Activate your premium subscription today
കോഴിക്കോട്∙ ഒരു ഗോൾ പിന്നിൽനിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ച് കാലിക്കറ്റ് എഫ്സി പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്ബോൾ ഫൈനലിൽ. തിരുവനന്തപുരം കൊമ്പൻസിനെയാണ് കാലിക്കറ്റ് തോൽപ്പിച്ചത്. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം സെമിയിൽ കാലിക്കറ്റിനായി ജോൺ കെന്നഡി (60–ാം മിനിറ്റ്), ഗനി അഹമ്മദ് നിഗം (74–ാം മിനിറ്റ്) എന്നിവരും, കൊമ്പൻസിനായി ഓട്ടമർ ബിസ്പോയും (41–ാം മിനിറ്റ്, പെനൽറ്റി) ഗോൾ നേടി.
ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാളി താരങ്ങളുടെ എണ്ണം ഇനിയും വർധിപ്പിക്കാന് സാധിക്കണമെന്ന് സൂപ്പർ ലീഗ് കേരള മാനേജിങ് ഡയറക്ടര് ഫിറോസ് മീരാൻ. സൂപ്പർ ലീഗ് കേരളയിലെ കഴിവു തെളിയിക്കുന്ന യുവതാരങ്ങൾക്ക് ഉയർന്ന ലീഗുകളിൽ അവസരം കിട്ടുമെന്നാണു പ്രതീക്ഷയെന്നും ഫിറോസ് മീരാൻ മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. ‘‘സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൽ ഡെവലപ്പ്മെന്റൽ താരങ്ങളായി 40 പേരിൽ കൂടുതലുണ്ട്. ആദ്യ റൗണ്ട് മുതൽ എട്ടാം റൗണ്ട് വരെയുള്ള മത്സരങ്ങൾ നോക്കിയാൽ ഇവരിലുണ്ടായ മാറ്റമെന്നത് വളരെ വലുതാണ്. തിരുവനന്തപുരം കൊമ്പൻസിൽ അഷർ, കണ്ണൂരിന്റെ റിഷാദ് തുടങ്ങിയ താരങ്ങൾക്ക് പന്തു കിട്ടുമ്പോൾ തന്നെ സ്റ്റേഡിയത്തിലെ മാറ്റം നമുക്കു മനസ്സിലാകും. ഓരോ ടീമിലും ഇങ്ങനെയുള്ള താരങ്ങള് ഉയർന്നുവരുന്നുണ്ട്.’’
മഞ്ചേരി∙ ആർത്തലച്ചുവന്ന മലപ്പുറം എഫ്സിയുടെ ആക്രമണങ്ങളെ പോസ്റ്റിനു മുന്നിൽ മലപോലുയർന്നു തടഞ്ഞ ഗോളി മിഖായേൽ സാന്റോസിന്റെ മികവിൽ തിരുവനന്തപുരം കൊമ്പൻസ് മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ സെമിയിൽ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കി കൊമ്പൻസ്, മലപ്പുറത്തെ (2-2) സമനിലയിൽ തളച്ചു. കൊമ്പൻസിനായി ഓട്ടിമർ ബിസ്പൊ, പോൾ ഹമർ എന്നിവരും
തിരുവനന്തപുരം ∙ സെമി ഫൈനൽ സ്ഥാനത്തേക്കുള്ള പോരാട്ടം സജീവമാക്കി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ കൊമ്പുകുത്തിച്ച് ഫോഴ്സ കൊച്ചി (3-1). തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കൊച്ചിക്കായി ഡോറിയൽട്ടൻ ഗോമസ് രണ്ടും റോഡ്രിഗസ് ഒരു ഗോളും സ്കോർ ചെയ്തു. ഓട്ടിമർ ബിസ്പോയുടെ ബൂട്ടിൽ നിന്നായിരുന്നു കൊമ്പൻസിന്റെ ആശ്വാസ ഗോൾ.
കോഴിക്കോട് ∙ തോൽവിയറിയാതെ കുതിച്ച കണ്ണൂർ വോറിയേഴ്സിന് സ്വന്തം മൈതാനത്ത് തിരുവനന്തപുരം കൊമ്പൻസിനു മുന്നിൽ അടിപതറി. സൂപ്പർലീഗ് കേരള ഫുട്ബോളിന്റെ എട്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ 2–1നാണ് തിരുവനന്തപുരം കണ്ണൂരിനെ തോൽപിച്ചത്. ആദ്യപകുതിയിൽ 1–0ന് പിന്നിലായിരുന്ന തിരുവനന്തപുരം രണ്ടാം പകുതിയിലാണ് കളി കൈപ്പിടിയിലൊതുക്കിയത്.
