Activate your premium subscription today
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യൻ വനിതകൾക്കു തോൽവി. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ വെസ്റ്റിൻഡീസ് ഒൻപതു വിക്കറ്റ് വിജയം നേടി. 47 പന്തുകളിൽ 85 റൺസെടുത്തു പുറത്താകാതെനിന്ന വിൻഡീസ് ക്യാപ്റ്റൻ ഹെയ്ലി മാത്യൂസാണു കളിയിലെ താരം. വിജയത്തോടെ വിൻഡീസ് പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തി (1–1). ആദ്യ മത്സരത്തിൽ ഇന്ത്യ 49 റൺസ് വിജയം നേടിയിരുന്നു.
മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിൽ ആരാധകർക്കിടയിൽ വൈറലായി മലയാളി താരം മിന്നു മണിയുടെ മിന്നും ക്യാച്ച്. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ഹെയ്ലി മാത്യൂസിനെ പുറത്താക്കാനാണ് ആദ്യം പിന്നിലേക്കോടി പിന്നീട് മുന്നോട്ടു ഡൈവ് ചെയ്ത് മിന്നു മണി വിസ്മയിപ്പിക്കുന്ന ക്യാച്ചെടുത്തത്. പന്തു
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര 3–0ന് അടിയറവു വച്ചെങ്കിലും, സ്വന്തം നാട്ടിലേക്ക് എത്തിയതോടെ ഇന്ത്യൻ വനിതകൾ വീണ്ടും പുലികളായി. തകർത്തടിച്ച് അർധസെഞ്ചറി നേടിയ ഓപ്പണർ സ്മൃതി മന്ഥന (54), ജെമീമ റോഡ്രിഗസ് (73) എന്നിവരുടെ മികവിൽ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ആവേശപ്പോരാട്ടത്തിൽ വിൻഡീസ് വനിതകളെ 49 റൺസിനാണ് ഇന്ത്യ തകർത്തത്.
ദുബായ് ∙ വെസ്റ്റിൻഡീസിനെതിരെ 8 റൺസ് വിജയത്തോടെ ന്യൂസീലൻഡ് വനിതാ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ. സെമിഫൈനലിൽ ആദ്യം ബാറ്റു ചെയ്ത് ന്യൂസീലൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തപ്പോൾ വിൻഡീസിന്റെ മറുപടി 8 വിക്കറ്റ് നഷ്ടത്തിൽ 120 റൺസിൽ അവസാനിച്ചു.
ഷാർജ ∙ വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലദേശിനെതിരെ വെസ്റ്റിൻഡീസിന് 8 വിക്കറ്റ് ജയം. സ്കോർ: ബംഗ്ലദേശ്– 20 ഓവറിൽ 8ന് 103. വെസ്റ്റിൻഡീസ്– 12.5 ഓവറിൽ 2ന് 104. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ബംഗ്ലദേശിനെ 17 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ കരിഷ്മ രാംഹരകാണ് തകർത്തത്. ലെഗ് സ്പിന്നർ അഫി ഫ്ലച്ചർ 2 വിക്കറ്റ് വീഴ്ത്തി.
ഷാർജ∙ സ്കോട്ലൻഡിനെതിരായ വനിതാ ട്വന്റി20 ലോകകപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനു 6 വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സ്കോട്ലൻഡ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 11.4 ഓവറിൽ വിൻഡീസ് ലക്ഷ്യം കണ്ടു. സ്കോർ: സ്കോട്ലൻഡ് 20 ഓവറിൽ 8ന് 99. വെസ്റ്റിൻഡീസ് 11.4 ഓവറിൽ 4ന് 101. നാല് ഓവറിൽ 10 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടുകയും 10 പന്തിൽ പുറത്താകാതെ 18 റൺസുമായി വിൻഡീസിനെ വിജയത്തിൽ എത്തിക്കുകയും ചെയ്ത ഓൾറൗണ്ടർ ഷിനെല്ലി ഹെൻറിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ 2 മത്സരങ്ങളിൽ നിന്ന് 2 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ വിൻഡീസ് ഒന്നാം സ്ഥാനത്തെത്തി.
ദുബായ്∙ ട്വന്റി20 ലോകകപ്പിൽ കിരീടപ്രതീക്ഷയുമായി എത്തിയ ഇന്ത്യയ്ക്ക് കനത്ത തോൽവിയോടെ തുടക്കം. ഗ്രൂപ്പ് എയിൽ ആദ്യ മത്സരത്തിൽ കരുത്തരായ ന്യൂസീലൻഡിനോട് 58 റൺസിനാണ് ഇന്ത്യ തോറ്റത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 160 റൺസ്. ഇന്ത്യയുടെ മറുപടി 19 ഓവറിൽ 102 റൺസിൽ അവസാനിച്ചു. നാല് ഓവറിൽ 19 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ റോസ്മെരി മെയ്റാണ് ഇന്ത്യയെ തകർത്തത്.
വെസ്റ്റിൻഡീസ് വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ കോട്നി വാൽഷിനെ പുറത്താക്കി. ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസ് ടീമിന്റെ മോശം പ്രകടനത്തെത്തുടർന്നാണു നടപടി.
കേപ്ടൗൺ ∙ ട്വന്റി20 വനിതാ ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് വിജയം. 119 റൺസ് വിജയലക്ഷ്യം ഇന്ത്യ 11 പന്തുകൾ ശേഷിക്കെ മറികടന്നു. ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ 2–ാം ജയമാണിത്. ഓഫ്സ്പിന്നർ ദീപ്തി ശർമ രാജ്യാന്തര ട്വന്റി20യിൽ 100 വിക്കറ്റ് തികയ്ക്കുന്ന ആ
വെല്ലിങ്ടൻ∙ മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ വെസ്റ്റിൻഡീസിനെ 157 റൺസിനു തകർത്ത് ഓസ്ട്രേലിയ വനിതാ ലോകകപ്പിന്റെ ഫൈനലിൽ. മഴമൂലം 45 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 305 റൺസ്. വെസ്റ്റിൻഡീസിന്റെ മറുപടി 37 ഓവറിൽ 148 റൺസിന്
Results 1-10 of 13