Activate your premium subscription today
ന്യൂഡൽഹി∙ ഇന്ത്യൻ താരം വിരാട് കോലിയും അഫ്ഗാനിസ്ഥാൻ താരം നവീനുൽ ഹഖും തമ്മിലുള്ള സൗഹൃദ നിമിഷമായിരുന്നു ലോകകപ്പ് മത്സരത്തിലെ ഹൈലൈറ്റ്. കഴിഞ്ഞ ഐപിഎൽ മത്സരത്തിനിടെ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ കോലിയും ലക്നൗ സൂപ്പർ ജയ്ന്റ്സ് താരമായ നവീനും കൊമ്പുകോർത്തിരുന്നു. അതിനു ശേഷം ഇന്നലെയാണ് ഇരുവരും
ധരംശാല∙ ഏകദിന ലോകകപ്പ് മത്സരത്തിനിടെയും അഫ്ഗാനിസ്ഥാന്റെ യുവ പേസര്‍ നവീൻ ഉൾ ഹഖിനെ വെറുതെ വിടാതെ വിരാട് കോലി ആരാധകർ. കഴിഞ്ഞ ദിവസം ധരംശാലയിൽ ബംഗ്ലദേശിനെതിരെ കളിക്കാനിറങ്ങിയ നവീന്‍ ഉൾ ഹഖിനെ ‘കോലി, കോലി’ ചാന്റുകളോടെയാണ് കളി കാണാനെത്തിയവർ സ്വീകരിച്ചത്. ഇന്ത്യൻ പ്രീമിയര്‍ ലീഗിനു ശേഷം നാട്ടിലേക്കു മടങ്ങിയ
കാബുൾ∙ ഏകദിന ലോകകപ്പിനു ശേഷം വിരമിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്റെ യുവപേസർ നവീൻ ഉൾഹഖ്. ഏകദിന ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാനാണ് 24 വയസ്സുകാരൻ താരത്തിന്റെ തീരുമാനം. 2016ൽ അഫ്ഗാനിസ്ഥാനുവേണ്ടി ഏകദിനത്തിൽ അരങ്ങേറിയ നവീൻ, 2021 ജനുവരിക്കു ശേഷം ഏകദിന ക്രിക്കറ്റ്
കാബുൾ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോലിയുമായുണ്ടായ തർക്കത്തെക്കുറിച്ചു വെളിപ്പെടുത്തി അഫ്ഗാനിസ്ഥാന്റെ യുവ പേസർ നവീൻ ഉൾ ഹഖ്. മത്സരത്തിനിടെയും ശേഷവും വിരാട് കോലിയുടെ പരാമർശങ്ങളാണു
ചെന്നൈ∙ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ സീസണിന്റെ പകുതിയിൽവച്ചു നഷ്ടമായിട്ടും തകർപ്പൻ പ്രകടനങ്ങളുമായാണ് ലക്നൗ സൂപ്പർ ജയന്റ്സ് ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിച്ചത്. എന്നാൽ എലിമിനേറ്റർ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനോട് വമ്പൻ തോൽവി വഴങ്ങാനായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സിന്റെ വിധി
ബെംഗളൂരു∙ നിലവിലെ ചാംപ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനോടു തോൽവി വഴങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎലിൽനിന്നു പുറത്തായതോടെ കളിക്കളത്തിൽ വിരാട്– നവീൻ ഉൾ– ഹഖ് പോരിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് ഉറപ്പായി. ഞായറാഴ്ച നടന്ന മത്സരത്തിൽ
കൊൽക്കത്ത∙ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലും ലക്നൗ സൂപ്പർ ജയന്റ്സ് താരം നവീൻ ഉൾ ഹഖിനെ വിടാതെ വിരാട് കോലി ആരാധകർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെയാണ് ആരാധകരുടെ ‘കോലി, കോലി’ ചാന്റുകൾ നവീൻ ഉൾ ഹഖിനെ ഉന്നമിട്ട് ഉയർന്നത്. കൊൽക്കത്ത ബാറ്റിങ്ങിനിടെ രണ്ടാം ഓവർ എറിയാൻ ലക്നൗ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ നവീന്‍
ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ വിരാട് കോലിയുടെ പേര് ചാന്റ് ചെയ്ത ലക്നൗ ആരാധകരോട് അതു തുടരാൻ ആവശ്യപ്പെട്ട് ലക്നൗവിന്റെ അഫ്ഗാനിസ്ഥാൻ യുവ പേസർ നവീൻ ഉൾ ഹഖ്. മുംബൈ ഇന്ത്യൻസ് ബാറ്റിങ്ങിനിടെയാണ് നവീൻ ഉൾ
ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന്റെ അവസാന ഓവറുകളിൽ കടുത്ത സമ്മർദത്തിലായി ലക്നൗ മെന്റർ ഗൗതം ഗംഭീർ. മുംബൈ ബാറ്റിങ്ങിന്റെ 19–ാം ഓവറിൽ ലക്നൗ 19 റണ്‍സ് വഴങ്ങിയതോടെ ഡഗ് ഔട്ടിൽ കണ്ണടച്ചിരിക്കുകയായിരുന്നു ഗൗതം ഗംഭീർ. അഫ്ഗാനിസ്ഥാൻ യുവപേസർ നവീൻ ഉൾ ഹഖാണ് 19–ാം ഓവറിൽ
‘ആരാണ് നവീൻ ഉൽ ഹഖ്’ എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം ലഭിക്കുന്ന ഉത്തരം ‘പ്രശസ്തരായ ക്രിക്കറ്റ് താരങ്ങളുമായി സ്ഥിരമായി വാക്കേറ്റത്തിൽ ഏർപ്പെടുന്ന അഫ്ഗാൻ താരം’ എന്നായിരിക്കും. കഴിഞ്ഞ ദിവസം നടന്ന ലക്നൗ സൂപ്പർ ജയ്ന്റ്സ്– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെ വിരാട് കോലിയോട് കൊമ്പുകോർത്തതോടെയാണ് നവീൻ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ സുപരിചിതനായതെങ്കിലും 7 വർഷത്തെ തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ ഇതിനോടകം തന്നെ കളിച്ച എല്ലാ ട്വന്റി20 ലീഗുകളിലും ഒരു ‘തല്ലുകേസെങ്കിലും’ സ്വന്തം പേരിലാക്കാൻ ഈ ഇരുപത്തിമൂന്നുകാരന് സാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും അവസാനത്തേതായിരുന്നു വിരാട് കോലിയുമായുള്ള പ്രശ്നം. സത്യത്തിൽ ഇത്ര കുഴപ്പക്കാരനാണോ നവീൻ ഉൽ ഹഖ്?
Results 1-10