മഞ്ചേരി∙ പെരുമഴയിൽ നടന്ന കളിയിൽ തൃശൂർ മാജിക് എഫ്സിയെ രണ്ട് ഗോളിന് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് സൂപ്പർ ലീഗ് കേരളയിൽ രണ്ടാം ജയം കുറിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇരുപകുതികളിലായി ബിപ്സോ ഓട്ടിമർ, ഷിഹാദ് എന്നിവരാണ് കൊമ്പൻസിനായി ഗോൾ നേടിയത്. ഏഴ് കളികളിൽ കൊമ്പൻസിന് ഒൻപത് പോയിന്റായി. ലീഗിൽ ഇതുവരെ ജയം നേടാൻ കഴിയാത്ത തൃശൂർ ഏഴ് കളികളിൽ രണ്ട് പോയിന്റ് മാത്രം നേടി അവസാന സ്ഥാനത്തു തുടരുകയാണ്.
തിരുവനന്തപുരം∙ സൂപ്പർ ലീഗ് കേരളയിൽ ഗോൾക്ഷാമമാണെന്ന പരാതിക്ക് ഇതാ ഒരു താൽക്കാലിക പരിഹാരം. പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാർ തമ്മിലുള്ള ആവേശപ്പോരാട്ടത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ ഗോൾമഴയിൽ നനച്ച് കാലിക്കറ്റ് എഫ്സിയുടെ തേരോട്ടം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കാലിക്കറ്റിന്റെ വിജയം. ആദ്യപകുതിയിൽ കാലിക്കറ്റ് എഫ്സി എതിരില്ലാത്ത മൂന്നു ഗോളുകൾക്കു മുന്നിലായിരുന്നു.
സൂപ്പർ ലീഗ് കേരളയിലെ തിരുവനന്തപുരം കൊമ്പൻസ് - മലപ്പുറം എഫ്സി പോരാട്ടം സമനിലയിൽ. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. മലപ്പുറത്തിനായി അലക്സിസ് സാഞ്ചസും കൊമ്പൻസിനായി പകരക്കാരൻ വൈഷ്ണവും സ്കോർ ചെയ്തു. ബ്രസീലിയൻ താരങ്ങളെ നായകസ്ഥാനം ഏൽപ്പിച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. അനസ് എടത്തൊടികയുടെ അഭാവത്തിൽ ആൾഡലിർ മലപ്പുറത്തെയും പാട്രിക് മോട്ട തിരുവനന്തപുരത്തെയും നയിച്ചു.
കൊച്ചി ∙ ആദ്യ പകുതിയിൽ മദിച്ചു കയറിയ തിരുവനന്തപുരം കൊമ്പൻസിനെ ഫോഴ്സ കൊച്ചി മുട്ടുകുത്തിച്ചതു രണ്ടാം പകുതിയിലെ ഇരട്ട പ്രഹരത്തിൽ. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച കൊച്ചിക്കു സൂപ്പർ ലീഗ് കേരളയിൽ (എസ്എൽകെ) ആദ്യ ജയം. കൊച്ചിക്കായി കുമാർ പാസ്വാൻ രാഹുലും (62) ബ്രസീലിയൻ താരം ഡോറിയെൽറ്റനും (76) ഗോൾ കണ്ടെത്തിയപ്പോൾ കൊമ്പൻസിന്റെ ഏക ഗോൾ മാർക്കോസ് വിൽഡറുടെ (40) ബൂട്ടിൽ നിന്ന്. പോയിന്റ് പട്ടികയിൽ കൊച്ചി നാലാം സ്ഥാനത്തേക്കു കയറിയപ്പോൾ കൊമ്പൻസ് മൂന്നാം സ്ഥാനത്ത് തുടരുന്നു.
സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് അവസാന മത്സരത്തിൽ ഫോഴ്സ കൊച്ചിക്ക് ജയം. തിരുവനന്തപുരം കൊമ്പൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫോഴ്സ കൊച്ചി തോൽപ്പിച്ചത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ
Results 1-10 of 12