Activate your premium subscription today
സാഫ് വനിതാ ഫുട്ബോളിൽ ഇന്ത്യയും നിലവിലെ ജേതാക്കളായ ബംഗ്ലദേശും ഇന്നു നേർക്കുനേർ. വൈകിട്ട് 5.15നാണു കിക്കോഫ്. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഒരു പോയിന്റുമായി ബംഗ്ലദേശ് നിലവിൽ രണ്ടാം സ്ഥാനത്താണ്.
ന്യൂഡൽഹി ∙ അടുത്ത വർഷം ഇന്ത്യയിൽ വച്ചു നടക്കുന്ന വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പിന് കൊച്ചി ആതിഥേയത്വം വഹിക്കും. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന പ്രഥമ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പിൽ നാലാം സ്ഥാനക്കാരായ ഇന്ത്യൻ ടീമിന് ഇത്തവണ സ്വന്തം മണ്ണിൽ കിരീടം നേടുകയാണ് ലക്ഷ്യം.
പാലക്കാട് ∙ ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കേരളത്തിനു തകർപ്പൻ ജയം. പന്നിയങ്കര ടിഎംകെ അരീന സ്റ്റേഡിയത്തിൽ ഹിമാചൽ പ്രദേശിനെ 5–0നാണ് കേരളം തോൽപിച്ചത്. ഇന്നലെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഗോവ തമിഴ്നാടിനെ തോൽപിച്ചു (1–0). നാളെ രാവിലെ 7.30ന് ഗോവ– ഹിമാചൽപ്രദേശ്, വൈകിട്ട് 3.30ന് കേരളം– തമിഴ്നാട് മത്സരങ്ങൾ നടക്കും.
റിയാദ് ∙ സൗദി വിമൻസ് പ്രീമിയർ ലീഗ് 2024–2025 ന്റെ പുതിയ സീസൺ ഇന്ന് ആരംഭിക്കും.
എതിർടീമിന്റെ പരിശീലനം പകർത്താൻ ഡ്രോൺ ക്യാമറ ഉപയോഗിച്ച സംഭവത്തിൽ കാനഡയുടെ വനിതാ ഫുട്ബോൾ ടീം സഹപരിശീലകനെയും വിഡിയോ അനലിസ്റ്റിനെയും പുറത്താക്കി. ഗ്രൂപ്പ് എയിൽ കാനഡയുടെ എതിരാളികളായ ന്യൂസീലൻഡ് ടീം പരിശീലനം നടക്കുമ്പോൾ പരിസരത്തു വന്ന ഡ്രോൺ ക്യാമറ അവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഈ വർഷം അവസാനത്തോടെ രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കുമെന്ന് ബ്രസീലിയൻ വനിതാ ഫുട്ബോൾ ഇതിഹാസം മാർത്ത. ബ്രസീലിലെ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ്, പാരിസ് ഒളിംപിക്സിനു പിന്നാലെ രാജ്യാന്തര കരിയർ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി മുപ്പത്തിയെട്ടുകാരിയായ മാർത്ത വ്യക്തമാക്കിയത്. ‘രാജ്യാന്തര ഫുട്ബോളിൽ ഇതെന്റെ അവസാന വർഷമായിരിക്കും. അതിനുള്ള സമയമായിരിക്കുന്നു.
വനിതാ ഫുട്ബോൾ താരങ്ങളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ ദീപക് ശർമയെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നു പുറത്താക്കി. ഹിമാചൽ പ്രദേശ് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജനറലായ ദീപക് ശർമയെ ഗോവയിൽവച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വീണ്ടും ഫസീല, വീണ്ടും സന്ധ്യ ; ഇന്ത്യൻ വനിതാ ലീഗിൽ ബെംഗളൂരു കിക്സ്റ്റാർട്ട് എഫ്സിയെ അവരുടെ മൈതാനത്ത് 2-0 ന് തോൽപിച്ച് ഗോകുലം കേരള വനിതാ ടീം. 15–ാം മിനിറ്റിൽ ക്രിറ്റിന നൽകിയ പാസിൽ നിന്നാണ് ഗോകുലത്തിന്റെ സൂപ്പർതാരം ഫസീല ഇക്വാപുത് ആദ്യ ഗോൾ നേടിയത്.
ജയമില്ല; പക്ഷേ നിലവിലെ ഒന്നാം സ്ഥാനക്കാരായ മുഹമ്മദൻസിനെ സമനിലയിൽ (1–1) തളയ്ക്കാനായതിന്റെ സന്തോഷത്തോടെ ഗോകുലത്തിന് നൈഹതി സ്റ്റേഡിയത്തിൽ നിന്നു മടങ്ങാം. സീസണിൽ മുഹമ്മദൻസിന്റെ 5 മത്സരം നീണ്ട വിജയത്തുടർച്ചയാണ് ഗോകുലം അവസാനിപ്പിച്ചത്. ഇടവേളയ്ക്കു തൊട്ടുമുൻപ് വഴങ്ങിയ സെൽഫ് ഗോളിലാണ് ഗോകുലം പിന്നിലായത്. മുഹമ്മദൻസ് താരം അലക്സിസ് ഗോമസ് എടുത്ത കോർണർ ഗോകുലം ഗോൾകീപ്പർ ദേവാംശിനു കയ്യിലൊതുക്കാനായില്ല.
ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യമത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഗോകുലം കേരള എഫ്സി, സേതു എഫ്സിയെ നേരിടും. ഇന്നു വൈകിട്ട് 3.30നാണ് മത്സരം. കഴിഞ്ഞ 6 സീസണുകളിൽനിന്നു വ്യത്യസ്തമായി മാറ്റങ്ങളോടെയാണ് ഇത്തവണ ടൂർണമെന്റ്.
Results 1-10 of 44