Activate your premium subscription today
കോഴിക്കോട് ∙ ഗാലറിയിൽ പൂത്തുലഞ്ഞ കാണികൾ സാക്ഷി, സൂപ്പർലീഗ് കേരളയുടെ വിജയകിരീടം ചൂടി കാലിക്കറ്റ് എഫ്സി പ്രഖ്യാപിക്കുന്നു.. ഇതാ, ഞങ്ങളാണ് കേരള ഫുട്ബോളിന്റെ സുൽത്താൻമാർ. സൂപ്പർലീഗ് കേരള ഫുട്ബോളിന്റെ ഫൈനലിൽ ഫോഴ്സ കൊച്ചിയെ 2–1ന് തോൽപിച്ചാണ് കാലിക്കറ്റ് എഫ്സി പ്രഥമ ജേതാക്കളായത്. തോയ് സിങ്, കെർവൻസ് ബെൽഫോർട്ട് എന്നിവരാണു കാലിക്കറ്റിന്റെ ഗോളുകൾ നേടിയത്. കൊച്ചിക്കായി ഡോറിയൽറ്റൻ ആശ്വാസഗോൾ നേടി.
കോഴിക്കോട്∙ സൂപ്പർ ലീഗ് കേരളയുടെ പ്രഥമ സീസണിൽ കാലിക്കറ്റ് എഫ്സി – ഫോഴ്സ കൊച്ചി എഫ്സി ഫൈനൽ. ഇന്നു നടന്ന രണ്ടാം സെമിയിൽ കണ്ണൂർ വോറിയേഴ്സിനെ വീഴ്ത്തിയാണ് ഫോഴ്സ കൊച്ചി ഫൈനലിൽ കടന്നത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് കൊച്ചിയുടെ വിജയം. ഇന്നലെ നടന്ന ആദ്യ സെമിയിൽ തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തിയാണ് കാലിക്കറ്റ് എഫ്സി ഫൈനലിൽ കടന്നത്. ഈ മാസം പത്തിന് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാളി താരങ്ങളുടെ എണ്ണം ഇനിയും വർധിപ്പിക്കാന് സാധിക്കണമെന്ന് സൂപ്പർ ലീഗ് കേരള മാനേജിങ് ഡയറക്ടര് ഫിറോസ് മീരാൻ. സൂപ്പർ ലീഗ് കേരളയിലെ കഴിവു തെളിയിക്കുന്ന യുവതാരങ്ങൾക്ക് ഉയർന്ന ലീഗുകളിൽ അവസരം കിട്ടുമെന്നാണു പ്രതീക്ഷയെന്നും ഫിറോസ് മീരാൻ മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. ‘‘സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൽ ഡെവലപ്പ്മെന്റൽ താരങ്ങളായി 40 പേരിൽ കൂടുതലുണ്ട്. ആദ്യ റൗണ്ട് മുതൽ എട്ടാം റൗണ്ട് വരെയുള്ള മത്സരങ്ങൾ നോക്കിയാൽ ഇവരിലുണ്ടായ മാറ്റമെന്നത് വളരെ വലുതാണ്. തിരുവനന്തപുരം കൊമ്പൻസിൽ അഷർ, കണ്ണൂരിന്റെ റിഷാദ് തുടങ്ങിയ താരങ്ങൾക്ക് പന്തു കിട്ടുമ്പോൾ തന്നെ സ്റ്റേഡിയത്തിലെ മാറ്റം നമുക്കു മനസ്സിലാകും. ഓരോ ടീമിലും ഇങ്ങനെയുള്ള താരങ്ങള് ഉയർന്നുവരുന്നുണ്ട്.’’
കൊച്ചി ∙ ഡോറിയെൽറ്റൻ ഗോമസ് നാസിമെന്റോയെന്ന ബ്രസീലിയൻ സ്ട്രൈക്കറുടെ മികവിന് ഒരിക്കൽക്കൂടി ഫോഴ്സ കൊച്ചിയുടെ സ്തുതിയും മഹത്വവും! 81–ാം മിനിറ്റിൽ ഗോമസ് നേടിയ ഏക ഗോളിൽ സൂപ്പർ ലീഗ് കേരളയിൽ (എസ്എൽകെ) ഫോഴ്സ കൊച്ചി എഫ്സിക്കു ജയം. 10 ലീഗ് മത്സരങ്ങളും പൂർത്തിയാക്കിയ കൊച്ചി സെമിയിൽ. ഒരേയൊരു ജയം മാത്രം നേടിയ തൃശൂർ പുറത്ത്.
