Activate your premium subscription today
ലണ്ടൻ ∙ കളിയാക്കിയവരെക്കൊണ്ട് കയ്യടിപ്പിച്ചേ ഓസീസ് ബാറ്റർ സ്റ്റീവ് സ്മിത്തിന് ശീലമുള്ളൂ. അതിപ്പോൾ ഇംഗ്ലിഷ് ക്രിക്കറ്റ് ആരാധകരാണെങ്കിൽ പ്രത്യേകിച്ചും! ആഷസ് ഒന്നാം ടെസ്റ്റിനിടെ ‘താങ്കൾ കരയുന്നത് ഞങ്ങൾ ടിവിയിൽ കണ്ടിട്ടുണ്ടെന്ന്’ പറഞ്ഞ് കളിയാക്കിയ ഇംഗ്ലിഷ് ആരാധകർക്കു രണ്ടാം മത്സരത്തിൽ ടെസ്റ്റ് കരിയറിലെ തന്റെ 32–ാം സെഞ്ചറിയുമായാണ് (110) സ്മിത്ത് മറുപടി നൽകിയത്. സ്മിത്തിന്റെ സെഞ്ചറിയുടെ ബലത്തിൽ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 416 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 43 ഓവറിൽ 3ന് 215 എന്ന നിലയാണ് ഇംഗ്ലണ്ട്. ജോ റൂട്ടും (6) ഹാരി ബ്രൂക്കുമാണ് (7) ക്രീസിൽ. 5ന് 339 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് 77 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. സ്മിത്തിന്റെ സെഞ്ചറി മാറ്റിനിർത്തിയാൽ രണ്ടാം ദിനം ബാറ്റിങ്ങിൽ ഓസ്ട്രേലിയയ്ക്കു കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
‘ചാരത്തിനു വേണ്ടിയുള്ള ചോരക്കളി’– ആഷസ് പരമ്പരകളെക്കുറിച്ച് ക്രിക്കറ്റ് ലോകം പൊതുവേ പറയാറുള്ളത് ഇങ്ങനെയാണ്. മറ്റ് ടെസ്റ്റ് മത്സരങ്ങളിൽ കാണാൻ സാധിക്കാത്ത വീറും വാശിയും ashes-england-australia-series-analysis-labuschagne
സിഡ്നി∙ ഓസ്ട്രേലിയയ്ക്കാകെ നാണക്കേടായി മാറിയ പന്തു ചുരണ്ടൽ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി സംഭവത്തിൽ അച്ചടക്ക നടപടിക്കു വിധേയനായ ഓസീസ് താരം കാമറൺ ബാൻക്രോഫ്റ്റ്. പന്തിൽ കൃത്രിമം കാട്ടുന്ന വിവരം അന്ന് ഓസീസ് ടീമിൽ അംഗങ്ങളായിരുന്ന ബോളർമാർക്കും അറിയാമായിരുന്നുവെന്നാണ് ബാൻക്രോഫ്റ്റിന്റെ
സിഡ്നി ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കു തിരിച്ചെത്താൻ തനിക്കു താൽപര്യമുണ്ടെന്ന് സ്റ്റീവ് സ്മിത്ത്. എന്നാൽ, തൽക്കാലം നായകസ്ഥാനം ഒഴിവില്ലെന്നു പരിശീലകൻ ജസ്റ്റിൻ ലാംഗർ. 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ പന്തു ചുരണ്ടൽ വിവാദത്തിൽ കുടുങ്ങിയ സ്മിത്ത് വിലക്കു കഴിഞ്ഞ്
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് നയിക്കും. ഇന്ത്യ–ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കിടെ പരുക്കേറ്റ ശ്രേയസ് അയ്യർക്ക് ഐപിഎലിൽ കളിക്കാനാകാത്ത സാഹചര്യത്തിലാണ് ക്യാപ്റ്റൻ സ്ഥാനം പന്തിനു നൽകിയത്. ഇരുപത്തിമൂന്നുകാരനായ
ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മൂന്നാം സെഷൻ പൂർണമായും മഴ കൊണ്ടുപോയതോടെ, കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിൽ. ഓസ്ട്രേലിയയുടെ 369 റൺസ് പിന്തുടരുന്ന ഇന്ത്യ രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62
സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ അനുകരിക്കുന്ന ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്രയുടെ വിഡിയോ വൈറൽ. ഓസീസ് താരത്തിനെതിരെ ബോൾ ചെയ്തു മടങ്ങുമ്പോഴാണ് സ്മിത്തിനെ ബുമ്ര അനുകരിച്ചത്. ഇതുകണ്ട് പൊട്ടിച്ചിരിക്കുന്ന മുഹമ്മദ് സിറാജിനെയും വിഡിയോയിൽ
സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സ്റ്റീവ് സ്മിത്തിനെ റണ്ണൗട്ടാക്കിയ രവീന്ദ്ര ജഡേജയുടെ തകർപ്പൻ പ്രകടനത്തിന് കയ്യടിച്ച് ആരാധകർ. ഓസ്ട്രേലിയൻ ഇന്നിങ്സിലെ ടോപ് സ്കോററായ സ്റ്റീവ് സ്മിത്തിനെ ഡയറക്ട് ഹിറ്റിലൂടെയാണ് ജഡേജ റണ്ണൗട്ടാക്കിയത്. അതും ദുർഘടമായ ആംഗിളിൽനിന്ന്. 226 പന്തിൽ
സിഡ്നി∙ ഇന്ത്യയ്ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്സുകളിൽനിന്ന് വെറും 10 റണ്സ് മാത്രം നേടിയതിന്റെ നിരാശയത്രയും സിഡ്നിയിലെ ഒറ്റ ഇന്നിങ്സുകൊണ്ട് സ്റ്റീവ് സ്മിത്ത് മായിച്ചുകളഞ്ഞു. 226 പന്തുകളിൽനിന്ന് 16 ഫോറുകളുടെ അകമ്പടിയോടെയാണ് സ്മിത്ത് 27–ാം ടെസ്റ്റ് സെഞ്ചുറി കുറിച്ചത്.
സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ അജിൻക്യ രഹാനെ അഞ്ച് റൺസോടെയും ചേതേശ്വർ പൂജാര ഒൻപത് റൺസോടെയും ക്രീസിൽ. ഓസ്ട്രേലിയയുടെ ഒന്നാം
Results 1-10 of 21