽസ് മണ്ഡലത്തിൽ കാര്യങ്ങൾ അത്ര ഹാപ്പിയല്ലെന്നു മനസ്സിലാക്കിയാകണം ക്യാപ്റ്റന്റെ അടവുകൾ അസ്ഹറുദ്ദീനും പയറ്റുകയാണ്. കൊച്ചുവെളുപ്പാൻകാലത്തു ‘പിജിആർ’ അമ്പലത്തിൽ അദ്ദേഹം തൊഴുകൈകളുമായി വന്നതു മുന്നിൽനിന്നു കളിക്കാനാണ്.
ന്യൂഡൽഹി ∙ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ മത്സരിക്കും. പിസിസി വർക്കിങ് പ്രസിഡന്റായ അസ്ഹറുദ്ദീൻ ആവശ്യപ്പെട്ട ജൂബിലി ഹിൽസ് മണ്ഡലം തന്നെയാണു നൽകിയത്. സെക്കന്തരാബാദ് കന്റോൺമെന്റിൽ വിപ്ലവകവി ഗദ്ദറിന്റെ മകൾ ജി.വി.വെണ്ണിലയ്ക്കു സീറ്റ് നൽകി. ഇതുൾപ്പെടെ 45 സീറ്റുകളിലേക്കു കൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജൂബിലി ഹിൽസ് സീറ്റ് മോഹിച്ച മുതിർന്ന നേതാവ് വി.വിഷ്ണുവർധൻ റെഡ്ഡിയെ മറ്റിടങ്ങളിലേക്കു പരിഗണിച്ചിട്ടില്ല.
ന്യൂഡൽഹി ∙ ലോകകപ്പ് ക്രിക്കറ്റ് ആവേശം ഇന്ത്യയിൽ പൊടിപൊടിക്കുമ്പോൾ, ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് അടക്കിവാണ മുഹമ്മദ് അസ്ഹറുദ്ദീൻ മറ്റൊരു കളത്തിലാണ്– തെലങ്കാനയിലെ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ കോൺഗ്രസിന്റെ താരപ്രചാരകനായി. എന്നാൽ, അസ്ഹറുദ്ദീന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിയുമോയെന്ന ധർമ സങ്കടത്തിലാണു കോൺഗ്രസ് ഹൈക്കമാൻഡ്.
ജയ്പുർ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. അസറുദ്ദീൻ ഉൾപ്പെടെ നാലു പേർ സഞ്ചരിച്ച കാർ രാജസ്ഥാനിലെ ജയ്പുരിനു സമീപം സവായ് മധോപുരിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. | Mohammad Azharuddin | Manorama News
ക്രിക്കറ്റ് പ്രേമികൾക്ക് എക്കാലവും ഓർമയിൽ സൂക്ഷിക്കാൻ ഒരുപിടി മികച്ച ഇന്നിങ്സുകൾ സമ്മാനിച്ച നായകനാണ് മുഹമ്മദ് അസ്ഹറുദ്ദീൻ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെക്നിക്കൽ ബാറ്റ്സ്മാൻ. സാങ്കേതികതയിൽ നൂറു ശതമാനം തികവ്. അസ്ഹറിന്റെ ‘റിസ്റ്റ് വർക്ക്’ അദ്ദേഹത്തെ വ്യത്യസ്തനായ ക്രിക്കറ്റ് താരമാക്കി. കരിയറിന്റെ അവസാന കാലത്ത് വിവാദങ്ങളുടെ കൊടുമുടിയിൽ. ഇതിനിടെ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളും താളപ്പിഴകളും ക്രിക്കറ്റ് കരിയറിനെപ്പോലും തകിടം മറിച്ചു. ക്രിക്കറ്റിനു പുറത്തായശേഷം രാഷ്ട്രീയക്കാരന്റെ കുപ്പായം അണിഞ്ഞു. എംപിയായി, കോൺഗ്രസ് നേതാവായി. ഇപ്പോൾ തെലങ്കാനയിലെ കോൺഗ്രസിന്റെ അമരത്താണ് അസ്ഹർ. ഒപ്പം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റും. ഇന്ന് (ഫെബ്രുവരി 8ന്) 60–ാം പിറന്നാൾ ആഘോഷിക്കുന്ന അസ്ഹറുദ്ദീനെക്കുറിച്ച്...
പത്തനംതിട്ട ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ചൊവ്വാഴ്ച വൈകിട്ട് ട്വിറ്ററിൽ ഒരു ചിത്രം പോസ്റ്റു ചെയ്തു. ഇങ്ങനെയൊരു അടിക്കുറിപ്പും: ‘ബ്രദർ കെ.എം. ജോസഫിനെ സന്ദർശിച്ചു. എന്റെ സ്കൂൾ കാലത്തെ ക്രിക്കറ്റ് മെന്ററായിരുന്നു അദ്ദേഹം.’ തന്റെ മാർഗനിർദേശകനെന്ന് അസ്ഹർ വിശേഷിപ്പിച്ച ബ്രദർ
ഹൈദരാബാദ്∙ ട്വന്റി20 ലോകകപ്പിൽ ന്യൂസീലൻഡിനോടു തോറ്റ് ഇന്ത്യയുടെ സെമി സാധ്യതകൾ ഏറെക്കുറെ അവസാനിച്ചതിനു പിന്നാലെ, വാർത്താ സമ്മേളനത്തിൽ തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കാൻ പേസ് ബോളർ ജസ്പ്രീത് ബുമ്രയെ അയച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ഇന്ത്യയുടെ തോൽവിയുമായി
ഹൈദരാബാദ് ∙ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെ സസ്പെൻഡ് ചെയ്തു. ബിസിസിഐ ഭരണഘടനയ്ക്കു വിരുദ്ധമായി ദുബായിൽ ഒരു ടി10 ക്രിക്കറ്റ് ടീമിൽ അസ്ഹർ പണംമുടക്കിയെന്നാണ് ആരോപണം. | Mohammad Azharuddin | Manorama News
Results 1-10 of 11