Activate your premium subscription today
ന്യൂഡൽഹി ∙ 2016 റിയോ ഒളിംപിക്സിൽ നാലാം സ്ഥാനം നേടി രാജ്യത്തിന്റെ കായികചരിത്രത്തിൽ ഇടംപിടിച്ച ജിംനാസ്റ്റിക്സ് താരം ദീപ കർമാകർ വിരമിച്ചു. ജിംനാസ്റ്റിക്സിലെ ഏറ്റവും പ്രയാസമേറിയ പ്രൊഡുനോവ വോൾട്ട് വിജയകരമായി അവതരിപ്പിച്ച് കായികലോകത്ത് ശ്രദ്ധേയയായ ദീപയുടെ വിരമിക്കൽ 31–ാം വയസ്സിലാണ്. ‘‘ഓർമ വച്ച കാലം മുതൽ ജിംനാസ്റ്റിക്സ് എന്റെ ജീവിതത്തിലുണ്ട്. നന്നായി ആലോചിച്ചതിനു ശേഷമാണ് ഈ വിരമിക്കൽ. അനായാസമായിരുന്നില്ല ഈ തീരുമാനം. പക്ഷേ ഇതു തന്നെയാണ് ശരിയായ സമയം..’’– ദീപ പറഞ്ഞു.
കണ്ണൂർ ∙ സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഗ്രൂപ്പ് 3 മത്സരങ്ങൾ നാളെ മുതൽ 9 വരെ കണ്ണൂരിലെ വിവിധ വേദികളിൽ നടക്കും. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ഗുസ്തി മത്സരങ്ങൾ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കും. 8ന് ആരംഭിക്കുന്ന ജിംനാസ്റ്റിക്സ് മത്സരങ്ങൾക്ക് തലശ്ശേരി സായ് സെന്റർ വേദിയാകും.
ബെയ്ജിങ് ∙ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള ഹെങ്യാങ് സിറ്റിയിലെ റസ്റ്ററന്റിൽ ആവി പറക്കുന്ന ഭക്ഷണങ്ങളുമായി ഓടി നടക്കുന്ന പെൺകുട്ടിയെ കണ്ടവർക്കെല്ലാം ഒരു മുഖപരിചയം. കുറച്ചുനേരം സൂക്ഷിച്ചു നോക്കിയതോടെ ആളെ പിടികിട്ടി. ഷൗ യക്വിൻ– ഇക്കഴിഞ്ഞ പാരിസ് ഒളിംപിക്സിൽ വനിതാ ജിംനാസ്റ്റിക്സിൽ തങ്ങളുടെ രാജ്യത്തിന് വെള്ളി മെഡൽ നേടിത്തന്ന പതിനെട്ടുകാരി.
പാരിസ്∙ ഒളിംപിക്സിൽ സ്വർണ വേട്ട തുടർന്ന് യുഎസ് ജിംനാസ്റ്റ് സിമോൺ ബൈൽസ്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വ്യക്തിഗത ഓൾ എറൗണ്ട്, ടീം ഇനങ്ങളിൽ സ്വർണം നേടിയതിനു പിന്നാലെ വോൾട്ട് ഫൈനലിലും സിമോൺ ബൈൽസാണ് ഒന്നാമത്. ബ്രസീൽ താരം റെബേക്ക ആന്ദ്രെയ്ദ് വെള്ളിയും യുഎസിന്റെ
താഷ്കന്റ് (ഉസ്ബെക്കിസ്ഥാൻ) ∙ ഏഷ്യൻ സീനിയർ ജിംനാസ്റ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ദിപ കർമാകർക്കു ചരിത്രനേട്ടം. വനിതാ വോൾട്ട് വിഭാഗത്തിൽ സ്വർണം നേടിയ ദിപ, ഏഷ്യൻ സീനിയർ ജിംനാസ്റ്റിക്സിൽ ജേതാവാകുന്ന ആദ്യ ഇന്ത്യൻ താരമായി. 2015ൽ ഇതേ ചാംപ്യൻഷിപ്പിൽ ദിപ വെങ്കലം നേടിയിരുന്നു.
