Activate your premium subscription today
മെൽബൺ∙ ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ എയ്ക്ക് ദയനീയ തോൽവി. തുടർച്ചയായ രണ്ടാം ടെസ്റ്റിലും ബാറ്റിങ്ങിൽ പൂർണമായി നിരാശപ്പെടുത്തിയ ഇന്ത്യയെ, ആറു വിക്കറ്റിനാണ് ഓസീസ് തകർത്തത്. ഇന്ത്യ എ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം 47.5 ഓവറിൽ ഓസ്ട്രേലിയ എ മറികടന്നു. അർധസെഞ്ചറി നേടിയ സാം കോൺസ്റ്റാസാണ് (128 പന്തിൽ പുറത്താകാതെ 73) ഓസീസിന്റെ ടോപ് സ്കോറർ. ഒന്നാം അനൗദ്യോഗിക ടെസ്റ്റിൽ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇതോടെ, ബോർഡർ – ഗാവസ്കർ ട്രോഫിക്കു മുന്നോടിയായുള്ള രണ്ടു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങി.
മെൽബൺ∙ ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. കെ.എൽ. രാഹുൽ ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെല്ലാം ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയതോടെയാണ് ഇന്ത്യ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയത്. 56 റൺസ് എടുക്കുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ 31 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോററായ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ (47 പന്തിൽ 19), നിതീഷ് റെഡ്ഡി (19 പന്തിൽ 9) എന്നിവരാണ് ക്രീസിൽ.
ന്യൂഡൽഹി∙ ഏകദിന ലോകകപ്പിൽ ടീം ഇന്ത്യയ്ക്കു തിരിച്ചടിയായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരുക്ക്. പാണ്ഡ്യയ്ക്കു ലോകകപ്പിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാകും. ബംഗ്ലദേശിനെതിരായ മത്സരത്തിനിടെ കാലിനു പരുക്കേറ്റ പാണ്ഡ്യയ്ക്കു ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.
മുംബൈ∙ ഡൽഹി ക്യാപിറ്റൽസ് – രാജസ്ഥാൻ റോയൽസ് ഐപിഎൽ മത്സരത്തിൽ നോബോൾ വിവാദത്തിനിടെ അർഹിച്ച പരിഗണന ലഭിക്കാതെ പോയ ഒരു പ്രകടനമുണ്ട്. രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ അതി നിർണായകമായി മാറിയ പ്രസിദ്ധ് കൃഷ്ണയുടെ 19–ാം ഓവർ. രാജസ്ഥാന്റെയും ഡൽഹിയുടെയും എല്ലാ ബോളർമാരും കനത്ത പ്രഹരമേറ്റു വാങ്ങിയ മത്സരത്തിൽ,
അബുദാബി∙ ബാറ്റ്സ്മാൻ നേരേ മുൻപിലേക്ക് തട്ടിയിടുന്ന പന്തെടുത്ത് അതേ ബാറ്റ്സ്മാനെതിരെ എറിയുന്നതായി ആംഗ്യം കാട്ടുന്ന ബോളർമാരെ നമ്മൾ കണ്ടിട്ടുണ്ട്; രാജ്യാന്തര ക്രിക്കറ്റിലും ഐപിഎൽ ഉൾപ്പെടെയുള്ള ലീഗുകളിലും. ബാറ്റ്സ്മാൻമാരെ ഭയപ്പെടുത്താൻ ഉദ്ദേശിച്ച് ഇത്തരം പരിപാടികൾ കൂടുതലായി ചെയ്യുന്നത് പേസ് ബോളർമാരാണ്.
മുംബൈ∙ ഇപ്പോൾത്തന്നെ ആറു പേസ് ബോളർമാരുള്ള ഇന്ത്യൻ ടീമിലേക്ക് റിസർവ് താരങ്ങളുടെ കൂട്ടത്തിൽനിന്ന് കർണാടകക്കാരൻ പ്രസിദ്ധ് കൃഷ്ണയെക്കൂടി ഉൾപ്പെടുത്തിയതിൽ അദ്ഭുതം പ്രകടിപ്പിച്ച് മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓവലിൽ ഇന്ന് ആരംഭിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായിട്ടാണ് റിസർവ്
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ പേസ് ബോളർ പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തി. നെറ്റ് ബോളറായി ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലെത്തിയ കർണാടകക്കാരൻ പ്രസിദ്ധ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തിയ വിവരം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡാണ് (ബിസിസിഐ) പുറത്തുവിട്ടത്. മൂന്നാം
ബെംഗളൂരു∙ ന്യൂസീലൻഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ, അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന ഇംഗ്ലണ്ട് പര്യടനം എന്നിവയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് റിസർവ് താരമായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ, പ്രസിദ്ധ് കൃഷ്ണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ്
അറേബ്യൻ മണ്ണിൽ സമ്മിശ്രമായ സീസൺ പിന്നിട്ടെത്തുന്ന ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നിറം മങ്ങിയ തുടക്കവും നായകമാറ്റവുമെല്ലാമായി ഉയർച്ചയും താഴ്ചയും കണ്ട നൈറ്റ്റൈഡേഴ്സ് ഈ വരവിൽ കിരീടത്തിലേക്കു 'റൈഡ്' ചെയ്യുമെന്നു തോന്നിപ്പിക്കുന്ന സംഘമാണ്.ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ പരിചയസമ്പന്നനായ ക്യാപ്റ്റൻ ഓയിൻ
ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു രാഷ്ട്രീയ പാർട്ടിയാണെങ്കിൽ ഏറ്റവും കൂടുതൽ പുതുമുഖങ്ങളെ കളത്തിലിറക്കിയതിനുള്ള ട്രോഫി ഉറപ്പിക്കാമായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇപ്പോൾ ഇംഗ്ലണ്ടിനെതിരെയും എത്രയെത്ര യുവ പ്രതിഭകളാണു ബാറ്റ് കൊണ്ടും ബോളുകൊണ്ടും ‘വോട്ട് ചോദിച്ച്’ ഇന്ത്യൻ ജഴ്സിയിൽ
Results 1-10 of 11