കൊച്ചി ∙ സെമിഫൈനൽ ഉറപ്പാക്കിയ ആവേശവുമായി സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സ കൊച്ചി എഫ്സി ഇന്നു തൃശൂർ മാജിക് എഫ്സിയെ നേരിടും. രാത്രി 7.30 നു കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് പോരാട്ടം. മത്സരം സ്റ്റാർ സ്പോർട്സിലും (ഫസ്റ്റ്) ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. ഗൾഫ് മേഖലയിൽ മനോരമ മാക്സിൽ ലൈവ് സ്ട്രീമിങ് ആസ്വദിക്കാം.
തിരുവനന്തപുരം ∙ സെമി ഫൈനൽ സ്ഥാനത്തേക്കുള്ള പോരാട്ടം സജീവമാക്കി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ കൊമ്പുകുത്തിച്ച് ഫോഴ്സ കൊച്ചി (3-1). തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കൊച്ചിക്കായി ഡോറിയൽട്ടൻ ഗോമസ് രണ്ടും റോഡ്രിഗസ് ഒരു ഗോളും സ്കോർ ചെയ്തു. ഓട്ടിമർ ബിസ്പോയുടെ ബൂട്ടിൽ നിന്നായിരുന്നു കൊമ്പൻസിന്റെ ആശ്വാസ ഗോൾ.
സൂപ്പർ ലീഗ് കേരളയിലെ ഫോഴ്സ കൊച്ചി - കണ്ണൂർ വാരിയേഴ്സ് മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കളിയുടെ ആദ്യപകുതിയിൽ പ്രഗ്യാൻ ഗോഗോയിയുടെ ബൂട്ടിൽ നിന്നാണ് കണ്ണൂരിന്റെ ഗോൾ പിറന്നത്. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് ഡോറിയൽട്ടൺ കൊച്ചിയുടെ സമനില ഗോൾ നേടി. ഏഴ് കളികളിൽ 13 പോയിന്റുള്ള കണ്ണൂർ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇത്രയും കളികളിൽ 10 പോയിന്റുള്ള കൊച്ചി മൂന്നാമത്.
മലപ്പുറം ∙ സൂപ്പർ ലീഗ് കേരളയിൽ പയ്യനാട് സ്റ്റേഡിയത്തിൽ ഇന്നലെ നടക്കേണ്ടിയിരുന്ന മലപ്പുറം എഫ്സി - ഫോഴ്സ കൊച്ചി എഫ്സി മത്സരം പ്രതികൂല കാലാവസ്ഥ കാരണം ഉപേക്ഷിച്ചു. മത്സരം സമനിലയായി (0-0) പരിഗണിച്ച് ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴയിൽ മൈതാനത്തു വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. കളിക്കാർക്കു പരുക്കേൽക്കാൻ സാധ്യതയുള്ളതിനാലാണ് മത്സരം ഉപേക്ഷിച്ചത്.
പയ്യനാട് (മലപ്പുറം)∙ തൃശൂർ മാജിക് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കൊച്ചി ഫോഴ്സ എഫ്സി സൂപ്പർ ലീഗ് കേരളയുടെ പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. 74–ാം മിനിറ്റിൽ കൊച്ചി ക്യാപ്റ്റനും ടുണീഷ്യൻ താരവുമായ സയ്യിദ് മുഹമ്മദ് നിദാലാണ് ഗോൾ നേടിയത്. കൊച്ചിയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.
കൊച്ചി ∙ ആദ്യ പകുതിയിൽ മദിച്ചു കയറിയ തിരുവനന്തപുരം കൊമ്പൻസിനെ ഫോഴ്സ കൊച്ചി മുട്ടുകുത്തിച്ചതു രണ്ടാം പകുതിയിലെ ഇരട്ട പ്രഹരത്തിൽ. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച കൊച്ചിക്കു സൂപ്പർ ലീഗ് കേരളയിൽ (എസ്എൽകെ) ആദ്യ ജയം. കൊച്ചിക്കായി കുമാർ പാസ്വാൻ രാഹുലും (62) ബ്രസീലിയൻ താരം ഡോറിയെൽറ്റനും (76) ഗോൾ കണ്ടെത്തിയപ്പോൾ കൊമ്പൻസിന്റെ ഏക ഗോൾ മാർക്കോസ് വിൽഡറുടെ (40) ബൂട്ടിൽ നിന്ന്. പോയിന്റ് പട്ടികയിൽ കൊച്ചി നാലാം സ്ഥാനത്തേക്കു കയറിയപ്പോൾ കൊമ്പൻസ് മൂന്നാം സ്ഥാനത്ത് തുടരുന്നു.
Results 1-10 of 13