കോഴിക്കോട് ∙ കേരള ജിംനാസ്റ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 16, 17, 18 തീയതികളിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ദേശീയ ജിംനാസ്റ്റിക് മത്സരം നടക്കും 22 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികളും ആർമി, റയിൽവേ, തുടങ്ങിയ സർവ്വീസസ് ടീമുകളും പങ്കെടുക്കും. കേരള ജിംനാസ്റ്റിംക് അസോസിയേഷന്റെ നേതൃത്വത്തിൽ
കൂട്ടുകാരികൾക്കൊപ്പം മെയ്വഴക്കത്തോടെ വ്യായാമം ചെയ്യുന്ന ഈ താരം (മുന്നിൽ നിൽക്കുന്നത്) 14–ാം വയസ്സിൽ കായികലോകത്തെ അമ്പരപ്പിച്ചയാളാണ്. 1976 മോൺട്രിയോൾ ഒളിംപിക്സിൽ വനിതാ ജിംനാസ്റ്റിക്സിൽ പെർഫക്ട് ടെൻ സ്കോർ നേടി ചരിത്രം കുറിച്ച റുമേനിയൻ താരം നാദിയ കൊമനേച്ചി. ഒളിംപിക് ജിംനാസ്റ്റിക്സിൽ ആദ്യമായി പെർഫക്ട് ടെൻ സ്കോർ നേടിയ താരമായി അതോടെ കൊമനേച്ചി. വനിതാ ജിംനാസ്റ്റിക്സിലെ ‘പോസ്റ്റർ ഗോൾ’ ആയി അറിയപ്പെട്ട കൊമനേച്ചി 2 ഒളിംപിക്സുകളിലായി നേടിയത് 5 സ്വർണവും 3 വെള്ളിയും ഒരു വെങ്കലവും.
ഷാങ്ഹായ്∙ ചൈനയിൽ ഏഴ് വയസ് മുതൽ പ്രായമുള്ള അത്ലീറ്റുകൾ സൈനിക പരിശീലനത്തിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്. അച്ചടക്കവും പോരാട്ട ശേഷിയും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഈ പരിശീലനം ഷാങ്ഹായ് നഗരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അത്ലീറ്റുകൾക്ക് ചൈനീസ് സൈന്യത്തിന്റെ മികവ് മനസിലാക്കുന്നതിന് പരിശീലനം
അജ്മാൻ/ദുബായ് ∙ സിബിഎസ്ഇ നാഷനൽ ജിംനാസ്റ്റിക്സ് ചാംപ്യൻഷിപ്പിൽ യുഎഇയിലെ പ്രവാസി മലയാളി വിദ്യാർഥിനികൾ 5 സ്വർണവും ഒരു വെങ്കല മെഡലും കരസ്ഥമാക്കി. അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ വിദ്യാർഥിനിയും കണ്ണൂർ സ്വദേശിയുമായ അമാനി ദിൽഷാദാണ് ഓൾറൗണ്ട്, വാൾട്ട് ടേബിൾ, ബാലൻസ് ഭീം, അൺഇവൻ ബാർ, ഫ്ലോർ എക്സർസൈസ് ഇവന്റ്സ് എന്നീ
37–ാമത് ദേശീയ ഗെയിംസിലെ കന്നി സ്വർണത്തിനായുള്ള കേരളത്തിന്റെ കാത്തിരിപ്പ് അവസാനിച്ചത് ജിംനാസ്റ്റിക്സിലൂടെ. പുരുഷൻമാരുടെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ കണ്ണൂർ തലശ്ശേരി സ്വദേശി കെ.പി.സ്വാതിഷാണ് സ്വർണം നേടിയത്. ഫെൻസിങ് വനിതാ സാബ്റെ ടീം ഇനത്തിലെ വെള്ളിയും ജിംനാസ്റ്റിക്സ്, വനിതാ ഫാസ്റ്റ് ഫൈവ് നെറ്റ്ബോൾ ഇനങ്ങളിലെ വെങ്കലവുമാണ് കേരളത്തിന്റെ മറ്റു മെഡൽ നേട്ടങ്ങൾ.
Results 1-10 of 20