Activate your premium subscription today
ബർലിൻ ∙ പൊരുതിക്കളിച്ച തുർക്കിയെ 2–1നു തോൽപിച്ച് നെതർലൻഡ്സ് യൂറോ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായശേഷം രണ്ടാം പകുതിയിൽ തിരിച്ചടിച്ചാണ് നെതർലൻഡ്സിന്റെ ജയം (2–1). 76–ാം മിനിറ്റിൽ സ്റ്റെഫാൻ ഡിഫ്രെയുടെ ഗോളും 76–ാം മിനിറ്റിൽ തുർക്കി താരം മെർട്ട് മുൽദറുടെ സെൽഫ് ഗോളുമാണ്
മൈതാനത്തെ വിവാദ ആഘോഷങ്ങളുടെ പേരിൽ തുർക്കി താരം മെറിഹ് ഡെമിറലിന് 2 മത്സരങ്ങളിൽ നിന്ന് വിലക്ക്. എന്നാൽ ഇംഗ്ലണ്ട് താരം ജൂഡ് ബെലിങ്ങാം തൽക്കാലം വിലക്കിൽ നിന്നു രക്ഷപ്പെട്ടു. ഓസ്ട്രിയയ്ക്കെതിരെ യൂറോ പ്രീക്വാർട്ടർ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം തീവ്രദേശീയ സ്വഭാവമുള്ള ‘വൂൾഫ് സല്യൂട്ട്’ നടത്തിയതിനാണ് തുർക്കി ഡിഫൻഡർ ഡെമിറലിന് വിലക്ക്
ലൈപ്സീഗ് ∙ യൂറോ കപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ ഓസ്ട്രിയയെ 2–1നു തോൽപിച്ച് തുർക്കി ക്വാർട്ടറിൽ. ഒന്നാം മിനിറ്റിൽ ആദ്യ ഗോൾ വീണതു മുതൽ കളി തീരുന്നതു വരെ ആവേശം നിറഞ്ഞതായിരുന്നു മത്സരം. ഡിഫൻഡർ മെറിഹ് ഡെമിറലാണ് തുർക്കിയുടെ 2 ഗോളും നേടിയത്.
16 മഞ്ഞക്കാർഡുകളും 2 ചുവപ്പു കാർഡുകളും കണ്ട വാശിയേറിയ യൂറോ മത്സരത്തിൽ അവസാന നിമിഷം ചെക്ക് റിപ്പബ്ലിക്കിനെ തോൽപിച്ച് തുർക്കി. ആദ്യ പകുതിയുടെ തുടക്കത്തിൽ റെഡ് കാർഡ് നേടി 10 പേരായി കുറഞ്ഞിട്ടും തളരാതെ വാശിയോടെ കളിച്ച ചെക്ക് റിപ്പബ്ലിക്കിനെ രണ്ടാം പകുതിയിൽ ഇൻജറി സമയത്തെ ഗോളിലൂടെയാണു തുർക്കി തോൽപിച്ചത്. മൂന്നു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. സ്കോർ: തുർക്കി–2, ചെക്ക് റിപ്പബ്ലിക്–1.
ഗെൽസൻകിർഹൻ ∙ ജോർജിയയിലെ ടിബിലിസി ആസ്ഥാനമായുള്ള എഫ്സി ഡിനാമോ ടിബിലിസി എന്ന ഫുട്ബോൾ ക്ലബ് അക്കാദമി 2013–ൽ ഉദ്ഘാടനം ചെയ്തതു പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. 11 വർഷങ്ങൾക്കു ശേഷം ആ അക്കാദമിയിലെ 11 യുവതാരങ്ങൾ വീണ്ടും ക്രിസ്റ്റ്യാനോയെ കണ്ടു; യൂറോയിൽ പോർച്ചുഗലിനെതിരെയുള്ള ജോർജിയയുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ!
ആദ്യമായി യൂറോയ്ക്കെത്തിയ ജോർജിയയ്ക്കു തുർക്കിയുടെ ആത്മവീര്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഗ്രൂപ്പ് എഫിലെ വാശിയേറിയ പോരാട്ടത്തിൽ 2 ലോകോത്തര ഗോളുകൾ നേടിയ തുർക്കി ടീമിന് ഈ യൂറോയിലെ ‘യുവ തുർക്കി’ പട്ടം സ്വന്തം! സ്കോർ: തുർക്കി–3, ജോർജിയ–1.തുർക്കിക്കായി മെർട്ട് മുൽദുർ (25–ാം മിനിറ്റ്), യുവതാരം ആർദ ഗുലർ (65), മുഹമ്മദ് കരീം അതുർകൊഗ്ലു (90+7) എന്നിവർ ഗോൾ നേടി.
ഡോർട്മുണ്ട് (ജർമനി) ∙ ആദ്യമായി യൂറോയ്ക്കെത്തിയ ജോർജിയയ്ക്കു തുർക്കിയുടെ ആത്മവീര്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഗ്രൂപ്പ് എഫിലെ വാശിയേറിയ പോരാട്ടത്തിൽ 2 ലോകോത്തര ഗോളുകൾ നേടിയ തുർക്കി ടീമിന് ഈ യൂറോയിലെ ‘യുവ തുർക്കി’ പട്ടം സ്വന്തം! സ്കോർ: തുർക്കി–3, ജോർജിയ–1.തുർക്കിക്കായി മെർട്ട് മുൽദുർ (25–ാം മിനിറ്റ്), യുവതാരം ആർദ ഗുലർ (65), മുഹമ്മദ് കരീം അതുർകൊഗ്ലു (90+7) എന്നിവർ ഗോൾ നേടി. ജോർജസ് മികാഡ്സെന്റെ (32) വകയാണു ജോർജിയയുടെ ഗോൾ. രണ്ടു മനോഹരമായ ഗോളുകളാണു തുർക്കിയുടെ വിജയം ഒരുക്കിയത്.
കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നതിന്റെ ജര്‍മന്‍ പരിഭാഷ എങ്ങനെയാണെന്നറിയില്ല.പക്ഷേ മ്യൂണിക്കില്‍ കൊടുത്തത് 4 ദിവസത്തിനുള്ളില്‍ അവിടെവച്ചുതന്നെ തിരിച്ചെടുത്താണ് ജര്‍മന്‍ ടാങ്കുകള്‍ മടങ്ങിവരവ് അറിയിച്ചത്. ജര്‍മനിയുടെ മാറ്റ്സ് ഹമ്മല്‍സ് ഫ്രാൻസിനു നൽകിയ 'സംഭാവന'യ്ക്ക് ഇരട്ടിയായി തിരിച്ചുകൊടുത്തത്
തോറ്റിട്ടും വെയ്ൽസ് പ്രീക്വാർട്ടറിൽ; ജയിച്ചെങ്കിലും സ്വിറ്റ്സർലൻഡ് കാത്തിരിക്കണം. യൂറോ കപ്പ് ഫുട്ബോളിൽ എ ഗ്രൂപ്പിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ അവസ്ഥയിങ്ങനെ. റോമിലെ ഒളിംപിക് സ്റ്റേഡിയത്തിൽ ഇറ്റലിയാണു വെയ്ൽസിനെ 1-0നു തോൽപിച്ചത്. എന്നാൽ, ബകുവിൽ....UEFA European Football Championship, UEFA EURO 2020,
Results 1-9