Activate your premium subscription today
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പറിനെതിരെ സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തോൽവി (3–0). ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിൽ ബ്രണ്ണൻ ജോൺസൻ (3–ാം മിനിറ്റ്), ദെജാൻ കുലുസെവ്സ്കി (47), ഡൊമിനിക് സോളങ്കെ (77) എന്നിവരാണ് ടോട്ടനത്തിനായി ലക്ഷ്യം കണ്ടത്. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് 42–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ യുണൈറ്റഡ് 10 പേരായി ചുരുങ്ങിയിരുന്നു.
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കരുത്തൻമാരുടെ പോരാട്ടത്തിൽ ടോട്ടനം ഹോട്സ്പറിനെ വീഴ്ത്തി ആർസനൽ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആർസനലിന്റെ വിജയം. മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് വോൾവർഹാംപ്ടൻ വാണ്ടറേഴ്സിനെ 2–1ന് തോൽപ്പിച്ചു. പരുക്കേറ്റ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ്, സസ്പെൻഷൻ നേരിടുന്ന മിഡ്ഫീൽഡർ
ലണ്ടൻ∙ എർലിങ് ഹാളണ്ടിന്റെ ഡബിൾ ഗോൾത്തിളക്കവുമായി ടോട്ടനത്തെ 2–0നു തോൽപിച്ച മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടനേട്ടത്തിനു തൊട്ടരികെ. തുടർച്ചയായി നാലാം വർഷവും പ്രിമിയർ ലീഗ് കിരീടം നേടാൻ സിറ്റിക്ക് ഇനി വേണ്ടത് ഒരേയൊരു വിജയം കൂടി മാത്രം. രണ്ടാം സ്ഥാനക്കാരായ ആർസനലുമായി 2 പോയിന്റ് ലീഡുള്ള സിറ്റി ലീഗിലെ അവസാന മത്സരത്തിൽ വെസ്റ്റ് ഹാമിനെ നേരിടും. ആർസനലും എവർട്ടനുമായാണ് അവസാന ലീഗ് പോരാട്ടം. അവസാന മത്സരത്തിൽ ജയിക്കുകയെന്ന ഒറ്റലക്ഷ്യത്തോടെ ആർസനലും കളത്തിലിറങ്ങുമ്പോൾ ലീഗിനു ഫൊട്ടോഫിനിഷിന്റെ ആവേശം.
5 ഗോൾ, ഒരു സെൽഫ് ഗോൾ; ഒടുവിൽ മാഞ്ചസ്റ്റർ സിറ്റിയെയും ടോട്ടനം ഹോട്സ്പറിനെയും പിരിച്ചു വിടാൻ ഒരു ‘വിവാദ വിസിൽ’ വേണ്ടി വന്നു! റഫറിയുടെ ഫൗൾ വിളി വിവാദമായ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ സൂപ്പർ പോരാട്ടത്തിൽ സിറ്റിയും ടോട്ടനവും 3–3 സമനിലയിൽ പിരിഞ്ഞു. സ്വന്തം മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ജയമുറപ്പിച്ചു നിന്ന സിറ്റിയെ 90–ാം മിനിറ്റിൽ ദെജാൻ കുലുസെവ്സ്കിയുടെ ഗോളിലാണ് ടോട്ടനം പിടിച്ചുകെട്ടിയത്.
അർഹിച്ച ഗോൾ നഷ്ടമായ ലിവർപൂളിന് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പറിനെതിരെ തോൽവി (2–1). 34–ാം മിനിറ്റിൽ ലിവർപൂൾ താരം ലൂയിസ് ഡയസ് നേടിയ ഗോളാണ് റഫറി തെറ്റായി ഓഫ്സൈഡ് വിളിച്ചത്. വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) ഇടപെട്ടതുമില്ല. പിന്നീട് മത്സരശേഷം റഫറിമാരുടെ സംഘടനയായ ‘പ്രഫഷനൽ ഗെയിം മാച്ച് ഒഫീഷ്യൽസ് ലിമിറ്റഡ്’ ഓഫ്സൈഡ് തീരുമാനം തെറ്റായിരുന്നു എന്ന് സമ്മതിച്ചതോടെ വിവാദം ചൂടുപിടിച്ചു.
മാഞ്ചസ്റ്റർ ∙ ലണ്ടൻ ക്ലബ് ചെൽസിയിൽനിന്ന് അതേ നഗരത്തിലെ മറ്റൊരു ക്ലബ്ബായ ആർസനലിലേക്ക് ജർമൻ ഫുട്ബോളർ കായ് ഹാവേർട്സിന്റെ ക്ലബ് മാറ്റം പൂർണമായി. 6.5 കോടി പൗണ്ടിനാണ് (ഏകദേശം 672 കോടി രൂപ) ട്രാൻസ്ഫർ. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ചു (2–2). 2 ഗോളിനു മുന്നിൽ നിന്ന ശേഷമാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. 31 മത്സരങ്ങളിൽ 60 പോയിന്റുള്ള യുണൈറ്റഡ് നിലവിൽ 4–ാം സ്ഥാനത്താണ്.
മാഞ്ചസ്റ്റർ ∙ എർലിങ് ഹാളണ്ടിനെ പ്രശംസിക്കാൻ ഇനി വിശേഷണങ്ങളില്ല! ഓരോ മത്സരത്തിലും ഗോളും റെക്കോർഡുമായി തിളങ്ങുന്ന നോർവേ സ്ട്രൈക്കറുടെ മികവിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി 3–1ന് ലെസ്റ്റർ സിറ്റിയെ തോൽപിച്ചു. ജയത്തോടെ സിറ്റി 30 കളികളിൽ നിന്ന് 70 പോയിന്റോടെ രണ്ടാം സ്ഥാനത്തു
മ്യൂണിച്ച് ∙ ലോകകപ്പ് ഹീറോ ലയണൽ മെസ്സിക്ക് ഇത്തവണ മാജിക്കൊന്നും പുറത്തെടുക്കാനായില്ല. ഭാവി സൂപ്പർതാരം കിലിയൻ എംബപ്പെയുടെ ബൂട്ടുകളും ഇക്കുറി നിശബ്ദം. പരുക്കേറ്റ നെയ്മർ പുറത്തിരിക്കുക കൂടി ചെയ്തതോടെ, യുവേഫ ചാംപ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് പ്രീക്വാർട്ടറിൽ തോറ്റു മടക്കം. രണ്ടാം പാദ
കഴിഞ്ഞ മാസം ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിനെതിരെ ഗോളടിച്ചതിനു ശേഷം ആർസനൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് പുറത്തെടുത്തത് വ്യത്യസ്തമായ ആഘോഷമാണ്; വലതു കൈ ഉയർത്തി പന്ത് ഉയർത്തിയിടുന്നതു പോലെ ഒരാംഗ്യം. സഹതാരം ബുകായോ സാകയും അത് അനുകരിച്ചതോടെ ആരാധകർക്കു സംശയമായി.
Results 1-10 of 62